കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണിപ്പാട്ട് സമരം നടത്തിയ യൂത്ത് കോൺഗ്രസും കെഎസ്യുവും കേരളത്തോട് മാപ്പ് പറയണം; ജയരാജൻ

Google Oneindia Malayalam News

തിരുവനന്തപുരം; കണ്ണൂർ സർവകലാശാല വി സിയുടെ പുനർനിയമനത്തിൽ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കണ്ണൂർ സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സർവകലാശാലയിൽ ഇടതുപക്ഷ ഭരണകാലത്തെല്ലാം യോഗ്യത അനുസരിച്ച് മാത്രമായിരുന്നു നിയമനം നടത്തിയത്. കഴിവും പ്രാപ്തിയും അക്കാദമിക് പാണ്ഡിത്യവും മാത്രമാണ് വി സി മാരുടെ യോഗ്യതയായി ഇടതുപക്ഷം പരിഗണിക്കാറ്. കണ്ണൂർ വി സി ആയി ഈ യോഗ്യത എല്ലാം പരിഗണിച്ചുകൊണ്ടായിരുന്നു ഗോപിനാഥ് രവീന്ദ്രനെ നേരത്തെ നിയമിച്ചത്. വി സി യുടെ പുനർനിയമനം ഹൈക്കോടതി ശരിവെച്ച പശ്ചാത്തലത്തിൽ സമരാഭാസങ്ങൾ നിർത്തിവെച്ച് ജനങ്ങളോട് മാപ്പ് പറയാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാവണമെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

mvjayarajan1-16084876

' കണ്ണൂർ വി സി യുടെ നിയമനം ഹൈക്കോടതി ശരിവെച്ച പശ്ചാത്തലത്തിൽ ഭരണിപ്പാട്ട് സമരം നടത്തിയ യൂത്ത് കോൺഗ്രസും കെ എസ് യു വും പരസ്യമായി ജനങ്ങളോട് മാപ്പ് പറയണം. യു ജി സി യുടെ ചട്ടമനുസരിച്ച് വൈസ് ചാൻസിലർ പദവിയിൽ 65 വയസ് വരെ തുടരാം എന്ന വ്യവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹൈക്കോടതി വി സി നിയമനത്തിനെതിരായി നൽകിയ ഹർജി തള്ളിക്കളഞ്ഞത്. സർവകലാശാലയിൽ ഇടതുപക്ഷ ഭരണകാലത്തെല്ലാം യോഗ്യത അനുസരിച്ച് മാത്രമായിരുന്നു നിയമനം നടത്തിയത്. കഴിവും പ്രാപ്തിയും അക്കാദമിക് പാണ്ഡിത്യവും മാത്രമാണ് വി സി മാരുടെ യോഗ്യതയായി ഇടതുപക്ഷം പരിഗണിക്കാറ്. കണ്ണൂർ വി സി ആയി ഈ യോഗ്യത എല്ലാം പരിഗണിച്ചുകൊണ്ടായിരുന്നു ഗോപിനാഥ് രവീന്ദ്രനെ നേരത്തെ നിയമിച്ചത്.

നിയമനങ്ങളിലൊന്നും സർക്കാർ ഇടപ്പെട്ടിരുന്നുമില്ല. പിന്നീടാണ് ഗവർണർ വി സി യുടെ കാലാവധി നീട്ടിക്കൊടുത്തത്. അത് നിയമാനുസൃതമാണ് താനും. ഗവർണർ സ്വന്തം പദവിയെ മറന്നുകൊണ്ട് ആരുടെയൊക്കെയോ സമ്മർദ്ദത്തിന് വിധേയമായി പിന്നീട് മാറ്റി പറഞ്ഞെങ്കിലും ഗവർണറുടെ ഉത്തരവ് ശരിയാണെന്നാണ് പറഞ്ഞിട്ടുള്ളത്. ഗവർണറുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ സ്വീകരിച്ച സമീപനം പുനർനിയമനം നിയമാനുസൃതമാണ് എന്നായിരുന്നു.
തികച്ചും നിയമവിധേയമായി നടത്തിയ പുനർനിയമനം വിവാദമാക്കിയവർ, എന്തിനായിരുന്നു സമരാഭാസം നടത്തിയത് എന്ന് വ്യക്തമാക്കണം. യു ഡി എഫ് ഭരിക്കുമ്പോഴാണ് അരി കച്ചവടക്കാരെയും അയോഗ്യരെയും വി സി മാരാക്കിയത്.

കോൺഗ്രസ് നേതാവ് ഗവർണർ ആയിരുന്ന സമയത്ത് യു ഡി എഫ് സർക്കാർ നിയമിച്ച വി സി യെ അയോഗ്യനായതിനാൽ പുറത്താക്കി. വാസ്തുവിദ്യ കേന്ദ്രത്തിന്റെ ഡയറക്ട്ടർ ആയിരുന്ന ആളെപോലും കലാമണ്ഡലം വി സി ആക്കിയത് മറ്റാരുമല്ല. കോഴിക്കോട് വി സി ആയിരുന്ന അബ്‌ദുൾ സലാമും കാലടി സംസ്കൃത സർവകലാശാല വി സി ആയിരുന്ന കെ എസ് രാധാകൃഷ്ണനും ഇപ്പോൾ ബിജെപിയിലാണ്. ഇവർ രണ്ട് പേരെയും നിയമിച്ചത് കോൺഗ്രസ് ഭരണകാലത്താണ്. യു ഡി എഫിന് സ്വന്തക്കാരെയും അയോഗ്യരെയും വി സി ആക്കുന്ന പാരമ്പര്യമാണുള്ളത്. ആ പാരമ്പര്യമല്ല ഇടതുപക്ഷത്തിന്റേത്. അതുകൊണ്ട് വി സി യുടെ പുനർനിയമനം ഹൈക്കോടതി ശരിവെച്ച പശ്ചാത്തലത്തിൽ സമരാഭാസങ്ങൾ നിർത്തിവെച്ച് ജനങ്ങളോട് മാപ്പ് പറയാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാവണം', പോസ്റ്റിൽ ജയരാജൻ പറഞ്ഞു.

Recommended Video

cmsvideo
അധ്യാപികമാര്‍ മുണ്ടും കുപ്പായവും ധരിച്ച്‌ നടക്കട്ടെ..മുസ്ലിം സംഘടനകൾ പറയുന്നു

കണ്ണൂർ വിസി നിയമന വിവാദത്തിൽ സർക്കാരിന് വലിയ ആശ്വാസമാണ് ഇന്നത്തെ ഹൈക്കോടതി വിധി. പുനർ നിയമനത്തിന് പ്രായപരിധി ബാധകമല്ലെന്ന് കോടതി പറഞ്ഞു. സെലക്ടീവ് കമ്മിറ്റി രൂപീകരിക്കണം എ്നില്ല. ഇക്കാര്യങ്ങൾ ചടങ്ങളിൽ വ്യക്തമാണെന്നും പുനർ നിയമനത്തിനെതിരായ ഹർജികൾ തള്ളി കൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി.

English summary
kannur vc appointment ;Youth Congress and KSU should apologize Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X