Get Updates
Get notified of breaking news, exclusive insights, and must-see stories!

'വെറും വാക്ക് പറയാറില്ല ഡികെ': പ്രമുഖ ബിജെപി നേതാവ് കളംമാറി, ഇനിയും വരും പത്തിലേറെ നേതാക്കള്‍

സംസ്ഥാനത്ത് ഇത്തവണ ഭരണം പിടിക്കാന്‍ കഴിയുമെന്ന വലിയ ആത്മവിശ്വാസമാണി ബി ജെ പി നേതാക്കള്‍ പ്രകടിപ്പിക്കുന്നത്

 dk

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ ബി ജെ പി നേതാക്കളെ പാർട്ടിയിലെത്തിച്ച് കോണ്‍ഗ്രസ്. ഒരു മണ്ഡലത്തില്‍ മാത്രം 13 ബി ജെ പി നേതാക്കള്‍ കോണ്‍ഗ്രസ് സീറ്റിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നണ് കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ അവകാശപ്പെട്ടത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ചുകൊണ്ട് ബി ജെ പി നേതാക്കള്‍ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് അകം സംസ്ഥാനത്തെ ഉന്നതനായ ബി ജെ പി നേതാവിനെ തന്നെ പാർട്ടിയില്‍ എത്തിച്ച് ഞെട്ടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

കർണാടകയിലെ ബി ജെ പി ലിംഗായത്ത് നേതാവ്

കർണാടകയിലെ ബി ജെ പി ലിംഗായത്ത് നേതാവ്

കർണാടകയിലെ ബി ജെ പി ലിംഗായത്ത് നേതാവും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സി ടി രവിയുടെ വിശ്വസ്തനുമായ എച്ച് ഡി തമ്മയ്യയാണ് 2023 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കെ കോൺഗ്രസിൽ ചേരുന്നതിനായി ബി ജെ പിയുടെ പ്രാഥമിക അംഗത്വം രാജിവച്ചത്. ടിക്കറ്റിനായി കാത്തിരിക്കുന്ന നേതാക്കളിൽ നിന്ന് ഭരണകക്ഷി വലിയ അതൃപ്തിയാണ് നേരിടുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.

തമ്മയ്യയുടെ രാജിക്ക് തൊട്ടുപിന്നാലെ,

തമ്മയ്യയുടെ രാജിക്ക് തൊട്ടുപിന്നാലെ, കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡികെ ശിവകുമാർ അദ്ദേഹത്തെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. തുടർന്ന് യാതൊരു ആശങ്കയും ഇല്ലാതെ കോണ്‍ഗ്രസില്‍ ചേരുകയാണെന്ന് തിമ്മയ്യ പറഞ്ഞു. ഇനിയും നിരവധി ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ പേരുകൾ വെളിപ്പെടുത്തില്ലെന്നും ശിവകുമാർ അവകാശപ്പെട്ടു.

ബി ജെ പിയുടെ ചിക്കമംഗളൂരു നിയോജക മണ്ഡലം

ബി ജെ പിയുടെ ചിക്കമംഗളൂരു നിയോജക മണ്ഡലം

ബി ജെ പിയുടെ ചിക്കമംഗളൂരു നിയോജക മണ്ഡലത്തിന്റെ ജില്ലാ കൺവീനറായിരുന്ന എച്ച്.ഡി തമ്മയ്യ, വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി നേതൃത്വത്തോട് ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. 17 വർഷത്തിലേറെയായി പാർട്ടി പ്രവർത്തകനായ അദ്ദേഹം ബി ജെ പിയിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്, പക്ഷേ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചില്ല. ഈ വർഷം മേയിൽ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിനായി അദ്ദേഹം ചിക്കമംഗളൂരു നിയമസഭാ മണ്ഡലമായിരുന്നു ലക്ഷ്യമിട്ടത്.

നിസ്സാരനാണെന്ന് കരുതി തള്ളിക്കളയരുതെ: ഊർജ്ജം നല്‍കും വീരനാണ് റോബസ്റ്റ പഴം, വില തുച്ഛം, ഗുണമേറെ

ഞാൻ 2007 മുതൽ ബി ജെ പിയിൽ


"ഞാൻ 2007 മുതൽ ബി ജെ പിയിൽ പ്രവർത്തിക്കുകയും വിവിധ തസ്തികകളിൽ എന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയും ചെയ്തു, എന്നാൽ നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ എന്നെ നിരാശപ്പെടുത്തി. തൽഫലമായി, ജില്ലാ ഘടകത്തിന്റെ കൺവീനർ സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 17 വർഷമായി എന്റെ പ്രവർത്തനങ്ങളിൽ എന്നെ സഹായിച്ച ബി ജെ പിയുടെ എല്ലാ ബോർഡുകളുടെയും ഫോറങ്ങളുടെയും യൂണിറ്റുകളുടെയും എല്ലാ ഭാരവാഹികൾക്കും തലവൻമാർക്കും അംഗങ്ങൾക്കും നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ എല്ലാ നല്ലവരായ സഹപ്രവർത്തകർക്കും ബി ജെ പിയുടെ മുതിർന്ന നേതാക്കൾക്കും ഞാൻ നന്ദി പറയുന്നു," തമ്മയ്യ രാജിക്കത്തിലൂടെ വ്യക്തമാക്കി.

ബി ജെ പിയില്‍ നിന്നും രാജിവെച്ച ശേഷം

ബി ജെ പിയില്‍ നിന്നും രാജിവെച്ച ശേഷം

ബി ജെ പിയില്‍ നിന്നും രാജിവെച്ച ശേഷം,അദ്ദേഹം 500-ലധികം ബി ജെ പി പ്രവർത്തകരുമായി ഒരു ഹോട്ടലിൽ ഒരു രഹസ്യ യോഗം നടത്തുകയും ശേഷം കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിക്കുകയുമായിരുന്നു. വോട്ടർമാരിൽ 16-17% വരുന്ന സംസ്ഥാനത്തെ പ്രബലരായ ലിംഗായത്ത് ജനസംഖ്യയുടെ പിന്തുണ നേടുന്നതിനായി ശക്തമായ പ്രചാരണം നടത്തുന്ന ബിജെപിക്ക് എച്ച്ഡി തമ്മയ്യയുടെ ഈ കൂറുമാറ്റം വലിയ തിരിച്ചടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+