കനയ്യയുടെ കോൺഗ്രസ് പ്രവേശനം; നിർഭാഗ്യകരമെന്ന് കാനം രാജേന്ദ്രൻ
ദില്ലി/കൊല്ലം : സിപിഐ വിട്ട് കോൺഗ്രസിനൊപ്പം ചേർന്ന കനയ്യകുമാറിൻ്റെ തീരുമാനം നിര്‍ഭാഗ്യകരമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. . ബിഹാർ ഘടകവുമായുള്ള പ്രശ്നങ്ങൾ കേന്ദ്ര നേതൃത്വം ഇടപ്പെട്ട് പരിഹരിച്ചതാണ്. എന്നിട്ടും എന്തു കൊണ്ടാണ് അദ്ദേഹം പാർട്ടി വിട്ടു പോയതെന്നറിയില്ലെന്നും കാനം വ്യക്തമാക്കി.

അതേസമയം, കനയ്യ വ്യക്തിപരമായ അഭിലാഷങ്ങള്‍ മൂലമാണ് പാര്‍ട്ടിവിട്ടതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയും പ്രതികരിച്ചു. കനയ്യകുമാര്‍ സ്വയം പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോവുകയായിരുന്നു. കമ്യൂണിസ്റ്റ് ആശയത്തെ കനയ്യ വഞ്ചിച്ചെന്നും ഡി.രാജ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സിപിഐ നേതാവ് കനയ്യകുമാർ വൈകിട്ടോടെ എഐസിസി ആസ്ഥാനത്ത് എത്തിയാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. സിപിഐ ബന്ധം അവസാനിപ്പിച്ചാണ് കനയ്യയുടെ കോൺഗ്രസിലേക്കുള്ള പ്രവേശനം. കോൺഗ്രസിൽ ചേർന്ന ശേഷമുള്ള അദ്ദേഹത്തിൻ്റെ വാക്കുകളങ്ങിനെ.
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയിലാണ് ചേരുന്നത്. കോൺഗ്രസ് രക്ഷപ്പെട്ടില്ലെങ്കിൽ രാജ്യം രക്ഷപ്പെടില്ല. വലിയ പ്രതിപക്ഷ പാർട്ടിയെ സംരക്ഷിച്ചില്ലെങ്കിൽ ചെറു പാർട്ടികൾക്ക് നിലനിൽപ്പില്ല. കോൺഗ്രസിന് ഭഗത്സിങ്ങിൻ്റെ വീര്യവും, ഗാന്ധിജിയുടെ സ്വപ്നവും അംബേദ്ക്കറുടെ മൂല്യങ്ങളും അനിവാര്യം. ഇടത് പാർട്ടിക്ക് ഭാവിയില്ലെന്ന അഭിപ്രായമില്ലെന്ന് പറഞ്ഞ കനയ്യ തന്നെ വളർത്തി വലുതാക്കിയ സിപിഐക്ക് നന്ദി അറിയിക്കുന്നതായും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

രാഹുൽഗാന്ധിക്കും ഹർദിക് പട്ടേലിനും കെ സി വേണുഗോപാലിനും ജിഗ്നേഷ് മേവാനിക്കുമൊപ്പമാണ് കനയ്യകുമാർ എഐസിസി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചത്. കനയ്യക്കൊപ്പം മേവാനിയും കൈകൊടുത്തു. കോൺഗ്രസിൽ ചേർന്നത് രാജ്യത്തെ രക്ഷിക്കാനെന്നു പറഞ്ഞ മേവാനി രാജ്യം നേരിടുന്നത് അത്യപൂർവ്വമായ പ്രതിസന്ധിയാണെന്നും സൂചിപ്പിച്ചു.

എന്നാൽ, ദില്ലിയിൽ സിപിഐ ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട കനയ്യ വ്യക്തിപരമായ അഭിലാഷങ്ങള്‍ മൂലമാണ് പാര്‍ട്ടിവിട്ടതെന്നാണ് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ പ്രതികരണം. കനയ്യകുമാര്‍ സ്വയം പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോവുകയായിരുന്നു. കമ്യൂണിസ്റ്റ് ആശയത്തെ കനയ്യ വഞ്ചിച്ചെന്നും ഡി.രാജ കുറ്റപ്പെടുത്തി.

അതേസമയം, കനയ്യകുമാറിൻ്റെ തീരുമാനം നിര്‍ഭാഗ്യകരമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ പ്രതികരണം. പാര്‍ട്ടിയെ വഞ്ചിച്ചെന്ന അഭിപ്രായമില്ലെന്നും കാനം പറഞ്ഞു. ബിഹാർ ഘടകവുമായുള്ള പ്രശ്നങ്ങൾ കേന്ദ്ര നേതൃത്വം ഇടപ്പെട്ട് പരിഹരിച്ചിരുന്നു. പക്ഷേ, എന്നിട്ടും അദ്ദേഹം എന്തുകൊണ്ട് പാർട്ടി വിട്ടു എന്നതിനെക്കുറിച്ച് തനിക്കറിയില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.












Click it and Unblock the Notifications