ഇസ്ലാമുള്ള എല്ലാ രാജ്യത്തും മുത്തലാഖുണ്ട്; നല്ല രീതിയില്‍ ചെയ്താല്‍ ഗുണമെന്ന് കാന്തപുരം
തലാഖിനു പകരം വിവാഹ മോചനം നിയമപരമായി വേണമെന്ന് വിധിയുണ്ടായാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യും
ദില്ലി: ശരീയത്ത് നിയമത്തില്‍ ഉറച്ച് വിശ്വസിക്കുന്നെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. എന്നാല്‍ ഇ മെയില്‍, എസ്എംഎസ്, കത്ത് മുഖേനയും വാട്‌സ് ആപ് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള വിവാഹ മോചനങ്ങള്‍ ഇസ്ലാമിക നിയമമനുസരിച്ച് നിലനില്‍ക്കില്ലെന്നും കാന്തപുരം പറഞ്ഞു.
തലാഖിനു പകരം വിവാഹ മോചനം നിയമപരമായി വേണമെന്ന് വിധിയുണ്ടായാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യും. ഇസ്ലാമുള്ള എല്ലാ രാജ്യത്തും മുത്തലാഖ് നിലനില്‍ക്കുന്നുണ്ടെന്നും ഏറ്റവും അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമേ മുത്തലാഖ് നടത്തുന്നുള്ളൂവെന്നും അത് നല്ലരീതിയില്‍ ചെയ്താല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഗുണകരമാവുമെന്നും കാന്തപുരം പറഞ്ഞു.

ഏത് സിവില്‍കോഡ്?
ഏകീകൃത വ്യക്തിനിയമം നടപ്പാക്കിയാല്‍ രാജ്യത്ത് സംഘര്‍ഷമുണ്ടാകും. നാനാത്വത്തില്‍ ഏകത്വം നിലനില്‍ക്കുന്ന രാജ്യത്ത് ആരുടെ സിവില്‍ കോഡാണ് നടപ്പാക്കുകയെന്നും അദ്ദേഹം ചോദിച്ചു.

എതിരെ ഒരു നീക്കവും നടക്കില്ല
വിവിധ മതങ്ങളും ജാതികളും നിലനില്‍ക്കുന്നതാണ് നമ്മുടെ രാജ്യം. ഓരോരുത്തരും അവരുടേതായ വിശ്വാസങ്ങള്‍ പുലര്‍ത്തിപ്പോരുന്നതിനാല്‍ ഒരു പ്രശ്‌നവും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനെതിരെ ഒരു നീക്കവും നടക്കില്ലെന്നും കാന്തപുരം പറഞ്ഞു.

ചോദ്യാവലി
ഏകീകൃത വ്യക്തിനിയമം, മുത്തലാഖ് വിഷയങ്ങളില്‍ നിയമകമ്മിഷന്റെ ചോദ്യാവലിയോട് പ്രതികരിക്കില്ല.

അഭിപ്രായപ്രകടനം
മുസ്ലിങ്ങള്‍ വിവാഹം കഴിക്കുന്നതുതന്നെ മുത്തലാഖിനു വേണ്ടിയാണെന്നമട്ടിലാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. അതേസമയം, കേന്ദ്രസര്‍ക്കാരിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായപ്രകടനം നടത്താനില്ലെന്നും കാന്തപുരം പറഞ്ഞു.












Click it and Unblock the Notifications