കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി, പുതിയ പ്രസിഡന്റ് നിയമനം വിവാദത്തില്‍

കേന്ദ്രസര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂരില്‍ നടത്തിയ കശാപ്പ് സമരത്തില്‍ പങ്കെടുത്ത ജോഷി കണ്ടത്തിലിനെ പുതിയ ലോകസഭാ പ്രസിഡന്റായി നിയമിച്ചതിനെതിരെ ണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി.

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂരില്‍ നടത്തിയ കശാപ്പ് സമരത്തില്‍ പങ്കെടുത്ത ജോഷി കണ്ടത്തിലിനെ പുതിയ ലോകസഭാ കമ്മിറ്റി പ്രസിഡന്റായി നിയമിച്ചതിനെതിരെ കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി. സമരത്തിന്റെ പേരില്‍ സസ്പെന്റ് ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂര്‍ ലോകസഭാ കമ്മറ്റി പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജനറല്‍ സെക്രട്ടറി ജസ്റ്റിസന്‍ ചാണ്ടിക്കൊല്ലി, അഴീക്കോട് അസംബ്ലി കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീന്‍ കാട്ടാമ്പളളി എന്നിവര്‍ ഇപ്പോഴും സസ്പെന്‍ഷനിലാണ്. സംസ്ഥാന സെക്രട്ടറി കൂടിയായ ജോഷി കണ്ടെത്തിലിനെ ഈ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സസ്‌പെന്റ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ജോഷിയെ പുതിയ ലോകസഭാ കമ്മിറ്റിയുടെ അദ്ധ്യക്ഷനായി സംസ്ഥാന കമ്മിറ്റി നിയമിച്ചത്. ഇതാണ് കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചത്.

beef

കെ സുധാകരനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റിജിലിന്റെയും, ഷറഫുദ്ദീനിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്തതിനു പിന്നില്‍ ഗ്രൂപ്പിന്റെയും ഐ ഗ്രൂപ്പിലെ ചിലരുടെയും ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിജിലിനെ അനുകൂലിക്കുന്നവരുടെ ഭാഗത്ത് നിന്നുള്ള ആരോപണം. പുതിയ പ്രസിഡന്റ് നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

അടവും ചുവടും പിഴയ്ക്കുന്നു;ബിജെപിയെ മെരുക്കാന്‍ മതംമാറ്റ തന്ത്രവുമായി മായാവതി, ഇതെങ്കിലും ഏശുമോ?അടവും ചുവടും പിഴയ്ക്കുന്നു;ബിജെപിയെ മെരുക്കാന്‍ മതംമാറ്റ തന്ത്രവുമായി മായാവതി, ഇതെങ്കിലും ഏശുമോ?

എന്നാല്‍ പുതുതായി നിയമിതനായ ജോഷിക്കെതിരെ വിദ്യാര്‍ത്ഥി യുവജന സംഘടനകളില്‍ നിന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ജിഷ്ണു പ്രണോയിയുടെ വിഷയം കത്തി നിന്ന സമയത്ത് കണ്ണൂര്‍ ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനീയറിങ്ങ് കോളജിലേക്ക് എം എസ് എഫിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. മാര്‍ച്ച് തടഞ്ഞ മാനേജ്‌മെന്റിന്‍റിനൊപ്പം നിന്ന യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ജോഷി കണ്ടത്തില്‍ മാനേജ്മെന്‍റിനെ പരസ്യമായി പിന്തുണയ്ക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്നാണ് വിമല്‍ ജ്യോതി എന്‍ജിനീയറിങ്ങ് കോളേജിലെ കെ എസ് യു യൂണിറ്റ് കമ്മിറ്റി നേരത്തെ ഉന്നയിച്ച ആരോപണം.

അതേ സമയം സമരത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കാണെന്നും കൂടെ നടപടി എടുത്ത ഷറഫുദ്ദീനെയും ജസ്റ്റിസനെയും തിരികെയടുക്കണമെന്ന് റിജില്‍ മാക്കുറ്റി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

English summary
kannur youth congress new president posting issue, president rijil suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X