കണ്ണൂരില്‍ കെ സുധാകരന് അടിതെറ്റുന്നു; നേതാക്കള്‍ സിപിഎമ്മിലേക്ക്

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

കണ്ണൂര്‍: കണ്ണൂര്‍ കോണ്‍ഗ്രസില്‍ കെ സുധാകരന്റെ അപ്രമാദിത്വം അവസാനിക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രൂപ്പുകള്‍ക്കതീതമായി കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ അവസാനവാക്കായിരുന്ന സുധാകരനെതിരെ വലിയൊരുവിഭാഗം നേതാക്കളും അണികളും കലാപത്തിന് കോപ്പുകൂട്ടുന്നതായാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തുവരുന്ന വിവരം.

വിദേശത്തും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മോദി; മുന്‍ സര്‍ക്കാരുകളുടെ അഴിമതിയും ദുര്‍ഭരണവും

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ചില നേതാക്കള്‍ സിപിഎമ്മിലേക്ക് ചേക്കേറുമെന്നാണ് സൂചന. ഇവര്‍ സിപിഎമ്മുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനാണ് നേതാക്കളെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അടുത്തുതന്നെ ഇവര്‍ സിപിഎമ്മില്‍ ചേര്‍ന്നതായുള്ള പ്രഖ്യാപനവുമുണ്ടാകും.

ksudhakaran


കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന യു കെ ദിവാകരന്‍ കഴിഞ്ഞദിവസം സിപിഎമ്മിലെത്തിയിരുന്നു. ഇതോടെയാണ് കൂടുതല്‍ നേതാക്കളുടെ കാലുമാറലിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്. കെ സുധാകരനുമായി യോജിച്ചു പോകാന്‍ കഴിയാത്തവരാണ് സിപിഎമ്മിലേക്ക് പോകാന്‍ താത്പര്യപ്പെടുന്നതെന്നാണ് സൂചന.

കണ്ണൂരില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു മുതല്‍ കോണ്‍ഗ്രസ് പിറകോട്ടാണ്. സുധാകരന്റെ ഒറ്റയാന്‍ തീരുമാനങ്ങള്‍ ആണ് ഇതിന് കാരണമെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് അടിതെറ്റിയത് സുധാകരന്റെ ഇടപെടല്‍ കാരണമാണെന്നും ആക്ഷേപമുണ്ട്.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുധാകരന്‍ വീണ്ടും കണ്ണൂരില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ സുധാകരനെ തോല്‍പിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ നേതാക്കള്‍ കരുനീക്കം തുടങ്ങിയിട്ടുണ്ട്. ഒരുകാലത്ത് കണ്ണൂരില്‍ അവസാനവാക്കായിരുന്ന സുധാകരന്റെ രാഷ്ട്രീയ ജീവിതത്തെ ഇപ്പോഴത്തെ സംഭവങ്ങള്‍ കാര്യമായി ബാധിച്ചേക്കാം.

English summary
Kannur congress leaders joining CPM. K Sudhakaran loss control over kannur congress

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്