Get Updates
Get notified of breaking news, exclusive insights, and must-see stories!

ശംഖുമുഖത്തെ സാഗരകന്യക അശ്ലീലമെന്ന് നളിനി നെറ്റോ..എതിര്‍ത്തിരുന്നുവെന്ന് കാനായി കുഞ്ഞിരാമന്‍ !

സാഗരകന്യക നിര്‍മ്മാണം നിര്‍ത്തി വെക്കണമെന്നായിരുന്നു അന്നത്തെ കലക്ടറായിരുന്ന നളിനി നെറ്റോ നിര്‍ദേശിച്ചിരുന്നത്.

തിരുവനന്തപുരം : ശംഖുമുഖം കടപ്പുറത്തെ സാഗരകന്യക എന്ന ശില്‍പ്പം അശ്ലീലമാണെന്ന് കാണിച്ച് എതിര്‍പ്പുമായി അന്നത്തെ ജില്ലാ കലക്ടര്‍ നളിനി നെറ്റോ രംഗത്തു വന്നിരുന്നുവെന്ന് കാനായി കുഞ്ഞിരാമന്‍. പിന്നീട് മുഖ്യമന്ത്രിയായിരുന്നു കെ കരുണാകരന്‍ ഇടപെട്ടതിനു ശേഷമാണ് ശില്‍പം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നു. ഒരു സ്ത്രീയുടെ പൂര്‍ണ്ണ നഗ്നത ആരോപിച്ച് പ്രതിമ നിര്‍മ്മിക്കുവാനുള്ള നീക്കത്തെ കലക്ടര്‍ തടഞ്ഞിരുന്നു.

പ്രതിമയുടെ നിര്‍മ്മാണം തടഞ്ഞുവെച്ചതിന് പിന്നാലെ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടുമായി അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ സമീപിച്ചപ്പോഴാണ് അദ്ദേഹം ഇടപെട്ട് ശില്‍പം നിര്‍മ്മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതെന്നും കാനായി കുഞ്ഞിരാമന്‍ പറയുന്നു. കലക്ടറെ വിളിച്ച് ശില്‍പം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു. കരുണാകരനെപ്പോലെയുള്ള മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയാണ് ആ ശില്‍പ്പം ഉണ്ടാകാന്‍ കാരണമെന്നും കാനായി പറഞ്ഞു.

Sagarakanyaka

കോട്ടയത്ത് അക്ഷരശില്‍പ്പം സ്ഥാപിച്ചിരുന്നുവെങ്കിലും ആ ജില്ലക്കാരായ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ മന്ത്രിയായിരുന്ന തിരവഞ്ചൂര്‍ രാധാകൃഷ്ണനോ പോലും തിരിഞ്ഞു നോക്കിയിരുന്നില്ലെന്നും കാനായി കുഞ്ഞിരാമന്‍ പറഞ്ഞു. പ്രശ്ത ചാനലിന് നല്‍കിയഅഭിമുഖത്തിലാണ് ശില്‍പ്പി കാര്യങ്ങള്‍ വ്യക്തമാക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+