കുരുന്നുകളുടെ ചേതനയറ്റ ശരീരം കണ്ടതോടെ തളർന്നുപോയി, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ പറയുന്നു
കരിപ്പൂര്‍: അര്‍ധരാത്രി മഴയും കൊറോണയും അവഗണിച്ചാണ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാര്‍ ഒഴുകിയെത്തിയത് നിരവധി പേരാണ്. കൊവിഡിനെ പോലും വകവയ്ക്കാതെ് സഹജീവികളെ രക്ഷപ്പെടുത്താന്‍ ഇവര്‍ എത്തിയത്. എന്നാല്‍ അപകടസ്ഥലത്ത് കുരുന്നുകളുടെ ചേതനയറ്റ ശരീരം കണ്ടതോടെ തളര്‍ന്നുപോയെന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ പറയുന്നു. അപകടത്തില്‍പ്പെട്ടവര്‍ പലരും സംസാരിക്കുന്നു പോലും ഉണ്ടായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു.

കാഴ്ച വേദാനാജനകം
വിമാനം അപകടത്തില്‍പ്പെട്ടെന്ന് അറിഞ്ഞ് ഓടിയെത്തിയപ്പോള്‍ കണ്ടത് വേദനാജനകമായ കാഴ്ചയായിരുന്നു. കൊണ്ടോട്ടിയിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആ കാഴ്ച താങ്ങാനാവുന്നതിലും അപ്പുറത്തായിരുന്നുയ കുരുന്നുകളുടെ ജീവനറ്റ ശരീരം കണ്ടപ്പോള്‍ തളര്‍ന്നുപോയെന്ന് അവര്‍ പറയുന്നു.

നാട്ടുകാരുടെ പ്രവാഹം
പലര്‍ക്കും കൈക്കും കാലിലുമാണ് പരിക്കേറ്റിരുന്നത്. ചിലര്‍ നട്ടെല്ലിന് പരിക്കേറ്റ് എഴുന്നേല്ക്കാന് സാധിക്കാത്ത അവസ്ഥയിലായിരുന്നു. അപകടത്തിന്റെ വിവരം വാട്സാപ്പ് സന്ദേശത്തിലൂടെയാണ് ലഭിച്ചതെന്ന് ചിലര്‍ മാധ്യമങ്ങളോട് പറഞ്ഞു. അപകടം വിവരം അറിഞ്ഞതോടെ നാട്ടുകാരുടെ പ്രവാഹമായിരുന്നു.

ആംബുലന്‍സ് കാത്ത് നിക്കാതെ
നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം എടുത്തു പറയേണ്ട ഒന്നായിരുന്നു. വിമാനത്താവളത്തില്‍ കയറി നാട്ടുകാര്‍ നടത്തിയ ഇടപെടലുകളാണ് പലരുടെയും ജീവന് രക്ഷിച്ചത്. ആംബുലന്‍സുകളെ കാത്ത് നില്‍ക്കാതെ പലരും കിട്ടിയെ വാഹനങ്ങളില്‍ അവരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാവുകയായിരുന്നു.
Recommended Video

നന്ദി അറിയിച്ച് ആരോഗ്യമന്ത്രി
കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോജിതമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദുരന്തത്തിന്റെ ആഴം കുറച്ചത് നല്ലവരായ ജനങ്ങളുടെ നല്ല മനസ് ഒന്നുകൊണ്ട് മാത്രമാണ്.

ഒറ്റക്കെട്ടായി
നാട്ടുകാര്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, ഫയര്‍ഫോഴ്സ്, സുരക്ഷാ ജീവനക്കാര്‍, ആംബുലന്‍സ് പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായാണ് ദുരന്ത മുഖത്ത് പ്രവര്‍ത്തിച്ചത്. പെട്ടന്നുണ്ടായ ദുരന്തത്തിന്റെ നടുക്കത്തില്‍ പലരും കോവിഡ് പ്രോട്ടോകോള്‍ പോലും പാലിക്കാന്‍ സാധിക്കാതെയാണ് ദുരന്തമുഖത്തേയ്ക്ക് ഇറങ്ങിയത്. പരമാവധി ആള്‍ക്കാരെ രക്ഷിക്കാനും സാധിച്ചു.

സ്വയം നിരീക്ഷണത്തില്‍
അതേസമയം, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ എല്ലാവരും മുന്‍കരുതലിന്റെ ഭാഗമായി സ്വയം നിരീക്ഷണത്തിനായി ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാവരുടേയും പരിശോധനകള്‍ നടത്തുന്നതാണ്. ആരും ഇതൊരു ബുദ്ധിമുട്ടായി കരുതരുത്. രക്ഷാദൗത്യത്തില്‍ പങ്കെടുത്തവര്‍ ഇന്ന് തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications