Get Updates
Get notified of breaking news, exclusive insights, and must-see stories!

കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ഉമ്മ വെച്ച ഏത് പൊലീസാണ് കേരളത്തിലുണ്ടായിട്ടുള്ളത്: കാനം

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സമരക്കാര്‍ക്ക് എതിരെയുള്ള പൊലീസ് ബല പ്രയോഗത്തെ ന്യായീകരിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ഉമ്മ വെച്ച ഏത് പൊലീസാണ് കേരളത്തിലുണ്ടായിട്ടുള്ളത് എന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു. ചവിട്ടാതെ തന്നെ പൊലീസിന് സമരക്കാരെ നീക്കാന്‍ കഴിയും എന്നും എന്നാല്‍ ആശ്ലേഷിച്ച് ഉമ്മ വെച്ച സംഭവം കേരളത്തിലില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരക്കാരെ പൊലീസ് ബൂട്ടിട്ടു ചവിട്ടിയത് അംഗീകരിക്കുന്നില്ല എന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

ജനങ്ങള്‍ അണിനിരന്ന് സില്‍വര്‍ലൈന്‍ കല്ല് സംരക്ഷിക്കേണ്ട സാഹചര്യമുണ്ടാക്കരത് എന്നും കാനം രാജേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. സില്‍വര്‍ ലൈന്‍ സംവാദത്തിന് ആരെ വിളിക്കണം എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് പ്രകാരമാണ് കെറെയില്‍ സംവാദം സംഘടിപ്പിക്കുന്നത് എന്നും പദ്ധതി ഇല്ലാതാക്കാനല്ല പ്രശ്‌നങ്ങള്‍ പഠിക്കാനാണ് സാമൂഹികാഘാത പഠനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പദ്ധതി നടത്തിപ്പ് പഠിക്കാന്‍ ഗുജറാത്ത് സന്ദര്‍ശിക്കുന്നതിനെയും കാനം രാജേന്ദ്രന്‍ ന്യായീകരിച്ചു. ഇന്ത്യയിലെ എല്ലാ കാര്യങ്ങളും കേരളം മനസിലാക്കുന്നത് നല്ലതാണ് എന്നും രാഷ്ട്രീയം നോക്കിയല്ല പുതിയ കാര്യങ്ങള്‍ പഠിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തായി പോയി എന്നു കരുതി ഒരു കാര്യം വേണ്ടെന്ന് വെക്കാന്‍ പറ്റുമോയെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു. എന്നാല്‍ പഠിച്ചത് നടപ്പാക്കണം എങ്കില്‍ കൂട്ടായ ആലോചന വേണം എന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

2

അതേസമയം ദേശീയ കൗണ്‍സില്‍ നിര്‍ദേശിച്ച പ്രായപരിധി സി പി ഐ സംസ്ഥാന കൗണ്‍സില്‍ യോഗം അംഗീകരിച്ചതായി കാനം രാജേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിക്ക് 75 വയസ്, ജില്ലാ സെക്രട്ടറിക്ക് 65 വയസ്, മണ്ഡലം സെക്രട്ടറിക്ക് 65 വയസ് എന്നിങ്ങനെയാണു പ്രായപരിധി. സംസ്ഥാന അസി. സെക്രട്ടറിമാരില്‍ ഒരാള്‍ 60 വയസില്‍ താഴെയുള്ളയാളാകണം എന്നും നിബന്ധനയുണ്ട്. രണ്ടാമത്തെ ആള്‍ക്ക് സംസ്ഥാന സെക്രട്ടറിയെക്കാള്‍ പ്രായം കൂടാന്‍ പാടില്ല. മണ്ഡലം സമ്മേളനങ്ങള്‍ മുതല്‍ എല്ലാ കമ്മിറ്റിയിലും 15 ശതമാനം വനിതാ പ്രാതിധ്യം ഉറപ്പാക്കാനും സി പി ഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചതായി കാനം രാജേന്ദ്രന്‍ അറിയിച്ചു.

3

നേരത്തെ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതിന്റെ പേരില്‍ പൊലീസ് അതിക്രമം അനുവദിക്കാനാവില്ല എന്ന് സി പി ഐ സംസ്ഥാന നിര്‍വാഹക സമിതിയില്‍ പൊതു അഭിപ്രായം ഉയര്‍ന്നിരുന്നു. പ്രതിഷേധക്കാരെ കഴക്കൂട്ടത്ത് പൊലീസ് ചവിട്ടിയത് ശരിയായില്ലെന്നും ഇത് സംസ്ഥാന സര്‍ക്കാരിനു ചീത്തപ്പേരുണ്ടാക്കി എന്നുമായിരുന്നു സി പി ഐ സംസ്ഥാന നിര്‍വാഹക സമിതിയിലെ പൊതുവികാരം. പ്രതിഷേധക്കാര്‍ക്ക് എതിരെ അമിത ബലപ്രയോഗം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വൈകരുതെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു.

4

പദ്ധതിയുടെ കാര്യത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ കണക്കിലെടുക്കാതെ നീങ്ങുന്നത് ശരിയല്ലെന്നും താഴെത്തട്ടില്‍ നടക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ പദ്ധതിയുടെ കാര്യത്തില്‍ കടുത്ത ഉത്കണ്ഠയാണ് ഉയരുന്നത് എന്നും പല സി പി ഐ നേതാക്കളും ചൂണ്ടിക്കാട്ടി. ഈ വികാരം സംസ്ഥാന സര്‍ക്കാരിനെയും സി പി ഐ എം നേതൃത്വത്തെയും ബോധ്യപ്പെടുത്തണം എന്ന നിര്‍ദേശവും സി പി ഐ സംസ്ഥാന നിര്‍വാഹക സമിതിയില്‍ ഉയര്‍ന്നു. കണ്ണൂര്‍ ചാല, എടക്കാട് എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ സില്‍വര്‍ ലൈനിനെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു.

ഒന്നും പറയാനില്ല... കിടുക്കി, തിമിര്‍ത്തു.. മാളവികയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+