കേരളത്തെ കൊല്ലുന്ന വേനല്‍ക്കാലം, ചൂട് കൂടുന്നതിന്‍റെ കാരണങ്ങള്‍
തിരുവനന്തപുരം: വേനല്‍ ചൂടില്‍ പൊള്ളി കേരളം. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കണ്ണൂരും കോഴിക്കോടും ഉള്‍പ്പടെയുള്ള വടക്കന്‍ ജില്ലകളില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നത്. കാസര്‍കോട് 99 ശതമാനം മഴ കുറഞ്ഞു. കണ്ണൂരും മലപ്പുറവും പാലക്കാടും കൊടും വരള്‍ച്ചയുടെ പാതയിലാണ്. തെക്കന്‍ ജില്ലകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
കണ്ണൂര്‍, കോഴിക്കോട് നഗരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ താപനിലയാണ് ഈ വേനല്‍ക്കാലത്ത് രേഖപ്പെടുത്തിയത്. 39.1 ഡിഗ്രി സെല്‍ഷ്യസ്. ഇതിന് മുമ്പ് കണ്ണൂരിലും കോഴിക്കോടും ഉണ്ടായ ഏറ്റവും കൂടിയ ചൂട് 37 ഉം 38 ഉം ഡിഗ്രി സെല്‍ഷ്യസാണ്.

സംസ്ഥാനത്തെ വേനല്‍മഴയിലും 56 ശതമാനത്തിന്റെ കുറവുണ്ട്. 118 മില്ലി മീറ്റര്‍ മഴ കിട്ടേണ്ട കാലയളവില്‍ ആകെ പെയ്തത് 52 മില്ലി മീറ്റര്‍ മഴ മാത്രം. പസഫിക് സമുദ്രത്തില്‍ ഉടലെടുത്ത ഉഷ്ണ ജല പ്രവാഹമായ എല്‍നിനോ ശക്തമായി തുടരുന്നതും ഈര്‍പ്പമില്ലാത്ത വരണ്ടകാറ്റ് വീശുന്നതുമാണ് വേനലിന്റെ കാഠിന്യം കൂട്ടുന്നത്. മെയ് മാസത്തില്‍ കുറച്ചുകൂടി മഴ ലഭിയ്ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രതീക്ഷ .












Click it and Unblock the Notifications