കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പയ്യന്നൂരിലെ എണ്ണ സംഭരണശാല: ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി

  • By Desk
Google Oneindia Malayalam News

പയ്യന്നൂര്‍: ജനങ്ങളുടെ സഹകരണമില്ലാതെ ഒരു പദ്ധതിയും നടപ്പാക്കാനാകില്ലെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി അഭിപ്രായപ്പെട്ടു. എണ്ണ സംഭരണശാലയെപറ്റിയുള്ള പ്രാഥമിക ചര്‍ച്ചയില്‍തന്നെ തനിക്ക് നിരവധി സംശയങ്ങളുണ്ടായെന്നും ഇതേപ്പറ്റിയുള്ള തീരുമാനം എന്തായാലും ജനങ്ങളെ അറിയിച്ചുകൊണ്ടേ മുന്നോട്ടു പോകൂവെന്നും അദ്ദേഹം പറഞ്ഞു.

ഇനി ഫ്ലൈറ്റിലും നിങ്ങള്‍ക്ക് ലൈവ് വരാം, പക്ഷേ 30% അധിക ചാര്‍ജ്ജ് നല്‍കേണ്ടി വരുമെന്ന് മാത്രംഇനി ഫ്ലൈറ്റിലും നിങ്ങള്‍ക്ക് ലൈവ് വരാം, പക്ഷേ 30% അധിക ചാര്‍ജ്ജ് നല്‍കേണ്ടി വരുമെന്ന് മാത്രം

പഠന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു

പഠന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു

പയ്യന്നൂരിലെ നിര്‍ദ്ദിഷ്ട ഇന്ധന സംഭരണശാലയുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാനും പൊതുജനങ്ങളുടെ അഭിപ്രായമറിയാനുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുഞ്ചക്കാട്ട് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. കൊച്ചിയിലെ ശാസ്ത്ര സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ. കെ.കെ.എസ്് നായര്‍ പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു

77 ഏക്കര്‍, 250 കോടി ചെലവ്

77 ഏക്കര്‍, 250 കോടി ചെലവ്

250 കോടി രൂപ ചെലവിട്ടാണ് ഇന്ധന സംഭരണശാല സ്ഥാപിക്കുന്നത്. അപകടത്തിന്റെ തീവ്രത കുറക്കാന്‍ റെയില്‍ മാര്‍ഗം സംഭരണശാലയിലേക്ക് ഇന്ധനം കൊണ്ടുവരും. 77 ഏക്കര്‍ സ്ഥലമാണ് സംഭരണശാലയ്ക്കായി കണ്ടെത്തിയിരിക്കുന്നത്്. ഇന്ധന സംഭരണി മൂലമുള്ള പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കുന്നതിനായി ഒരുഭാഗം ഹരിതമേഖലയാക്കി തിരിച്ചിട്ടുണ്ടെന്നും പുഴയില്‍നിന്നും ആവശ്യമായ അകലം പാലിച്ചിരിക്കുന്നതിനാല്‍ ഇത് പുഴയെ ബാധിക്കില്ല എന്നും ഡോ. കെ.കെ.എസ് നായര്‍ പറഞ്ഞു.

സുരക്ഷയ്ക്ക് ഊന്നല്‍

സുരക്ഷയ്ക്ക് ഊന്നല്‍

ഇന്ധന സംഭരണ ശാലയുടെ പ്രദേശങ്ങളില്‍ മഴവെള്ള സംഭരണി സ്ഥാപിച്ച് വെള്ളം സംഭരിക്കും. സുരക്ഷക്ക് മുന്‍തൂക്കം നല്‍കിയുള്ളതും അപകടമുണ്ടായാല്‍ സംഭവിച്ചേക്കാവുന്ന വിപത്തുകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുമുള്ള പഠനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സംഭരണ കേന്ദ്രത്തിന് ചുറ്റും അഗ്‌നിശമന സംവിധാനങ്ങള്‍ ഒരുക്കും. കൂടാതെ അത്യാവശ്യഘട്ടം വന്നാല്‍ സഹായിക്കാവുന്ന വിധത്തില്‍ നാവികസേനയുമായി ധാരണയിലെത്തിയിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് സുരക്ഷാ സംവിധാനങ്ങളുടെ ചുമതല. അപകട സാധ്യത കണ്ടെത്താന്‍ വിപുലമായ സിസിടിവി സംവിധാനങ്ങള്‍ ഒരുക്കും. കണ്‍ട്രോള്‍ റൂമില്‍നിന്നും ആളില്ലാതെ തന്നെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അഗ്‌നിശമന സംവിധാനങ്ങളാണ് ഒരുക്കുക.

