കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റ് വിഷയത്തിന്‍ ഇടഞ്ഞ് സിപിഐ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഗ്രോ വാസു

മാവോയിസ്റ്റുകളുടെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ഗ്രോ വാസു പറഞ്ഞു. ഇക്കാര്യം മലപ്പുറം എസ്പിയെ അറിയിച്ചിട്ടുണ്ട്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: മാവോയിസ്റ്റുകളെ നിലമ്പൂര്‍ കാടുകളില്‍ വെടിവച്ച് കൊന്നതില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐ. മോദി ചെയ്തത് പോലെ ചെയ്യാനല്ല എല്‍ഡിഎഫിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.

മാവോയിസ്റ്റ് കൊലപാതകത്തില്‍ പ്രതികരിക്കാന്‍ മറ്റ് രാഷ്ട്രീയ നേതൃത്വം വിസമ്മതിച്ചപ്പോഴാണ് കാനത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ നടപടിക്കെതിരെ പ്രമുഖ ഘടകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയില്‍ നിന്നു തന്നെ കടുത്ത വിമര്‍ശനം വന്നത് ശ്രദ്ധേയമായി. ഒരു സ്ത്രീയടക്കം രണ്ടുപേര്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടും സിപിഐഎമ്മോ, കോണ്‍ഗ്രസോ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

Kanam Rajendran

നിലമ്പൂര്‍ വനമേഖലയില്‍ പൊലീസിന് നേരെ നിരന്തരം ആക്രമണങ്ങളുണ്ടായിരുന്നു. അതിന്റെ ഭാഗമായുളള ഏറ്റുമുട്ടലാണ് അവിടെ നടന്നതെന്നാണ് മുഖ്യമന്ത്രി പിണറായി നല്‍കിയ വിശദീകരണം. കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചശേഷം പ്രതികരിക്കാമെന്നുമാണ് അദേദഹം പറഞ്ഞിരുന്നത്. അതേസമയം പൊലീസ് മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോ വാസു രംഗത്തെത്തി.

പൊലീസുകാരുടെ ഒരു രോമത്തിന് പോലും പരുക്കേറ്റിട്ടില്ല എന്നതാണതിന്റെ തെളിവ്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോടതിയില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളുടെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം മലപ്പുറം എസ്പിയെ അറിയിച്ചിട്ടുണ്ട്.

English summary
Kanam Rajendran and Gro Vasu against LDF government in Maoist issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X