• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോടിയേരി പറയുന്നതെല്ലാം വെറുതെ, കണ്ണൂരിന്റെ ചരിത്രം അതാണ്... കൂടെ നിർത്തും!

 • By Desk
cmsvideo
  കൊലപാതകികൾക്ക് വിളനിലമായ കണ്ണൂർ | Oneindia Malayalam

  കണ്ണൂർ: കണ്ണൂർ‌ എന്ന് കേട്ടാൽ കൊലപാതകങ്ങളുടെ നാട് എന്നാണ് മറ്റ് ജില്ലക്കാർ പറയുക. എന്നാൽ രാഷ്ട്രീയ കൊലപാതകങ്ങൾ പരസ്യമായി അംഗീകരിക്കാത്തവരാണ് തത്വത്തിൽ രാഷ്ട്രീയ പാർട്ടികൾ. ജില്ലയിൽ‌ ആരൊക്കെ രാഷ്ട്രീയ വൈരാഗ്യത്തിൽ മരിച്ചാലും അപലപിക്കുകയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പരസ്യ പ്രസ്താവനകളും നടത്താറുമുണ്ട് നേതാക്കൾ.

  എന്നാൽ എന്താണ് സംഭവിക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്. കണ്ണൂരിലെ കൊലപാതകികളെ സംരക്ഷിച്ച് മാത്രമേ സിപിഎമ്മിന് ശീലമുള്ളൂ. അവസാനം നടന്ന ഷുഹൈബ് വധക്കേസിലും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ പറയുമ്പോഴും സംഭവിക്കാൻ പോകുന്നത് മറ്റൊന്നല്ല. ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ വധിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിനു ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോഴും പ്രതി രണ്ടാം തവണയും പാനൂർ ഏരിയ കമ്മറ്റിയിൽ ഉൾപ്പെടുത്തിയ പാർട്ടിയാണ് സിപിഎം.

  കുഞ്ഞനന്തൻ ഇപ്പോഴും ഏരിയ കമ്മറ്റിയിൽ

  കുഞ്ഞനന്തൻ ഇപ്പോഴും ഏരിയ കമ്മറ്റിയിൽ

  ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ വധികകാനുള്ള ഗൂഡാലോചനയ്ക്ക് സ്വന്തം വീട്ടിൽ കളമൊരുക്കിയെന്നും പോലീസും കോടതിയും കണ്ടെത്തിയതാണ്. എന്നിട്ടും പരോളിലിറങ്ങിയ കുഞ്ഞനന്തൻ സിപിഎം പാനൂർ ഏരിയ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ടിപി വധത്തിലും തങ്ങൾക്ക് പങ്കില്ലെന്ന് നെഞ്ചിൽ കൈ വെച്ച് പറഞ്ഞ പാർട്ടിയാണ് സിപിഎം എന്നതും ആരും മറക്കാനിടയില്ല.

  കാരായി രാജൻ ഇപ്പോഴും ജില്ല സെക്രട്ടേറിയറ്റ് അംഗം

  കാരായി രാജൻ ഇപ്പോഴും ജില്ല സെക്രട്ടേറിയറ്റ് അംഗം

  എൻഡിഎഫ് പ്രവർത്തകനായ ഫസലിനെ കൊലപ്പെടുത്തിയ കേസിൽ ഏഴാം പ്രതിയായി ശിക്ഷ അനുഭവിച്ച വ്യക്തിയാണ് കാരായി രാജൻ. അദ്ദേഹത്തെ സിപിഎം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വരെ മത്സരിപ്പിച്ചു എന്ന കാര്യം അത്ര പെട്ടെന്നൊന്നും ആരും മറക്കാനിടയില്ല. എറണാകുളം വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥയിൽ സിബിഐ കോടതി ഇളവ് അനുവദിക്കാത്തതിനാൽ പിന്നീടു ജില്ലാ പഞ്ചായത്ത് പ്രസിഡൻ‌റ് സ്ഥാനം രാജിവെച്ചു. പിന്നീട് പാർട്ടി തന്നെ ചിന്ത പബ്ലിക്കേഷനിൽ ജേലി നൽകി. കോടതി ഇടപെട്ട് അതും നശ്ടമായിരുന്നു. ഇപ്പോഴും കോടതി കുറ്റക്കാരനല്ല എന്ന് വിധിക്കാത്ത കാരായി രാജൻ സിപിഎം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് അംഗമായി തുടരുകയും ചെയ്യുന്നുണ്ട്.

  കാരായി ചന്ദ്രശേഖരൻ

  കാരായി ചന്ദ്രശേഖരൻ

  ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതി പട്ടികയിൽ പോലീസ് ഉൾപ്പെടുത്തയി കാരായി ചന്ദ്രശേഖരന്റെ കാര്യവും ഇത് തന്നെയായിരുന്നു. പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിൽ മത്സരിച്ചു. തലശ്ശേരി നഗരസഭ ചെയർമാനുമായെങ്കിലും സിബിഐ കോടതിയുടെ ജാമ്യ വ്യവസ്ഥ കർശനമായതോടെ ചെയർമാൻ സ്ഥാനം ഒഴിയേണ്ടിയും വന്നിരുന്നു.

