Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിപിനാന്റി ആവശ്യപ്പെട്ടിട്ടാണ് അമ്മ വീട് നല്‍കിയതെന്ന് മകള്‍, നിജില്‍ ദാസിനെ ഒരു വര്‍ഷമായി അറിയാമെന്ന് രേഷ്മ

കണ്ണൂര്‍: പൂന്നോലിലെ സി പി ഐ എം പ്രവര്‍ത്തകനായ ഹരിദാസിന്റെ വധക്കേസിലെ പ്രതിയായ നിജില്‍ ദാസിനെ ഒരു വര്‍ഷമായി അറിയാമെന്ന് നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച അധ്യാപിക രേഷ്മ. പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വിഷുവിനു ശേഷം ഒരു ദിവസം നിജില്‍ ദാസ് വിളിച്ചു കുറച്ചു ദിവസം ഒളിവില്‍ കഴിയാനുള്ള സൗകര്യം ചെയ്തു തരണമെന്ന് പറഞ്ഞുവെന്നും രേഷ്മ പൊലീസിന് മൊഴി നല്‍കി. ഇതിനാലാണ് ഭര്‍ത്താവ് പ്രശാന്തിന്റെ പേരിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ ഏപ്രില്‍ 17 മുതല്‍ താമസിക്കാന്‍ സൗകര്യം ഒരുക്കിയതെന്നാണ് റിമാന്റ് റിപ്പോര്‍ട്ടിലെ രേഷ്മയുടെ മൊഴി.

നിജില്‍ ദാസിന്റെ ഭാര്യ ദിപിന രേഷ്മയുടെ കുട്ടിക്കാലം മുതലേയുള്ള സുഹൃത്താണെന്നാണ് രേഷ്മയുടെ കുടുംബം പറയുന്നത്. കൊലക്കേസ് പ്രതിയാണ് നിജില്‍ ദാസ് എന്ന് അറിഞ്ഞിരുന്നില്ല എന്ന് രേഷ്മയുടെ പിതാവ് രാജന്‍ പറയുന്നു. രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്ത് വിദേശത്താണ്. വീട് നല്‍കിയത് പ്രശാന്തിന്റെ അനുമതിയോടെയാണ് എന്നാണ് രാജന്‍ പറയുന്നത്. 4 ദിവസത്തേക്ക് പ്രതിദിനം 1500 രൂപ വാടകയില്‍ കരാര്‍ ഒപ്പിട്ട് വാങ്ങിയാണു വീട് വാടകയ്ക്ക് നല്‍കിയത്. വീട്ടില്‍ കുറച്ചു പ്രശ്‌നങ്ങളുണ്ടെന്നും മാറി നില്‍ക്കാനൊരു വീടു വേണം എന്നുമാണ് നിജില്‍ ദാസ് ആവശ്യപ്പെട്ടത് എന്ന് രാജന്‍ പറയുന്നു.

1

നിജില്‍ദാസിന്റെ ഭാര്യ ദിപിനയുടെ ചെറുപ്പം മുതലുള്ള സുഹൃത്താണ് രേഷ്മയെന്നു രേഷ്മയുടെ മകളും വ്യക്തമാക്കി. 'ദിപിനാന്റി ആവശ്യപ്പെട്ടിട്ടാണ് അമ്മ വീട് നല്‍കിയത്, മകള്‍ പറഞ്ഞു. എരഞ്ഞോളി വടക്കുംഭാഗം പ്രദേശത്താണ് രേഷ്മയുടെയും ദിപിനയുടെയും വീട്. കുട്ടിക്കാലം മുതല്‍ ഇവര്‍ ഉറ്റ സുഹൃത്തുക്കളായിരുന്നു. അടുത്ത കൂട്ടുകാരിയുടെ ഭര്‍ത്താവായതിനാലാണു വീട് നല്‍കിയതെന്ന് രേഷ്മയുടെ മാതാപിതാക്കള്‍ പറയുന്നു.

2

കഴിഞ്ഞ ദിവസം പുലര്‍ച്ചെ, പൊലീസ് വീട്ടില്‍ വന്നതോടെയാണ് അബദ്ധം പറ്റിയതായി മനസ്സിലാക്കിയതെന്നും സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അപവാദ പ്രചാരണങ്ങൡ വിഷമമുണ്ടെന്നും രേഷ്മയുടെ കുടുംബം പറഞ്ഞു. പാരമ്പര്യമായി തങ്ങള്‍ സി പി ഐ എം കുടുംബമാണ് എന്നും പ്രശാന്തിന്റെ അച്ഛന്‍ മൂര്‍ക്കോത്ത് വേണു മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരനാണെന്നും പ്രശാന്തിന്റെ ബന്ധുക്കള്‍ പറയുന്നതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

3

തങ്ങളുടെയും രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്തിന്റെയും കുടുംബം സി പി ഐ എം അനുഭാവികളാണെന്ന് രേഷ്മയുടെ പിതാവ് പറഞ്ഞു. രേഷ്മയും പ്രശാന്തും പാര്‍ട്ടിക്കാരാണ്. രേഷ്മ പഠനകാലത്ത് സജീവ എസ് എഫ് ഐ പ്രവര്‍ത്തകയായിരുന്നെന്നും കുടുംബം പറയുന്നു. നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞിരുന്ന വീട് സ്ഥിരമായി ആര്‍ക്കും വാടകയ്ക്ക് നല്‍കിയിരുന്നില്ല. നിജിലിന് നല്‍കുന്നതിനു മുന്‍പ്, പിണറായി പെരുമ എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കലാകാരന്മാര്‍ക്കും സി പി ഐ എം പ്രവര്‍ത്തകര്‍ക്കുമാണ് വാടകയ്ക്ക് നല്‍കിയിരുന്നത് എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

4

രേഷ്മ, നിജില്‍ദാസിനു ഭക്ഷണമെത്തിച്ചു നല്‍കിയെന്ന ആരോപണം തെറ്റാണെന്നും അവര്‍ പറയുന്നു. 'പിണറായിപ്പെരുമ' പരിപാടിക്ക് എത്തിയവരാണ് ഏപ്രില്‍ 1 മുതല്‍ 8 വരെ ഇവിടെ താമസിച്ചിരുന്നതെന്ന് രേഷ്മയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി. ഇവര്‍ പോയ ശേഷം ഏപ്രില്‍ 13ന് വീട് വൃത്തിയാക്കിയിട്ടു. അധ്യാപക ദമ്പതികള്‍ താമസത്തിനായി വരുന്നു എന്നായിരുന്നു സമീപത്തെ ബന്ധുവീടുകളിലുള്ളവരോടു പറഞ്ഞിരുന്നത്.

5

അതേസമയം കഴിഞ്ഞ ദിവസം തലശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രേഷ്മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് രേഷ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. പിണറായി - ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടാഴ്ച പ്രവേശിക്കരുത്, കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം എന്നീ ഉപാധികളാണ് ജാമ്യ വ്യവസ്ഥയില്‍ പറഞ്ഞിരിക്കുന്നത്.

ഇതാണല്ലേ ക്ലാസിക് ബ്യൂട്ടി....സ്വാസികയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+