എറണാകുളം സ്വദേശിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ കാസറഗോഡ് സ്വദേശി അറസ്റ്റില്‍
വിദ്യാനഗര്‍:എറണാകുളം സ്വദേശിനിയായ യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടുംകുഴി ഇസ്സത്ത് നഗറിലെ മുഹമ്മദ് അനീസ്(27)ആണ് അറസ്റ്റിലായത്.
എറണാകുളം തൃക്കാക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 20 കാരിയുടെ പരാതിയിലാണ് കേസ്. മുഹമ്മദ് അനീസിനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തിരുന്നു. വിദ്യാനഗര്‍ പൊലീസ് പിടികൂടിയ പ്രതിയെ തൃക്കാക്കര പൊലീസിന് കൈമാറി.













Click it and Unblock the Notifications