കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നരവയസുകാരി ദിയ എവിടെ പോയി?; നാലുവര്‍ഷമായിട്ടും ഉത്തരമില്ലാതെ പോലീസ്

  • By Rajesh Mc
Google Oneindia Malayalam News

കണ്ണൂര്‍: ഇരിട്ടി കീഴ്പള്ളി കോഴിയോട്ടെ സുഹൈല്‍-ഫാത്തിമത്ത് സുഹറ ദമ്പതിമാരുടെ മകള്‍ ദിയ ഫാത്തിമയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം ഇപ്പോഴും തുടരുന്നു. 2014 ഓഗസ്റ്റ് ഒന്നിന് രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ ദിയയെ കുറിച്ച് ഇതുവരെ ഒരു സൂചനപോലും പോലീസിന് ലഭിച്ചിട്ടില്ല. ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിനുശേഷം പ്രത്യേക സംഘം ആണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

ബാല പീഡകന്‍ എന്നു വിളിച്ച ബല്‍റാമിന് എകെജിക്കുവേണ്ടി നല്ലകാര്യം ചെയ്യണമെന്ന്ബാല പീഡകന്‍ എന്നു വിളിച്ച ബല്‍റാമിന് എകെജിക്കുവേണ്ടി നല്ലകാര്യം ചെയ്യണമെന്ന്

ഇന്‍സ്പെക്ടര്‍ പ്രദീപന്‍ കണ്ണിപൊയിലിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം ഇരിട്ടിയില്‍ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിയിട്ടും സൂചനകളൊന്നും ലഭിച്ചില്ല. ഇതേതുടര്‍ന്ന്് ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ നിര്‍ദ്ദേശാനുസരണം കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

missing

കുട്ടിയെ കാണാതായതിനുശേഷം പല അഭ്യൂഹങ്ങളും പടര്‍ന്നിരുന്നു. സംഭവദിവസം രാവിലെമുതല്‍ തോരാതെ പെയ്ത മഴയില്‍ കുട്ടി വീടിനടുത്തുള്ള കൈത്തോട്ടില്‍ ഒഴുകിപ്പോയതായാണ് കരുതിയിരുന്നത്. എന്നാല്‍, ബന്ധുക്കളും നാട്ടുകാരും ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

85 മീറ്ററോളം ദൂരെയുള്ള കൈത്തോടുവരെ നടന്നുപോയി പിച്ചവെച്ച് നടക്കാന്‍ പഠിച്ചുവരുന്ന മകള്‍ വീഴില്ലെന്ന് വീട്ടുകാര്‍ ഉറപ്പിച്ചു പറയുന്നു. കുട്ടി പുഴയില്‍ ഒഴുകിപ്പോയതാണെന്ന നിഗമനത്തിലാണ് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ച് സംഘവും അന്വേഷണം മുന്‍പ് അവസാനിപ്പിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്നുള്ള അഭ്യൂഹത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. മംഗലാപുരം, കൂര്‍ഗ് തുടങ്ങിയ സ്ഥലത്തെ അന്വേഷണത്തിന് ശേഷം സംഘം കോയമ്പത്തൂരിലേക്ക് പോയിരിക്കുകയാണ്. മകള്‍ ഏതുവിധേനയും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കള്‍.

English summary
kannur diya fathima missing case probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X