കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ രഹസ്യകാമുകന്‍മാർ ആര്: കണ്ടെത്താന്‍ കോണ്‍ഗ്രസ്, മിണ്ടാതെ ജെഡിഎസ്

Google Oneindia Malayalam News

ബെംഗളൂരു: കഴിഞ്ഞ ദിവസം രാജ്യസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കർണാടകയില്‍ മികച്ച വിജയം നേടാന്‍ ബി ജെ പിക്ക് സാധിച്ചിരുന്നു. ആകെയുള്ള നാല് സീറ്റില്‍ ബി ജെ പി മൂന്ന് സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലും വിജയിച്ചപ്പോള്‍ ജെ ഡി എസിന് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചിരുന്നു. കോണ്‍ഗ്രസും ജെ ഡി എസും ഒന്നിച്ചിരുന്നെങ്കില്‍ ബി ജെ പിയുടെ പരാജയം ഉറപ്പാക്കാമായിരുന്നെങ്കിലും നാലാം സീറ്റിലേക്ക് കോണ്‍ഗ്രസും സ്ഥാനാർത്ഥിയോടെ നിർത്തിയതോടെ ജെ ഡി എസ്, കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ പരാജയപ്പെടുകയായിരുന്നു.

അതേസമയം, ബി ജെ പിയുടെ മൂന്നാം സ്ഥാനാർഥിയായ ലഹർ സിംഗ് സിറോയയുടെ വിജയം സ്വന്തം പാളയത്തിലെ വോട്ടുകള്‍ കൂടി ചോർത്തിക്കൊണ്ടാണെന്നുള്ളതാണ് കോണ്‍ഗ്രസിനും ജെ ഡി എസിനും കൂടുതല്‍ തിരിച്ചടിയായി മാറിയിരിക്കുന്നത്.

ദിലീപ് ജയിലിലാകുമോ? ഇന്ന് നിർണായക വാദം..പെൻഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം ഹാജരാക്കുംദിലീപ് ജയിലിലാകുമോ? ഇന്ന് നിർണായക വാദം..പെൻഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം ഹാജരാക്കും

ലഹർ സിംഗ് സിറോയ്ക്ക് ബി ജെ പി വോട്ടുകളേക്കാള്‍

ലഹർ സിംഗ് സിറോയ്ക്ക് ബി ജെ പി വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ട് ലഭിച്ചതോടെയാണ് ക്രോസ് വോട്ടിങ് ഉണ്ടായതായി വ്യക്തമായത്. ജെ ഡി എസില്‍ നിന്ന് മാത്രമല്ല കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിക്ക് വോട്ട് ചോർന്നുവെന്നാണ് വ്യക്തമാവുന്നത്. ഇരുപാർട്ടികളും ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിക്കുകയും വോട്ട് മറിച്ച് ചെയ്ത് ചെയ്തവർക്കെതിരെ നടപടി എടുക്കാനുമുളള നീക്കത്തിലാണ്.

ഞാന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്ന സ്ഥലം ഇതാണ്; പുതിയ ചിത്രങ്ങളുമായി എസ്തർ

ജെ ഡി എസിലെയും കോൺഗ്രസിലെയും മുതിർന്ന

ജെ ഡി എസിലെയും കോൺഗ്രസിലെയും മുതിർന്ന നേതാക്കളാണ് പരാജയത്തിന് കാരണമെന്നാണ് ഒരു വിഭാഗം പ്രവർത്തകർ കുറ്റപ്പെടുത്തുന്നുന്ന്. ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 4,481 വോട്ടുകൾ വേണ്ടിവന്നപ്പോൾ, 122 എംഎൽഎമാരുള്ള (ഓരോ വോട്ടിനും 100 മൂല്യമുള്ള) ബിജെപിക്ക് രണ്ട് സീറ്റുകൾ മാത്രമേ നേടാനാകുമായിരുന്നുള്ളത്. ആദ്യ രണ്ട് സീറ്റുകളില്‍ നിർമല സീതാരാമൻ-4,600, ജഗ്ഗേഷ്-4,400 എന്നിവർ വിജയിച്ചപ്പോൾ പാർട്ടിക്ക് 3,200 വോട്ടുകൾ മാത്രമായിരുന്നു ശേഷിച്ചിരുന്നത്. എന്നാല്‍ 3617 വോട്ടുകള്‍ നേടിയാണ് സിറോയ വിജയിച്ചത്.

69 എംഎൽഎമാരുള്ള കോൺഗ്രസ് ആദ്യ സ്ഥാനാർഥി ജയറാം

69 എംഎൽഎമാരുള്ള കോൺഗ്രസ് ആദ്യ സ്ഥാനാർഥി ജയറാം രമേശിന് 4,600 വോട്ടുകൾ നൽകിയപ്പോൾ, രണ്ടാം സ്ഥാനാർഥിയായ മൻസൂർ അലി ഖാന് ജെഡി (എസ്) നിയമസഭാംഗം കെ ശ്രീനിവാസ് ഗൗഡയുടെ ക്രോസ് വോട്ടുള്‍പ്പടെ 2,592 വോട്ടുകൾ നേടി. മറ്റൊരു വോട്ട് ശരത് ബച്ചെഗൗഡയുടേതായിരിക്കാം, അദ്ദേഹം സ്വതന്ത്രനായതിനാൽ വോട്ടുചെയ്യുന്നതിന് മുമ്പ് ബാലറ്റ് പേപ്പർ കാണിക്കേണ്ടതുണ്ടായിരുന്നില്ല. രമേശിൽ നിന്ന് 92 മിച്ച വോട്ടുകളും ഖാൻ നേടി.

