മുസ്ലിംങ്ങളില്‍ 78% കോണ്‍ഗ്രസിനൊപ്പം: ബിജെപിക്ക് കരുത്ത് ലിംഗായത്ത്, വൊക്കലിംഗ പിന്തുണയില്‍ ജെഡിഎസ്
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. ഇന്നത്തെ നിശബ്ദ പ്രചരണവും കഴിഞ്ഞ് നാളെ വോട്ടർമാർ പോളിങ് ബൂത്തിലെത്തും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ ഇളക്കി മറിച്ച മെഗാ റാലികള്‍ക്കും റോഡ് ഷോകള്‍ക്കും കൂടിയാണ് ഇന്നലത്തേത് കൂടി അവസാനമായിരിക്കുന്നത്.
കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരുമെന്നാണ് അവസാനമായി പുറത്ത് വന്ന പ്രീപോള്‍ സർവേയും അവകാശപ്പെടുന്നത്. ഇന്ത്യ ടിവി-സിഎൻഎക്‌സ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയ പ്രവചനമനുസരിച്ച് കോൺഗ്രസിന് 105 സീറ്റുകളും ഭരണകക്ഷിയായ ബിജെപിക്ക് 85 സീറ്റുകളും ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്. ജനതാദൾ സെക്കുലർ (എസ്) 32 സീറ്റുകളും മറ്റുള്ളവർ രണ്ട് സീറ്റുകളും നേടിയേക്കുമെന്നും അഭിപ്രായ സർവേ പ്രവചിക്കുന്നു.

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വന്ന സർവ്വേയിലും കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ മുന്നേറാന്‍ സാധിക്കുമെങ്കിലും പാർട്ടിക്ക് പൂർണ ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്നാണ് വ്യക്തമാക്കുന്നത്. സർവ്വേ പ്രകാരം കോൺഗ്രസിന് 40.32 ശതമാനം വോട്ട് വിഹിതവും ബി ജെ പിക്ക് 35-5 ശതമാനം വോട്ട് വിഹിതവും ജെ ഡി എസിന് 17.81 ശതമാനം വോട്ടുവിഹിതവും നേടിയേക്കും.
ജാതിയുടെയും സമുദായത്തിന്റെയും അടിസ്ഥാനത്തിലുള്ള വോട്ടുകൾ പ്രകാരം കോൺഗ്രസിന് 78 ശതമാനം മുസ്ലീം വോട്ടുകളും കുറുബ (75.3 ശതമാനം), ലിംഗായത്ത് (15.11 ശതമാനം), വൊക്കലിഗ (17.57 ശതമാനം), എസ്‌സി (40.56 ശതമാനം), ഒബിസി (34.58 ശതമാനം), എസ്ടി (42.35 ശതമാനം) എന്നിങ്ങനെയാണ് അഭിപ്രായ സർവേ പ്രവചിക്കുന്നത്.
ബി ജെ പിക്ക് 2.07 ശതമാനം മുസ്ലീം വോട്ടുകളും കുറുബ (15.14 ശതമാനം), ലിംഗായത്ത് (75.8 ശതമാനം), വൊക്കലിഗ (17.39 ശതമാനം), എസ്‌സി (39.6 ശതമാനം), ഒബിസി (51.7 ശതമാനം), എസ്ടി (32.18 ശതമാനം) എന്നിങ്ങനെയാണ് ലഭിക്കുക. വൊക്കലിഗയിൽ നിന്ന് ജെഡി-എസിന് 56 ശതമാനം വോട്ട് ലഭിക്കുമെന്നും പ്രവചനം വ്യക്തമാക്കുന്നു.
32.2 ശതമാനം വോട്ടുകൾ നേടി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ജനങ്ങളുടെ ആദ്യ ചോയ്‌സ് എന്നും അഭിപ്രായ സർവേ പ്രവചനങ്ങൾ കാണിക്കുന്നു. 26.83 ശതമാനം പേരാണ് ബസവരാജ് ബൊമ്മായിക്ക് അനുകൂലമായി വോട്ട് ചെയ്തത്. മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി (16.37 ശതമാനം), ബിഎസ് യെദ്യൂരപ്പ (10.97 ശതമാനം), ഡികെ ശിവകുമാർ (7 ശതമാനം) എന്നിങ്ങനെയാണ് മറ്റ് നേതാക്കൾക്ക് ലഭിച്ച് വോട്ടുകള്‍.
മേഖലാ തിരിച്ചുള്ള പ്രവചനത്തെക്കുറിച്ച് പറയുകയാണെങ്കിൽ, അഭിപ്രായ സർവേ കാണിക്കുന്നത് ബി.ജെ.പിക്കും കോൺഗ്രസിനും ഗ്രേറ്റർ ബെംഗളൂരുവിൽ 15 സീറ്റുകൾ വീതവും മധ്യ കർണാടകയിൽ ബി.ജെ.പി 13 ഉം കോൺഗ്രസിന് 8 സീറ്റുകളും മാത്രമേ ലഭിക്കൂ. 40 സീറ്റുകളിൽ ഹൈദരാബാദ്-കർണാടക മേഖലയിൽ നിന്ന് കോൺഗ്രസിന് 32 സീറ്റുകളും അഭിപ്രായ സർവേ പ്രവചിക്കുന്നു, അതേസമയം ബിജെപി 6 സീറ്റുകളും ജെഡി-എസ് 2 സീറ്റുകളും മാത്രമേ നേടാനാവു.
പഴയ മൈസൂരിൽ ആകെയുള്ള 62 സീറ്റുകളിൽ കോൺഗ്രസ് 26, ജെ ഡി എസ് 28, ബി ജെ പി 7 സീറ്റുകളും നേടിയേക്കും. തീരദേശ കർണാടകയിൽ ആകെയുള്ള 19 സീറ്റുകളിൽ ബി ജെ പി 15 സീറ്റുകളും കോൺഗ്രസിന് 4 സീറ്റുകളും ലഭിച്ചേക്കും. മൊത്തം 50 സീറ്റുകളുള്ള ബോംബെ കർണാടകയിൽ ബി ജെ പി 29 ഉം കോൺഗ്രസ് 20 ഉം നേടിയേക്കും.
കോൺഗ്രസിന് വിജയം പ്രവചിക്കുന്ന ആദ്യ അഭിപ്രായ സർവേയല്ല ഇത്. ഇതുവരെ പുറത്ത് വന്ന നിരവധി സർവ്വേകള്‍ കോണ്‍ഗ്രസിന് വിജയം പ്രവചിച്ചിട്ടുണ്ട്. എ ബി പി-സിവോട്ടർ അഭിപ്രായ സർവേ പ്രകാരം, കോൺഗ്രസ് പാർട്ടി ഭൂരിപക്ഷം സീറ്റുകളും നേടി കർണാടകയിൽ സർക്കാർ രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ബിജെപിക്ക് കാര്യമായ നഷ്ടം സംഭവിക്കുകയും ജനതാദൾ (സെക്കുലർ) വളറെ മോശം പ്രകടനം കാഴ്ചവെച്ചേക്കും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications