Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുഖ്യപ്രതികള്‍ സിപിഎം അംഗങ്ങൾ..കേസിൽ അന്വേഷണം ആരംഭിച്ച് ഇഡി

തിരുവനന്തപുരം;കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം പ്രതികളിൽ മൂന്ന് പേരും സിപിഎം അംഗങ്ങൾ. മാനേജർ ബിജു കരീം, സെക്രട്ടറി ടിആർ സുനിൽ കുമാർ, ചീഫ് അക്കൗണ്ടന്റ് സികെ ജിൽസ് എന്നിവരെല്ലാം പാർട്ടി അംഗങ്ങളാണ്. ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗവും സുനിൽ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവുമാണ്.

വൻ തിരിമറിയാണ് കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പിൽ നടന്നത്. നൂറു കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ ജോയിൻ്റ് രജിസ്ട്രാറുടെ കണ്ടെത്തൽ.300 കോടിയിലധികം രൂപയുടെ ക്രമക്കേടും ബാങ്കില്‍ നടന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബാങ്കിന്റെ നിക്ഷേപത്തെ മാത്രമല്ല ആസ്തിയെ പോലും ബാധിക്കുന്ന തരത്തിലാണ് ക്രമക്കേടുകൾ നടന്നതെന്നാണ് നിഗമനം.

karu-1627020019.jpg

46 പേരുടെ പേരുടെ ആധാരത്തിൽ എടുത്ത വായ്പ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുവെന്നതടക്കമുള്ള തട്ടിപ്പുകളാണ് കണ്ടെത്തിയത്. കൂടാതെ ബാങ്കിന്റെ പേര് ഉപയോഗിച്ചുള്ള റിസോർട്ട് നിർമ്മാണ്, ഇതിനായി വിദേശത്ത് നിന്ന് എത്തിയ ഭീമമായ നിക്ഷേപം, നിക്ഷേപങ്ങളുടെ പലിശ കൂട്ടികൊടുത്ത് കൊണ്ടുള്ള തട്ടിപ്പ് എന്നിവയും നടന്നതായി കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് നടക്കുമ്പോൾ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തുണ്ടായിരുന്നു. തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ 13 അംഗ ഭരണ സമിതിയെ പിരിച്ച് വിട്ടിട്ടുണ്ട്. ആറ് പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം കേസ് എൻഫോഴ്സ് ഡയറക്ടറേറ്റ് ഏറ്റെടുത്തു. തട്ടിപ്പിന് പിന്നിലെ വ്യക്തികളെ കണ്ടെത്തുകയും പണം ഇടപാടുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയും ചെയ്യു. കേസുമായി ബന്ധപ്പെട്ട് പ്രാഥമിക വിവരശേഖരണം ആരംഭിച്ചതായാണ് റിപ്പോർട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+