കമലിനെ ഓർത്തു ലജ്ജിക്കുന്നു; ആമി ഓർമ്മിക്കപ്പെടുന്നത് സിനിമയുടെ മേന്മകൊണ്ടല്ല, പിന്നെ...

  • Written By:
Subscribe to Oneindia Malayalam

കമൽ സംവിധാനം ചെയ്ത് മ‍ഞ്ജു വാര്യർ നായികയായി അഭിനയിക്കുന്ന ആമി സിനിമയെ കുറിച്ചുള്ള വിവാദങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. സിനിമയെ കുറിച്ചുള്ള നെഗറ്റീവ് റീവ്യുകൾ ഫേസ്ബുക്കി നീക്കം ചെയ്യുന്നതുമായി ബനധപ്പെട്ടാണ് അവസാനമായി വിവാദമുണ്ടായത്. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ആവശ്യപ്രകാരമാണ് പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

സോഷ്യൽ മീഡിയ ചരിത്രത്തിൽ കമലിന്റെ ആമി ഓർമ്മിക്കപ്പെടുന്നത് അതിന്റെ മേന്മ കൊണ്ടായിരിക്കില്ല'. പ്രത്യുത അതിനെതിരെ സോഷ്യൽ മീഡിയയിൽ വന്ന എതിർ വിമർശനങ്ങൾ മരവിപ്പിച്ച സിനിമ എന്ന നിലയിലാവും'' എന്നാണ് എഴുത്തുകാരൻ ഹരിദാസ് കരിവെള്ളൂർ‌ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചിരിക്കുന്നത്. ഇത് വരും കാല സിനിമാ നിർമ്മാതാക്കൾക്ക് പ്രചോദനമാണ്. സോഷ്യൽ മീഡിയയിൽ എതിരഭിപ്രായങ്ങളെ മുളയിലെ നുള്ളാൻ നിരീക്ഷകരെ നിയമിച്ചാൽ എല്ലാ വിമർശനങ്ങളെയും ഇല്ലാതാക്കാമെന്നും അദ്ദേഹം പറയുന്നു.

കമലിനെ ഓർത്ത് ലജ്ജ് തോന്നുന്നു

കമലിനെ ഓർത്ത് ലജ്ജ് തോന്നുന്നു

രാഷ്ട്രീയ പാർട്ടികൾക്ക് എത്ര അഴിമതികളെയും വിമർശന രഹിതമാക്കാം. ഭരണകൂടത്തിന് ആരെയും കൊല്ലാം. എന്ത് നെറികേടും കാണിക്കാം മാർക്ക് സുക്കർബർഗ് ഓരോ പോസ്റ്റും ഇല്ലാതാക്കുന്നതിന് മില്യണുകൾ സമ്പാദിക്കും. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുന്ന അവസാനത്തെ കുട്ടിയും ഇല്ലാതാവും': കമൽ.. പ്രിയപ്പെട്ട സംവിധായകാ :ഇതിനൊക്കെ മൗനാനുവാദം നൽകിയ താങ്കളെ ഓർത്ത് ലജ്ജ തോന്നുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അതിൽ തനിക്ക് ഉത്തരവാദിത്തമില്ല

അതിൽ തനിക്ക് ഉത്തരവാദിത്തമില്ല

അതേസമയം കമലിന് എതിരായ ആരോപണങ്ങളിൽ മറുപടിയുമായി കമനൽ നേരിട്ട് രംഗത്തെത്തിയിരുന്നു. നെഗറ്റീവ് റിവ്യൂകള്‍ ഫേസ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമാകുന്നതില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്ന് കമല്‍ വ്യക്തമാക്കുന്നത്.

നിർമ്മാതാവിനെ അതൊരു ഉത്പ്പന്നമാണ്

നിർമ്മാതാവിനെ അതൊരു ഉത്പ്പന്നമാണ്

മോശം റിവ്യൂ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പരാതി നൽകാൻ സിനിമയുടെ നിർമ്മാതാവിന് അവകാശമുണ്ട്. നിര്‍മാതാവിനെ സംബന്ധിച്ച് അതൊരു കലാസൃഷ്ടി മാത്രമല്ല, അതൊരു ഉത്പ്പന്ം കൂടിയാണ്. അതുകൊണ്ട് തന്നെ എത് നിൽക്കാനാണ് നിർമ്മാതാവ് ശ്രമിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

എതിരെ പറയാൻ എനിക്കാവില്ല....

സംവിധായകനു പോലും സിനിമയെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ അവകാശം ഉണ്ടായിരിക്കില്ല. ‘റീല്‍ ആന്‍ഡ് റിയല്‍' സിനിമ നെഗറ്റീവ് റിവ്യൂ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതിനെതിരെ പറയാന്‍ എനിക്ക് അവകാശമില്ലെന്നും കമല്‍ കൂട്ടിച്ചേർത്തു. റീല്‍ ആന്‍ഡ് റിയല്‍' സിനിമയുടെ ആവശ്യപ്രകാരം ശനിയാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ് സിനിമയുടെ നെഗറ്റീവ് നിരൂപണങ്ങള്‍ ഫേസ്‌ബുക്കില്‍ നിന്നും നീക്കം ചെയ്യപ്പെടാന്‍ തുടങ്ങിയത്.

English summary
Karivellur Harida's facebook post against Kamal

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്