Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടക ഫലം: കോണ്‍ഗ്രസ് തകർത്തത് 36 വർഷത്തെ ഈ റെക്കോർഡ്: സാധ്യമല്ലെന്ന് കരുതിയത് നേടിയെടുത്തു

ദില്ലി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ തറപറ്റിച്ച് കോണ്‍ഗ്രസ് വിജയം സ്വന്തമാക്കിയത് നിരവധി റെക്കോർഡുകള്‍ സൃഷ്ടിച്ചുകൊണ്ട്. 36 വർഷത്തിനിടയിലെ സീറ്റുകളുടെയും വോട്ട് വിഹിതത്തിന്റെയും കാര്യത്തിലെ റെക്കോർഡാണ് പാർട്ടി തിരുത്തിക്കുറിച്ചതില്‍ ഏറെ പ്രധാനപ്പെട്ടത്. 2018 നേക്കാൾ 56 സീറ്റുകള്‍ നേടിക്കൊണ്ടാണ് കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്. 42.9 ശതമാനമാണ് വോട്ട് ഷെയർ.

1999ൽ 132 സീറ്റുകൾ നേടിയ കോണ്‍ഗ്രസിന് അന്ന് ലഭിച്ചത് 40.84 ശതമാനം വോട്ട് വിഹിതമായിരുന്നു. 1989 ലാണ് കോണ്‍ഗ്രസ് കർണാടക നിയമസഭ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം നേടിയത്. അന്ന് 43.76 ശതമാനം വോട്ട് വിഹിതത്തോടെ 178 സീറ്റുകളായിരുന്നു കോണ്‍ഗ്രസ് സ്വന്തമാക്കിയത്. അതിന് ശേഷം കോണ്‍ഗ്രസ് അല്ലെങ്കില്‍ മറ്റേതൊരു കക്ഷിയും നേടുന്ന ഏറ്റവും വലിയ സീറ്റുകളുമായിട്ടാണ് ഇത്തവണത്തെ വിജയം. ത്രികോണ മത്സരം നടക്കുന്ന സംസ്ഥാനത്ത് പഴയ റെക്കോർഡിനൊപ്പമെത്തുക എന്നുള്ളത് സധ്യമല്ല എന്ന് കരുതിയിടത്ത് നിന്നാണ് കോണ്‍ഗ്രസ് അത് തിരുത്തിക്കുറിച്ചിരിക്കുന്നത്.

 Karnataka Election Results

36 ശതമാനം വോട്ട് ഷെയറോടെ ബി ജെ പി 66 സീറ്റിലും എച്ച് ഡി കുമാരസ്വാമിയുടെ ജനതാദൾ സെക്കുലർ 13.3 ശതമാനം വോട്ടോടെ 19 സീറ്റുകളിലുമാണ് വിജയിച്ചത്. ഭൂരിപക്ഷം എക്സിറ്റ് പോള്‍ പ്രവചനങ്ങളേയും നിഷ്പ്രഭമാക്കിക്കൊണ്ടാണ് കർണാടകയിലെ കോണ്‍ഗ്രസ് വിജയം. ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ സർവ്വേ ഫലം മാത്രമാണ് കോണ്‍ഗ്രസിന് ഇത്ര വലിയ പ്രവചിച്ചത്.

36 വർഷത്തിന് ശേഷമുള്ള ഈ വന്‍ വിജയം ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെയും പറഞ്ഞു. "ഈ വിജയം സംസ്ഥാനത്തെ ജനങ്ങളുടേതാണ്. അവർ തീരുമാനിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്തു. അതുകൊണ്ടാണ് ഞങ്ങൾക്ക് 136 സീറ്റുകൾ ലഭിച്ചത്. 36 വർഷത്തിന് ശേഷമുള്ള വൻ വിജയം... ഇതൊരു വലിയ വിജയമാണ്... ജനവിധിയെ ഞങ്ങൾ മാനിക്കുകയും ഞങ്ങളിലുള്ള വിശ്വാസം ഉയർത്തിപ്പിടിക്കുകയും ചെയ്യും. ഞങ്ങളുടെ പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ ക്ഷേമപദ്ധതികളും നടപ്പിലാക്കും,"-പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ജനാധിപത്യം സംരക്ഷിക്കാൻ കർണാടക പുതിയ മന്ത്രം നൽകി. ഇന്ത്യയിലുടനീളം ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കാനുള്ള പാതയാണിത്. കോൺഗ്രസ് മുക്ത് ഭാരത്' എന്ന് പ്രധാനമന്ത്രി പറഞ്ഞെങ്കിലും 'ബിജെപി മുക്ത ദക്ഷിണേന്ത്യ' എന്ന് കർണാടകയിലെ ജനങ്ങൾ ഉറപ്പാക്കിയെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവും. രണ്ട് വർഷത്തോളമായി സംസ്ഥാനത്ത് പാർട്ടിയുടെ ചുമതല എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ രണ്‍ദീപ് സിങ് സുർജേവാലയും അഭിപ്രായപ്പെട്ടു.

 Karnataka Election Results

നരേന്ദ്രമോദിയും രാഹുൽഗാന്ധിയും തമ്മിലുള്ള" മത്സരമായി അതിനെ ഉയർത്തിക്കാട്ടി ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പിന് ഒരു ദേശീയ ടെംപ്ലേറ്റ് ഉപയോഗിച്ചപ്പോള്‍ ഹൈപ്പർ ലോക്കൽ പ്രചാരണമാണ് കോൺഗ്രസിന് നന്നായി പ്രവർത്തിച്ചത്. ഗാന്ധിജിയുടെ ഭാരത് ജോഡോ യാത്രയാണ് വിജയത്തിന് കാരണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു.

രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്ന 99 ശതമാനം സീറ്റുകളിലും ഞങ്ങൾ വിജയിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ഊർജം നല്‍കുന്ന വിജയം കൂടിയാണ് ഇത്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന എന്നിവയുൾപ്പെടെ ഈ വർഷാവസാനം സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഒരു നിര തന്നെ വരാനുണ്ട്.

അതേസമയം, ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. പാർട്ടിയുടെ ആദ്യ നിയമസഭ കക്ഷി യോഗം ഇന്ന് വൈകീട്ടോടെ നടക്കും. സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഡി കെ ശിവകുമാറും ജി പരമേശ്വരയും ഉപമുഖ്യമന്ത്രിമാരു ആയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+