കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: ഭാസുരാംഗന് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം, സിപിഐ പുറത്താക്കും?
തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനിടെ ഭാസുരാംഗന് ദേഹസ്വാസ്ഥ്യം. സിപിഐ നേതാവും, ബാങ്കിന്റെ മുന്‍ പ്രസിന്റുമാണ് അദ്ദേഹം. അതേസമയം ഭാസുരാംഗനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആദ്യം ഇയാളെ ഇഡി ഉദ്യോഗസ്ഥര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, പിന്നീട് ഡോക്ടറുടെ വിദഗ്ധ നിര്ദേശപക്രാരം കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നൂറ് കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണമാണ് കണ്ടല സര്‍വീസ് സഹകരരണ ബാങ്ക്. ഇതാണ് ഭാസുരാംഗന്റെയും മുന്‍ സെക്രട്ടറിമാരുടെയും വീടുകളിലും അടക്കം ഇഡി ഇന്നലെ പുലര്‍ച്ചെയോടെ പരിശോധനയുമായി എത്തിയത്. കേന്ദ്ര സേനയുടെ അകമ്പടിയും ഒപ്പമുണ്ടായിരുന്നു. അതേസമയം സഹകരണവകുപ്പാണ് ഇവിടെ 101 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്. ഭാസുരാംഗനെതിരെ സിപിഐ നടപടി കടുപ്പിക്കും.അദ്ദേഹത്തെ പുറത്താക്കുമെന്നാണ് റിപ്പോര്‍ട്ട്. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ മില്‍ തിരുവനന്തപുരം മേഖല യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറാണ് ഭാസുരാംഗന്. ഇന്ന് സിപിഐയുടെ ജില്ലാ എക്സിക്യൂട്ടീവ് ചേരുന്നുണ്ട്. അതില്‍ തീരുമാനം ഉണ്ടാവും. സംസ്ഥാന നേതൃത്വം കടുത്ത നടപടിയെടുക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഭാസുരാംഗന്റെ വീട്ടില്‍ ഇഡി നടത്തുന്ന പരിശോധന 24 മണിക്കൂര്‍ പിന്നിട്ടു. ഭാസുരാംഗന് ഇഡി കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.
അതേസമയം ബാങ്കിലെ നിക്ഷേപങ്ങള്‍, വായ്പകള്‍ അടക്കമുള്ള ഇടപാടുകള്‍ തുടങ്ങിയ രേഖകള്‍ ഇടി സംഘം പരിശോധിച്ചു. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിലായിരുന്നു ആദ്യം പരിശോധനം. തുടര്‍ന്ന് മാറനല്ലൂരിലെ വീട്ടിലെത്തിച്ച് പരിശോധന നടത്തി. ഇതിനിടെയായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് പരിശോധനയ്ക്കായി ഭാസുരാംഗനൊപ്പം ഇഡി സംഘം കണ്ടലയിലെ വീട്ടിലെത്തിച്ചത്.
ഇവിടെ നിന്നും ആറ് മാസം മുമ്പ് ഇയാള്‍ താമസം മാറ്റിയതാണ്. ഈ വീട് തുറന്ന് പരിശോധിക്കാന്‍ ഇഡി സംഘത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ എന്തിനാണ് ഈ വീട്ടിലേക്കാണ് ഭാസുരാംഗനെ എത്തിച്ചതെന്ന് ഇഡി വെളിപ്പെടുത്തിയിട്ടില്ല. അനധികൃതമായി ജീവനക്കാര്‍ക്ക് ശമ്പളം നല്കി, മതിയായ ഈടില്ലാതെയും, ക്രമവിരുദ്ധമായും കോടികള്‍ വായ്പ നല്കിയതുടങ്ങിയ ഗുരുതരമായക്രമക്കേടുകളാണ് സഹകരണ വകുപ്പ് ഈ ബാങ്കില്‍ നിന്ന് കണ്ടെത്തിയത്.
101 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ബാങ്കിനുണ്ടായെന്നാണ് കണ്ടെത്തല്‍. നിക്ഷേപകര്‍ക്ക് 173 കോടി നല്‍കാനുണ്ട്. 69 കോടി രൂപ മാത്രമാണ് വായ്പയിനത്തില്‍ കുടിശ്ശികയായിട്ടുള്ളത്. അതേസമയം കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ രണ്ടാഴ്ച്ച മുമ്പ് ഇഡിക്ക് കൈമാറിയിരുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications