Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊരിവെയില്‍ ഖാർഗെയ്ക്ക് ഒരു കുടപോലും നല്‍കിയില്ല; കോണ്‍ഗ്രസ് മറ്റ് നേതാക്കളെ അപമാനിക്കുന്നു: മോദി

narendra modi

ബെംഗളൂരു: കർണാടകയിൽ നിന്നുള്ള പാർട്ടി നേതാക്കളോട് കോൺഗ്രസ് മോശമായി പെരുമാറുന്നുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ പാർട്ടി കർണാടകയെ വെറുക്കുന്നുവെന്നും ഏതെങ്കിലും പ്രാദേശിക നേതാവിനോട് പാർട്ടി അസ്വസ്ഥനാകുമ്പോഴെല്ലാം അവരെ അപമാനിക്കാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മുൻമുഖ്യമന്ത്രിമാരായ എസ് നിജലിംഗപ്പയെയും വീരേന്ദ്ര പാട്ടീലിനെയും കോൺഗ്രസ് പുറത്താക്കിയത് ഒരു മുന്നറിയിപ്പാണ് പാർട്ടി അധ്യക്ഷനാണെങ്കിലും റായ്പൂരിലെ കോൺഗ്രസ് പ്ലീനറിയിൽ സംസ്ഥാനത്തെ മറ്റൊരു നേതാവായ മല്ലികാർജുൻ ഖാർഗെയോട് മോശമായ രീതിയിലാണ് പെരുമാറിയതെന്നും പ്രാധനമന്ത്രി ആരോപിച്ചു.

നിജലിംഗപ്പയും പാട്ടീലും സംസ്ഥാന ജനസംഖ്യയുടെ 17 ശതമാനം വരുന്ന ലിംഗായത്ത് സമുദായത്തിൽ നിന്നാണ് വന്നത്. ദലിത് സമുദായത്തിൽ നിന്നാണ് ഖാർഗെ വരുന്നത് എന്നതും മോദിയുടെ പരാമർശത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്. "കോൺഗ്രസ് കർണാടകയെ എങ്ങനെ വെറുക്കുന്നുവെന്ന് നിങ്ങളെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കർണാടകയിലെ നേതാക്കളെ കോൺഗ്രസ് അപമാനിച്ചു; അത് അവരുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. ഒരു പ്രാദേശിക നേതാവിനോട് കോൺഗ്രസ് അസ്വസ്ഥനാകുമ്പോഴെല്ലാം ആനേതാവിനെ അപമാനിക്കാൻ തുടങ്ങും. എസ് നിജലിംഗപ്പ, വീരേന്ദ്ര പാട്ടീൽ തുടങ്ങിയ നേതാക്കൾ കോൺഗ്രസ് വംശജരുടെ കയ്യിൽ നിന്ന് അപമാനിക്കപ്പെട്ടതിന് ചരിത്രം സാക്ഷിയാണ്'' ബെലഗാവിയിൽ നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്ത റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.

mallikarjun-kharge

1956 മുതൽ 1958 വരെയും 1962 മുതൽ 1968 വരെയും കർണാടക മുഖ്യമന്ത്രിയായിരുന്ന നിജലിംഗപ്പ, ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിൽ നിന്ന് പിരിഞ്ഞ് ഒരു പ്രത്യേക ഭാഗമായി മാറുകയായിരുന്നു. പ്രബലമായ ലിംഗായത്ത് സമുദായത്തെ ശക്തമായ ഒരു രാഷ്ട്രീയ കൂട്ടായ്മയിലേക്ക് കൂട്ടിച്ചേർക്കുന്നതിനുള്ള അടിത്തറ പാകിയത് അദ്ദേഹമാണെന്നാണ് കർണാടകയില്‍ പരക്കെ വിശ്വസിക്കപ്പെടുന്നത് പാട്ടീലിനെ രണ്ടുതവണ (1968-1971, 1989-1990) മുഖ്യമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു. 1990-ൽ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് അപ്രതീക്ഷിതമായി പുറത്താക്കുകയായിരുന്നു.

"കോൺഗ്രസിലെ ഒരു പ്രത്യേക കുടുംബത്തിന് വേണ്ടി, മറ്റൊരു നേതാവ് അപമാനിക്കപ്പെട്ടു. 50 വർഷമായി ഒരു പാർലമെന്റേറിയനായ മല്ലികാർജുൻ ഖാർഗെയെ ഞാൻ ബഹുമാനിക്കുന്ന ഒരാളാണ്. കഴിഞ്ഞ ദിവസം ഖാർഗെ-ജിയെ കണ്ടതിൽ എനിക്ക് സങ്കടം തോന്നി... റായ്പൂരിൽ വെച്ച് കഠിനമായ വെയിലിൽ നിന്ന് അദ്ദേഹത്തിന് സംരക്ഷണം നല്‍കാന്‍ ഒരു കുട പോലും നല്‍കിയില്ല'- മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+