കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസ്‌നയെ മറന്നോ? ബോംബേറില്‍ ജീവിതം തകര്‍ന്ന കണ്ണൂരിന്റെ ദു:ഖപുത്രി!! ഇന്നവര്‍ തിളങ്ങുന്നു, അഭിനന്ദനം

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനിടെ 2000 സപ്തംബറിലാണ് കണ്ണൂരിലെ രാഷ്ട്രീയ അക്രമികള്‍ അസ്‌നയെ കേരളത്തിന് മുമ്പില്‍ ഒരു ചോദ്യചിഹ്നമാക്കിയത്. പൂവത്തൂര്‍ എല്‍പി സ്‌കൂളിലായിരുന്നു പോളിങ് ബൂത്ത്.

  • By Ashif
Google Oneindia Malayalam News

കണ്ണൂര്‍: രാഷ്ട്രീയ ക്രിമിനലുകളുടെ ക്രൂരതയ്ക്ക് ഇരയായ അസ്‌ന എന്ന ആറു വയസുകാരിയെ മനസാക്ഷിയുള്ള മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. ബിജെപി പ്രവര്‍ത്തകരുടെ ബോംബേറില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ കാല്‍ മുറിച്ചുമാറ്റേണ്ടി വന്നു. പ്രതിസന്ധികളും പ്രതിബന്ധങ്ങളും മാറ്റിവച്ച് ആ മിടുക്കി ഇന്ന് മികച്ച നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നു. രാഷ്ട്രീയ കേരളത്തിന് മുന്നില്‍ ഒരു ചോദ്യചിഹ്നമായി നില്‍ക്കാതെ, ക്രിമിനലുകള്‍ തന്ന വിധിക്ക് കീഴടങ്ങാന്‍ തയ്യാറാകാതെ ജീവിതത്തില്‍ മുന്നേറിയിരിക്കുന്നു.
കലാലയത്തിന്റെ ഓരോ പടവുകളും ആവേശത്തോടെ കയറിയ അവള്‍ ഇന്ന് ഡോക്ടര്‍ അസ്‌നയാണ്. അവരുടെ നാടും വീടും ഇപ്പോള്‍ ആഘോഷ ലഹരിയിലാണ്. 18 വര്‍ഷം മുമ്പ് വലിച്ചെറിഞ്ഞ ആ ബോംബുകളും ബോംബുണ്ടാക്കിയവരും പരാജയപ്പെട്ടിരിക്കുന്നു. പ്രതിസന്ധികള്‍ക്ക് മുമ്പില്‍ പകച്ചുപോകുന്നവര്‍ക്ക് മാതൃക കൂടിയാണ് അസ്‌ന...

ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ മാണി പിന്തുണയ്ക്കും, കോണ്‍ഗ്രസിന് ഞെട്ടല്‍, വിട്ടുതരില്ലെന്ന് ചെന്നിത്തല!ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ മാണി പിന്തുണയ്ക്കും, കോണ്‍ഗ്രസിന് ഞെട്ടല്‍, വിട്ടുതരില്ലെന്ന് ചെന്നിത്തല!

ദുരന്തം വന്ന വഴി

ദുരന്തം വന്ന വഴി

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനിടെ 2000 സപ്തംബറിലാണ് കണ്ണൂരിലെ രാഷ്ട്രീയ അക്രമികള്‍ അസ്‌നയെ കേരളത്തിന് മുമ്പില്‍ ഒരു ചോദ്യചിഹ്നമാക്കിയത്. പൂവത്തൂര്‍ എല്‍പി സ്‌കൂളിലായിരുന്നു പോളിങ് ബൂത്ത്. സ്‌കൂളിനോട് ചേര്‍ന്ന തന്റെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഈ സമായമാണ് ബിജെപി പ്രവര്‍ത്തകരുടെ ബോംബേറില്‍ അസ്‌നക്ക് ഗുരുതരമായി പരിക്കേറ്റത്. തലശേരിയിലും പിന്നീട് കൊച്ചിയിലും ചികില്‍സ നല്‍കിയെങ്കിലും കുട്ടിയുടെ വലതു കാല്‍മുട്ടിന് താഴേക്ക് മുറിച്ചുമാറ്റേണ്ടി വന്നു. ബോംബേറില്‍ അമ്മ ശാന്തയ്ക്കും സഹോദരന്‍ ആനന്ദിനും പരിക്കേറ്റിരുന്നു. കാലം ഏറെ കടന്നുപോയി. അക്രമി സംഘത്തിലുണ്ടായിരുന്നവരെന്ന് പോലീസ് കണ്ടെത്തിയവരില്‍ ചിലര്‍ രാഷ്ട്രീയ കളം മാറി സിപിഎമ്മിലെത്തി.