  വ്യവസായിയെ തട്ടികൊണ്ട് പോയ കേസ്

  വ്യവസായിയെ തട്ടികൊണ്ട് പോയ കേസ്

  എറണാകുളം ജില്ലയിൽ വ്യവസായിയെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സിപിഎം കളമശേരിവ ഏരിയ സെക്രട്ടറിയായിരുന്ന വിഎ സാക്കിർ ഹുസൈനിനെയും പാർട്ടി സംരക്ഷിക്കിക്കുകയായിരുന്നു എന്നു തന്നെ പറയാം. കേസിൽ രണ്ടാഴ്ച പോലീസ് റിമാൻഡ് ചെയ്തയാളാണ് സാക്കിർ ഹുസൈൻ. എന്നാൽ പാർട്ടി അന്വേഷിച്ചപ്പോൾ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞ് വീണ്ടും ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തി. കോടതി പോലും കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയെയാണ് പാർട്ടി കുറ്റക്കാരനല്ലെന്ന് വിധിയെഴുതി സംരക്ഷിക്കുന്നത്.

  ബിജെപി പ്രവർത്തകർ പൊള്ളലേറ്റ് മരിച്ച കേസ്

  ബിജെപി പ്രവർത്തകർ പൊള്ളലേറ്റ് മരിച്ച കേസ്

  പാലക്കാട് കഞ്ചിക്കോട്ട് ബിജെപി പ്രവർത്തകരായ വിമലാദേവി, രാധാകൃഷ്ണൻ എന്നിവർ തീവെയ്പിനെ തുടർന്നു പൊള്ളലേറ്റു മരിച്ച സംഭവം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. കേസിലെ ഒന്നാം പ്രതി സിപിഎമ്മിന്റെ ആ പ്രദേശത്തെ ബ്രാഞ്ച് സെക്രട്ടറിയായ ജയകുമാറായിരുന്നു. എന്നാൽ പിന്നീട് നടന്ന ബ്രാഞ്ച് സമ്മേളനത്തിലും അദ്ദേഹത്തെ തന്നെയാണ് ബ്രാഞ്ച് സെക്രട്ടറിയായി പാർട്ടി നിയോഗിച്ചത്. ചർച്ചയായപ്പോൾ അതാത് സ്ഥലത്തെ സിപിഎം മെമ്പർമാരാണ് എന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയായിരുന്നു നൽ‌കിയിരുന്നത്.

  രാമഭദ്രൻ വധക്കേസ്

  രാമഭദ്രൻ വധക്കേസ്

  കോൺഗ്രസ് ഏരൂർ മണ്ഡലം പ്രസിഡന്റ് നെട്ടയം രാമഭദ്രൻ വധക്കേസിന്റെ ഗൂഢാലോചനയിൽ സിബിഐ പ്രതിചേർത്ത ആളാണ് ഇപ്പോഴത്തെ കശുപവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ എന്നത് ആരും മറന്നുപോയി കാണില്ല. ഇതേ കേസിൽ റിമാൻഡിൽ കഴിഞ്ഞ ആളാണു സിപിഎം ജില്ലാ കമ്മിറ്റിയംഗം ബാബു പണിക്കർ. ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് സെക്രട്ടറി അഫ്സലും റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്.

  ആകാശ് തില്ലങ്കേരിയെയും പാർട്ടി സംരക്ഷിക്കും

  ആകാശ് തില്ലങ്കേരിയെയും പാർട്ടി സംരക്ഷിക്കും

  സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പി മനോഹരൻ ചവറയിൽ ആർഎസ്എസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ചുവർഷം ജയിലിൽ കഴിഞ്ഞ വ്യക്തിയാണ്. എല്ലാവരെയും സംരക്ഷിച്ചത് സിപിഎം തന്നെയാണെന്ന് പകൽപോലെ വ്യക്തമാണ്. ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഷുഹൈബ് വധക്കേസിലും കുറ്റക്കാർക്കെതിരെ പാർട്ടി നടപടിയെടുക്കുമെന്ന് പറയുമ്പോഴും ആകാശ് തില്ലങ്കേരി പോലീസിന് കൊടുത്ത മൊഴിയിൽ പറയുന്ന കാര്യങ്ങൾ‌ വെച്ച് നോക്കുമ്പോൾ, പാർട്ടിയുടെ സംരക്ഷണയിലാകും ആകാശ് എന്നത് വ്യക്തമാണ്.

  ഡമ്മി പ്രതികളെ നൽകാം

  ഡമ്മി പ്രതികളെ നൽകാം

  ക്വട്ടേഷൻ നൽകിയതും കൊലപാതകത്തിന് ശേഷം സംരക്ഷണം നൽകിയതും പാർട്ടിതന്നെയാണെന്നാണ് ആകാശ് തില്ലങ്കേരി മൊഴി നൽകിയിരിക്കുന്നത്. കേസിൽ നിന്ന് രക്ഷപ്പെടുത്താം എന്ന് പാർട്ടി ഉറപ്പ് നൽകിയിരുന്നതായും ആകാശിന്റെ മൊഴിയിലുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർ‌ട്ടുകൾ. കൊലപാതകത്തിന് ശേഷം പോലീസിന് ഡമ്മി പ്രതികളെ നൽകുമെന്നും പാർട്ടി ഉറപ്പ് നൽ‌കിയതായും ആകാശ് വ്യക്തിമാക്കിയരുന്നു.

  ആർത്തവ പോസ്റ്റിന്റെ പേരിൽ ആക്രമണവും! പത്താം ക്ലാസുകാരിയെ ബൈക്കിലെത്തി ഇടിച്ചിട്ടു; പിന്നിൽ ആർഎസ്എസ്?

  പാലക്കാടിനെ മുൾമുനയിൽ നിർത്തി കാട്ടാനകൾ! പടക്കം പൊട്ടിച്ചിട്ടും നോ രക്ഷ...

  ഒടുവിൽ ജയരാജൻ സമ്മതിച്ചു! ആകാശ് തില്ലങ്കേരി പാർട്ടിക്കാരൻ തന്നെ! ഇനി രക്ഷയില്ല?

  English summary
  How CPM support the political conflict suspects in various cases in Kannur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more