അര്‍ഹമായ നഷ്ടപരിഹാരം നല്‍കും

അര്‍ഹമായ നഷ്ടപരിഹാരം നല്‍കും

റോഡുകളും വഴികളും നഷ്ടപ്പെടുന്നവര്‍ക്ക് ബദല്‍ സംവിധാനമേര്‍പ്പെടുത്തുമെന്നും വസ്തുവകകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും ഡോ. കെ.കെ.എസ്് നായര്‍ പറഞ്ഞു. ഏറ്റെടുക്കുന്ന സ്ഥലത്തില്‍ 40 ഏക്കറില്‍ മാത്രമാണ് ഇന്ധന സംഭരണികള്‍ സ്ഥാപിക്കുന്നത്. നിര്‍മ്മാണ ഘട്ടങ്ങളില്‍ പൊടിപടല ശല്യങ്ങളുണ്ടാകില്ല. ഒരുകാരണവശാലും ഇന്ധനങ്ങള്‍ പുറത്തേക്ക് ചോരില്ലെന്നും അവശിഷ്ട മാലിന്യങ്ങളുണ്ടാകില്ലെന്നും ഇടിമിന്നല്‍ കവചമൊരുക്കി സംരക്ഷണം ഉറപ്പു വരുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.

നാട്ടുകാരുടെ ആശങ്കള്‍

നാട്ടുകാരുടെ ആശങ്കള്‍

തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ ഇന്ധന സംഭരണശാലയുമായി ബന്ധപ്പെട്ട തങ്ങളുടെ ആകുലതകളും ആവലാതികളും അവതരിപ്പിച്ചു. പദ്ധതി പയ്യന്നൂരിലെ ട്രെയിന്‍ ഗതാഗതത്തിന്റെ താളം തെറ്റിക്കും, എല്ലാ സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയിട്ടും ഇത്തരം ശാലകളില്‍ അപകടങ്ങള്‍ പതിവാണ്, ജനവാസകേന്ദ്രങ്ങളെ ദോഷകരമായി ബാധിക്കും തുടങ്ങിയ വിഷയങ്ങളാണ് ജനങ്ങള്‍ പ്രധാനമായും മുന്നോട്ടുവച്ചത്.

വിദ്യാര്‍ഥിക്ക് പറയാനുള്ളത്

വിദ്യാര്‍ഥിക്ക് പറയാനുള്ളത്

സ്‌കൂള്‍ തന്റെ ജീവനാണെന്നും പദ്ധതി സ്‌കൂളിനെ ബാധിക്കുമെന്നുമായിരുന്നു സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥി പ്രതിനിധിയുടെ ഉല്‍കണ്ഠ. ഹരിത കേരളം, ഹരിതമിഷന്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ നാടിന്റെ ഉള്ള പച്ചപ്പ്കൂടി നഷ്ടപെടുത്തുന്നത് ക്രൂരതയാണെന്നും വിദ്യാര്‍ഥി പറഞ്ഞു. പാര്‍ട്ടി പ്രതിനിധികള്‍, സമര രംഗത്തുള്ള നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ സമിതി, ജന രക്ഷാ സമിതി പ്രതിനിധികള്‍, വിവിധ സാമൂഹ്യ-സാംസ്‌കാരിക-ശാസ്ത്ര സമിതി പ്രതിനിധികള്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

English summary
kannur district collector gives ear for popular angst
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X