പഠനത്തില്‍ മിടുക്കി

പഠനത്തില്‍ മിടുക്കി

പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു ചെറുപ്പം മുതലേ അസ്‌ന. എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും തിളക്കമാര്‍ന്ന വിജയം നേടിയ അസ്‌ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് ചേര്‍ന്നത് 2013ലാണ്. ഇപ്പോള്‍ ഫലം വന്നിരിക്കുന്നു. അസ്‌ന ഡോക്ടറായിരിക്കുന്നു.ഡോക്ടര്‍ എന്ന താല്‍ക്കാലിക രജിസ്‌ട്രേഷന്‍ അസ്‌നക്ക് ലഭിച്ചു. ഇനി ഒരു വര്‍ഷം ഹൗസ് സര്‍ജന്‍സി ബാക്കിയുണ്ട്. അതു കഴിഞ്ഞാല്‍ സ്ഥിരം ഡോക്ടര്‍ പദവി ലഭിക്കും. കൃത്രിമക്കാലില്‍ നടന്നു ശീലിച്ച അസ്‌ന പോരാടിയത് വിധിയോടാണ്. അതിന് അവള്‍ക്കൊപ്പം നിന്നവര്‍ ഒട്ടനവധി. എല്ലാവരോടും നന്ദിയുണ്ടെന്ന് അസ്‌ന പറയുമ്പോള്‍ രാഷ്ട്രീയ ക്രമിനലുകള്‍ക്ക് തല താഴ്ത്താം. ഇനിയും നിങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ ഒളിച്ചുണ്ടാക്കുന്ന ബോംബുകള്‍ നിര്‍വീര്യമാക്കാം.

സഹകരിച്ചവര്‍ ഇവര്‍

സഹകരിച്ചവര്‍ ഇവര്‍

മെഡിക്കല്‍ കോളേജില്‍ വൈദ്യ പഠനത്തിന് ചേര്‍ന്ന അസ്‌നക്ക് ക്ലാസ് മുറികളുടെ പടവുകള്‍ കയറുന്നതിന് പ്രയാസം നേരിട്ടത് മുമ്പ് വാര്‍ത്തയായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ലിഫ്റ്റ് നിര്‍മിച്ച് നല്‍കി അസ്‌നക്ക് സൗകര്യമൊരുക്കി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അസ്‌നക്ക് വീടും ഒരുക്കി. നാട്ടുകാരുടെ കൂട്ടായ പരിശ്രമഫലമായി 15 ലക്ഷത്തോളം രൂപയും സമാഹരിച്ചു കൈമാറി. കടപ്പാട് വീട്ടാന്‍ ശ്രമിക്കുമെന്ന് അസ്‌ന മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് എംബിബിഎസ് വിജയിച്ച കാര്യം അസ്‌ന അറിഞ്ഞത്. വിവരം നാട്ടുകാര്‍ അറിഞ്ഞതോടെ പടക്കം പൊട്ടിച്ചുള്ള ആഘോഷമായിരുന്നു. മധുരവും വിതരണം ചെയ്തു. നിരവധി പ്രമുഖര്‍ അസ്‌നയെ അഭിനന്ദനമറിയിച്ചു.

ബോംബേറ് കേസ് എന്തായി

ബോംബേറ് കേസ് എന്തായി

വിധിക്ക് മുമ്പില്‍ കീഴടങ്ങാതെ അസ്‌ന നടത്തിയ പോരാട്ടം ഏത് വിദ്യാര്‍ഥികള്‍ക്കും മാതൃകയാണ്. ഓരോ പ്രയാസവും പഠനത്തിന് തടസമാകാതെ അസ്‌ന ശ്രദ്ധിച്ചിരുന്നു. തനിക്ക് നേരിട്ട അനുഭവം ഒരു കുട്ടിക്കുമുണ്ടാകരുത് എന്നാണ് അസ്‌നയുടെ പ്രാര്‍ഥന. ഒരു കാലത്ത് കണ്ണൂര്‍ ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ ഇരയായും ജില്ലയുടെ ദുഖ:പുത്രിയായുമൊക്കെ വിശേഷിപ്പിച്ചിരുന്ന അസ്‌ന ഇന്ന് തിളങ്ങുകയാണ്. അപ്പോഴും കണ്ണൂരിന്റെ പല രാഷ്ട്രീയ കേന്ദ്രങ്ങളിലും പുതിയ ബോംബുകള്‍ ഒരുങ്ങുന്നില്ലെന്നാരു കണ്ടു. ബോംബേറ് കേസില്‍ 14 പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. അന്ന് ബിജെപിക്കാരായിരുന്ന പലരും ഇപ്പോള്‍ സിപിഎം പ്രവര്‍ത്തകരാണ്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്‍ ഉള്‍പ്പെടെയുള്ളവരെയാണ് കോടതി ശിക്ഷിച്ചത്. ഇവര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇതുവരെ തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല.

സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമം; ജാഗ്രതാ നിര്‍ദേശം, പോലീസ് ഉദ്യോഗസ്ഥരുമായി പ്രത്യേക ചര്‍ച്ചസംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമം; ജാഗ്രതാ നിര്‍ദേശം, പോലീസ് ഉദ്യോഗസ്ഥരുമായി പ്രത്യേക ചര്‍ച്ച

English summary
Kannur Criminal Politics Victims Asna now Doctor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X