നിയമസഭയില്‍ 33 എംഎൽഎമാരുണ്ടായിട്ടും ജെഡി(എസ്)

നിയമസഭയില്‍ 33 എംഎൽഎമാരുണ്ടായിട്ടും ജെഡി(എസ്) സ്ഥാനാർഥി ഡി കുപേന്ദ്ര റെഡ്ഡിക്ക് 3000 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസിന് വോട്ട് ചെയ്തതായി ഗൗഡ തുറന്ന് സമ്മതിച്ചപ്പോൾ, ക്രോസ് വോട്ട് ചെയ്ത മറ്റേ അംഗം ആരാണെന്നതാണ് ദുരൂഹം. ജെഡി(എസ്)ൽ നിന്നുള്ള ഒന്നാം മുൻഗണന വോട്ടും കോൺഗ്രസ് സ്ഥാനാർഥി മൻസൂർ അലി ഖാന്റെ രണ്ട് രണ്ടാം മുൻഗണന വോട്ടും കൈമാറ്റം ചെയ്യപ്പെട്ടുവെന്നത് വ്യക്തമാണ്. എന്നാല്‍ രഹസ്യബാലറ്റ് ആയതിനാല്‍ തന്നെ സിറോയയ്‌ക്ക് വോട്ട് ചെയ്‌തവർ ആരെന്ന് വ്യക്തമല്ല.

വോട്ട് മറിച്ചതില്‍ ജെഡി (എസ്) മൗനം പാലിക്കുമ്പോൾ,

വോട്ട് മറിച്ചതില്‍ ജെഡി (എസ്) മൗനം പാലിക്കുമ്പോൾ, കറുത്ത ആടുകളെ തിരിച്ചറിയാനുള്ള ആന്തരിക "പരിശോധന" നടക്കുന്നുണ്ടെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. ബിജെപിയുടെ രഹസ്യ കാമുകനെ കണ്ടെത്തുമെന്നും നേതാക്കള്‍ അറിയിച്ചു. ഗുബ്ബിയിൽ നിന്നുള്ള വിമത എംഎൽഎ എസ്ആർ ശ്രീനിവാസിനെതിരെ ജെഡി(എസ്) നേതാവ് രംഗത്ത് എത്തിയിട്ടുണ്ട്. ശ്രീനിവാസ് തന്റെ ബാലറ്റ് പേപ്പർ കൃത്യമായി കാണിച്ചില്ലെന്ന് പോളിംഗ് ബൂത്തിലെ പാർട്ടി ഏജന്റായ മുൻ മുഖ്യമന്ത്രിയുടെ സഹോദരൻ എച്ച്ഡി രേവണ്ണ എം എല്‍ എയും അവകാശപ്പെട്ടു.

എന്നാൽ, ആരോപണം നിഷേധിച്ച ശ്രീനിവാസ്,

എന്നാൽ, ആരോപണം നിഷേധിച്ച ശ്രീനിവാസ്, താൻ ജെഡി(എസ്) സ്ഥാനാർഥി ഡി കുപേന്ദ്ര റെഡ്ഡിക്ക് വോട്ട് ചെയ്‌തുവെന്നുറപ്പിച്ചു. കുമാരസ്വാമി ക്യാമ്പിലെ ഒരാൾ ക്രോസ് വോട്ട് ചെയ്തെന്നും തന്നെ ബലിയാടാക്കുകയാണെന്നും ശ്രീനിവാസ് ആരോപിച്ചു. കുമാരസ്വാമിയും ഞാനും നല്ല ബന്ധത്തിലല്ലെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ശ്രീനിവാസ് പറഞ്ഞു. 'ഞാൻ ഉടൻ കോൺഗ്രസിൽ ചേരുമെന്നും അതിനാൽ കോൺഗ്രസിന് വോട്ട് ചെയ്യുമെന്നും ഞാൻ പറഞ്ഞിരുന്നു. പക്ഷെ ഞാൻ ചെയ്തില്ല. എന്നെ കുറ്റപ്പെടുത്തുന്നതിനൊപ്പം ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്ന ഇരട്ട ലക്ഷ്യമായിരുന്ന കുമാരസ്വാമിക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഒരു എംഎൽഎ ക്രോസ് വോട്ട് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
Hotels And Road Closed | കറുത്ത മാസ്ക് അഴിപ്പിച്ച് പൊലീസ് |*Kerala

English summary
Karnataka Rajya Sabha polls: Congress launches probe to find cross-voted MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X