'ഡോക്ടറെ, ഇവിടെ നിൽക്കണേൽ നിൽക്കാട്ടോ..വീട്ടിലുള്ളവർക്ക് കോവിഡ് വരാതിരിക്കാൻ ഞങ്ങളെന്താണ് വേണ്ടത്?
കരിപ്പൂര്‍: കഴിഞ്ഞ ദിവസം കേരളം രണ്ടു ദുരന്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ഇടുക്കി രാജമലയിലെ ഉരുള്‍പൊട്ടലും മലപ്പുറം കരിപ്പൂരിലെ വിമാന അപകടവും. രണ്ടിടത്തും നാട്ടുകാര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനം പ്രശംസനീയമാണ്. അര്‍ധരാത്രി മഴയും കൊറോണയും അവഗണിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയത് നിരവധി പേരാണ്.
കൊവിഡിനെ പോലും വകവയ്ക്കാതെയാണ് സഹജീവികളെ രക്ഷപ്പെടുത്താന്‍ ഇവര്‍ എത്തിയത്. രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ക്ക് നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ ഷിംന അസീസ്. ഇന്നലെ ആക്സിഡന്റ് പരിസരത്ത് പ്രവര്‍ത്തിച്ചവരോട് രണ്ടാഴ്ച ക്വാറന്റീനില്‍ പ്രവേശിക്കാന്‍ സ്നേഹപൂര്‍വ്വം അപേക്ഷിക്കുകയാണെന്ന് ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഞങ്ങളെന്താണ് വേണ്ടത്?
കരിപ്പൂര്‍ അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ കൊണ്ടു വന്നാക്കി തിരിച്ചു പോകുന്ന രക്ഷാപ്രവര്‍ത്തകരായ ആ നാട്ടുകാര്‍ ചോദിച്ചത് 'ഡോക്ടറെ, ഇനി ഞങ്ങളിവിടെ നില്‍ക്കണേല്‍ നില്‍ക്കാംട്ടോ. ഞങ്ങളുടെ പേരോ വിവരങ്ങളോ ഇവിടെ തരണോ? ഇനി വീട്ടിലുള്ളവര്‍ക്ക് കോവിഡ് വരാതിരിക്കാന്‍ ഞങ്ങളെന്താണ് വേണ്ടത്?' എന്ന് മാത്രമാണ്.

അവര്‍ ഓര്‍ത്തിരുന്നില്ല
രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ കോവിഡ് കാലവും ശാരീരിക അകലവുമൊന്നും അവര്‍ ഓര്‍ത്തിരുന്നില്ല. അതൊന്നും നോക്കാനുമാവില്ല. അതിനൊന്നും പറ്റുന്നൊരു ആഘാതത്തിനല്ല അവര്‍ സാക്ഷ്യം വഹിച്ചതും. പ്രിയപ്പെട്ട രക്ഷാപ്രവര്‍ത്തകരോട് ഒന്നേ പറയാനുള്ളൂ.
Recommended Video

സ്വയം നിരീക്ഷണത്തില്‍
ഇന്നലെ വിമാനത്തില്‍ നിന്നും കൈയില്‍ കിട്ടിയ ജീവന് വാരിയെടുത്ത് ഞങ്ങള്ക്കരികില് എത്തിയവരില്‍ നിങ്ങളില്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ ദയവ് ചെയ്ത് 14 ദിവസം സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണം. വീട്ടിലെ പ്രതിരോധശേഷി കുറവുള്ളവരുമായി യാതൊരു തരത്തിലും ഇടപെടരുത്.

ചികിത്സ തേടണം
കോരിച്ചൊരിയുന്ന മഴയും തണുപ്പും കണക്കാക്കാതെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട നിങ്ങള്‍ക്ക് വരാന്‍ സാധ്യതയുള്ള വൈറല്‍ ഫീവര്‍ ജലദോഷപ്പനിയാണോ കോവിഡാണോ എന്ന് സ്വയം തീരുമാനിച്ച് ലഘൂകരിക്കരുതെന്നും താഴ്മയായി അപേക്ഷിക്കുകയാണ്. ഉറപ്പായും ഞങ്ങള്‍ക്കരികിലെത്തി ചികിത്സ തേടണം.

അത്രയേറെയാണ്
കൊണ്ടോട്ടി എന്ന കണ്ടെയിന്മെന്റ് സോണിലുള്ള, കടുത്ത കോവിഡ് ഭീഷണിയുള്ള , ഒരു പക്ഷേ കോവിഡ് രോഗികള്‍ ആയിരുന്നിരിക്കാന് സാധ്യതയുള്ള, വിദേശത്ത് നിന്ന് വന്ന മനുഷ്യരെ ചേര്‍ത്ത് പിടിച്ച് സ്വന്തം വാഹനങ്ങളില്‍ വരെ ആശുപത്രിയില്‍ എത്തിച്ച നിങ്ങള്‍ക്ക് രോഗം വരാനുള്ള സാധ്യത അത്രയേറെയാണ്.

കോവിഡ് ദുരന്തം കൂടി വേണ്ട
ഇനിയൊരു വലിയ കോവിഡ് ദുരന്തം കൂടി വേണ്ട നമുക്ക്. മറ്റിടങ്ങളില്‍ നിന്നും വന്നെത്തിയ രക്ഷാപ്രവര്‍ത്തകരും ഇതേ കാര്യം പൂര്‍ണമായും ശ്രദ്ധിക്കുമല്ലോ. ഇന്നലെ ആക്സിഡന്റ് പരിസരത്ത് പ്രവര്‍ത്തിച്ചവരോട് രണ്ടാഴ്ച ക്വാറന്റീനില്‍ പ്രവേശിക്കാന്‍ സ്നേഹപൂര്‍വ്വം അപേക്ഷിക്കുകയാണ്.

ആവും വിധമെല്ലാം നോക്കും
എന്നിട്ടും കോവിഡ് വന്നാലോ എന്നാ? ഞങ്ങളുടെ അഭിമാനമായ രക്ഷാപ്രവര്‍ത്തകരെ ഉറപ്പായും ഞങ്ങള്‍ ആവും വിധമെല്ലാം നോക്കും. നിസ്സംശയം നിങ്ങളോക്കെ തന്നെയാണ് ഈ ഭൂമിയില്‍ ആയുരാരോഗ്യസൗഖ്യങ്ങളോടെ ഏറെക്കാലം തുടരേണ്ടവര്‍.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications