Get Updates
Get notified of breaking news, exclusive insights, and must-see stories!

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം: പെണ്‍കുട്ടിയുടെ പിതാവും അറസ്റ്റില്‍; ഡിവൈഎഫ്‌ഐ നേതാവും

കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിടെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍. പെണ്‍കുട്ടിയുടെ പിതാവും പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവും അടക്കം ഏഴ് പേരുടെ അറസ്റ്റ് കൂടി പോലീസ് രേഖപ്പെടുത്തി.

ഫേസ്ബുക്ക് സൗഹൃദം ആണ് പെണ്‍കുട്ടിയുടെ കൂട്ട ബലാത്സംഗത്തിലേക്ക് നയിച്ചത്. അഞ്ജന എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയായിരുന്നു സംഘം പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. അഞ്ജനയുടെ സഹോദരന്‍ എന്ന പേരിലും പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടിരുന്നു.

ഒടുവില്‍ നേരിട്ട് കാണുന്നതിന് വേണ്ടി പറശ്ശിനിക്കടവില്‍ എത്തിയപ്പോള്‍ ആണ് ലോഡ്ജ് മുറിയില്‍ കെട്ടിയിട്ട് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും സംഘം പകര്‍ത്തിയിരുന്നു. ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പിന്നീടും ബലാത്സംഗം ചെയ്തിരുന്നു.

ഞെട്ടിപ്പിച്ച സംഭവം

ഞെട്ടിപ്പിച്ച സംഭവം

കേരള മനസ്സാക്ഷിയെ തന്നെ ഞെട്ടിപ്പിച്ച സംഭവം ആണ് കണ്ണൂരില്‍ അരങ്ങേറിയത്. പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സഹോദരനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ചതോടെയാണ് വിവരം പുറത്തെത്തിയത്. തുടര്‍ന്നാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ പുറംലോകം അറിഞ്ഞത്.

 സ്വന്തം പിതാവും

സ്വന്തം പിതാവും

കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ആയിരുന്നു സ്വന്തം പിതാവും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന് പെണ്‍കുട്ടി വ്യക്തമാക്കിയത്. ആദ്യം അടുത്ത ബന്ധു എന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ അത് പിതാവ് തന്നെ ആണെന്ന് വെളിപ്പെടുത്തുകയായിരുന്നു.

അഞ്ജന എന്ന പേരില്‍

അഞ്ജന എന്ന പേരില്‍

അഞ്ജന എന്ന പേരില്‍ ഫേസ്ബുക്കില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് സംഘം പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. അഞ്ജനയുടെ സഹോദരന്‍ എന്ന പേരിലും ബന്ധം സ്ഥാപിച്ചിരുന്നു. ഇത് വിശ്വസിച്ച് നേരിട്ട് കാണാന്‍ ആയി പാപ്പിനിശ്ശേരിയില്‍ എത്തിയപ്പോള്‍ ആയിരുന്നു ക്രൂരമായ കൂട്ട ബലാത്സംഗം.

ദൃശ്യങ്ങള്‍ പകര്‍ത്തി വീണ്ടും ബലാത്സംഗം

ദൃശ്യങ്ങള്‍ പകര്‍ത്തി വീണ്ടും ബലാത്സംഗം

പറശ്ശിനിക്കടവിലെ ലോഡ്ജ് മുറിയില്‍ പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു സംഘം. ഇതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീണ്ടും കൂട്ട ബലാത്സംഗത്തിന് ഇരയാക്കി.

പത്തൊമ്പത് പേര്‍ പ്രതികള്‍

പത്തൊമ്പത് പേര്‍ പ്രതികള്‍

വിവിധ കേസുകളിലായി 19 പേരെയാണ് ഇതുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ത്തിട്ടുള്ളത്. അതില്‍ അഞ്ച് പേരെ കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍ സ്വദേശികളായ കെവി സന്ദീപ്, സിപി ഷംസുദ്ദീന്‍, വിസി ഷബൂര്‍, കെവി അയൂബ്, ലോഡ്ജ് ഉടമ കെ പവിത്രന്‍ എന്നിവരെ ആണ് ആദ്യം അറസ്റ്റ് ചെയ്തത്.

അച്ഛനും ഡിവൈഎഫ്‌ഐ നേതാവും

അച്ഛനും ഡിവൈഎഫ്‌ഐ നേതാവും

പെണ്‍കുട്ടിയുടെ പിതാവിനേയും ഒരു ഡിവൈഎഫ്‌ഐ നേതാവിനേയും ഉള്‍പ്പെടെ ഏഴ് പേരെ കഴിഞ്ഞ ദിവസം തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഡിവൈഎഫ്‌ഐ തളിയില്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ മോഹന്‍, ആന്തൂര്‍ സ്വദേശിയായ എം മൃദുല്‍, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂര്‍ സ്വദേശി ജിതിന്‍, തളിയില്‍ സ്വദേശികളായ സജിന്‍, ശ്യാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സഹോദരന് മര്‍ദ്ദനം

സഹോദരന് മര്‍ദ്ദനം

പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പുറത്ത് വിടും എന്ന് പറഞ്ഞ് സഹോദരനം ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു സംഘം. ഷൊര്‍ണൂരില്‍ വച്ചായിരുന്നു ഇത് സംഭവിച്ചത്. ഇതേ തുടര്‍ന്ന് സഹോദരന്‍ വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. അമ്മ ചോദിച്ചപ്പോള്‍ ആണ് പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

വനിത സെല്‍

വനിത സെല്‍

തുടര്‍ന്ന് അമ്മ പെണ്‍കുട്ടിയുമായി വനിത സെല്ലില്‍ എത്തുകയായിരുന്നു. വിശദമായ മൊഴി എടുത്തതിന് ശേഷം കേസ് തളിപ്പറമ്പ് പോലീസിന് കൈമാറി. കേസില്‍ ഉന്നത ഇടപെടലുകള്‍ ഉണ്ടെന്ന രീതിയില്‍ ആദ്യം വാര്‍ത്തകള്‍ വന്നിരുന്നു.

നവംബര്‍ 13, നും 19 നും

നവംബര്‍ 13, നും 19 നും

നവംബര്‍ 13, 19 തീയ്യതികളില്‍ ആയാണ് പെണ്‍കുട്ടി ലോഡ്ജില്‍ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടുള്ളത്. ഇരുപതില്‍ ഏറെ പേര്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുള്ളതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നുണ്ട് എന്നാണ് വിവരം. ലോഡ്ജില്‍ വച്ച് മാത്രമല്ല, മറ്റ് ഇടങ്ങളില്‍ വച്ചും താന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ ഉള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+