Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഭ്യന്തര വകുപ്പ് പരാജയമല്ല... പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്തുണയുമായി കാനം രാജേന്ദ്രന്‍ !!

രാജേഷിന്‍റെ കൊലപാതകത്തില്‍ സിപിഎമ്മിനു പങ്കില്ലെന്ന് നേരത്തെ കോടിയേരി ബാലകൃഷ്ണനും സിപിഎം ജില്ലാ സെക്രട്ടറിയും അറിയിച്ചിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന അനിഷ്ട സംഭവങ്ങളില്‍ വേണ്ട പോലെ ഇടപെടുന്നില്ലെന്ന് ഇടത് സര്‍ക്കാറിനെ നേരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ശ്രീകാര്യത്ത് ആര്‍എസ്എസ് കാര്യവാഹക് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെയും പോലീസ് പിടികൂടിയതോടെ ആഭ്യന്തര വകുപ്പിന് പിന്തുണയുമായി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത്. സംഭവത്തില്‍ സിപിഎമ്മിനു പങ്കില്ലെന്ന് നേരത്തെ കോടിയേരി ബാലകൃഷ്ണനും സിപിഎം ജില്ലാ സെക്രട്ടറിയും അറിയിച്ചിരുന്നു.

ബിജെപി സിപിഎം അക്രമ സംഭവങ്ങള്‍ക്കിടയില്‍ ശനിയാഴ്ച രാത്രിയാണ് ബിജെപി പ്രവര്‍ത്തകനായ രാജേഷിന്റെ കൊലപാതകം. സംഭവത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അര്‍ധരാത്രി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് വീടിനു പുറത്തു നില്‍ക്കുന്ന എല്ലാവരും ഇന്ന് ഉപവാസത്തിലാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
കോഴിക്കോട് : തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അര്‍ധരാത്രിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലെ സംഭവങ്ങള്‍ തലസ്ഥാനത്തും ആവര്‍ത്തിക്കുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Kanam Rajendran

രാജേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കരിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രശ്‌നങ്ങള്‍ ഇത്ര രൂക്ഷമായിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കാത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു. അക്രമം തടയുന്നതില്‍ ആഭ്യന്തര വകുപ്പ് പരാജയപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം അപലപനീയമാണ്. കണ്ണൂരിലെ അക്രമ സംഭവങ്ങള്‍ തിരുവനന്തപുരത്തും ആവര്‍ത്തിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+