Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട്ടെ മിനി എയര്‍പോര്‍ട്ടില്‍ മുതല്‍ മുടക്കാന്‍ കൊച്ചിന്‍ എയര്‍പോര്‍ട്ട് കമ്പനി

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്യുന്ന മിനിഎയര്‍പോര്‍ട്ടില്‍ മുതല്‍ മുടക്കാന്‍ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനും (സിയാല്‍) താല്‍പര്യം. ജില്ലാ പഞ്ചായത്ത് ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച മിനി എയര്‍പോര്‍ട്ട് പദ്ധതി സംബന്ധിച്ച വിദഗ്‌ധോപദേശം തേടി സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വിജെ കുര്യന്‍ ഐഎഎസുമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്എജിസി ബഷീര്‍ നടത്തിയ ചര്‍ച്ചയിലാണ് കാസര്‍കോട്ടെ മിനി എയര്‍പോര്‍ട്ട് പദ്ധതിയുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചത്.

പദ്ധതി പ്രായോഗിക തലത്തിലെത്തിക്കാനുള്ള പൂര്‍ണ്ണ പിന്തുണ സിയാല്‍ അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബേക്കല്‍ എയര്‍സ്ട്രിപ്പിനായി സാധ്യതാ പഠനം നടത്തുമ്പോള്‍ ടൂറിസ്റ്റുകളെ മറ്റു എയര്‍പോര്‍ട്ടുകളില്‍ നിന്ന് കൊണ്ടുവരുന്നതിനാണ് മുഖ്യ പരിഗണന കൊടുത്തിരുന്നത്. ഇപ്പോള്‍ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതിനാല്‍ ഡൊമസ്റ്റിക് യാത്രക്കാരെ ഉദ്ദേശിച്ചുള്ള മിനി എയര്‍പോര്‍ട്ടിന് പ്രസക്തി ഏറെയാണെന്ന് സിയാല്‍ അധികൃതര്‍ പറഞ്ഞു. വന്‍ നഗരങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ ചാര്‍ട്ടര്‍ വിമാനങ്ങളിലെത്തുന്ന വിനോദ സഞ്ചാരികളും ബിസിനസ്സുകാരും ലക്ഷ്യസ്ഥാനത്തെത്താന്‍ റോഡ് മാര്‍ഗത്തെക്കാള്‍ വിമാനസര്‍വ്വീസുകളെയാണ് കൂടുതല്‍ ആശ്രയിക്കുക.

jet

വിമാനത്താവളങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്ന കര്‍ശന നിബന്ധനകള്‍ അടുത്ത കാലത്തായി ലഘൂകരിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ഭാവിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ കൂടി മുന്നില്‍ കണ്ടുള്ള സ്ഥലമേറ്റെടുക്കലും പ്ലാനിങ്ങും ഉണ്ടാവണം. 200 ഏക്കറോളം സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞാല്‍ പിന്നീട് എയര്‍പോര്‍ട്ട് തന്നെയാക്കി മാറ്റാന്‍ കഴിയും. സ്ഥലം ലഭ്യമാവുന്ന ജില്ലയിലെ ഏത് പ്രദേശത്തെയും ഇതിന് പരിഗണിക്കാമെന്നും വിജെ കുര്യന്‍ പറഞ്ഞു.

പ്രാരംഭ ഘട്ടത്തില്‍ 10 കോടി വരെ മുടക്കാനുള്ള സന്നദ്ധതയാണ് സിയാല്‍ അറിയിച്ചതെന്ന് എ.ജി.സി. ബഷീര്‍ പറഞ്ഞു. കൊച്ചിയിലെ സിയാലിന്റെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. സിയാല്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷബീര്‍, സീനിയര്‍ ഓഫീസര്‍ ഗോപാലകൃഷ്ണ പിള്ള, മറ്റ് സിയാല്‍ പ്രതിനിധികള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിക്കുകയാണെന്നതാണ് ആദ്യപടി. ഇതിന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, പി. കരുണാകരന്‍ എം.പി., ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ ഭരണകൂടം എന്നിവരുടെ പിന്തുണ തേടും. അനുമതി ലഭിച്ചാല്‍ സിയാല്‍ മോഡലില്‍ പ്രത്യേക കമ്പനി രൂപീകരിച്ച് സ്ഥലമേറ്റെടുക്കല്‍ തുടങ്ങണം.

പെരിയയില്‍ 83 ഏക്കര്‍ റവന്യൂഭൂമി ലഭ്യമാണെന്നത് അനുകൂല ഘടകമാണ്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള 200 ഏക്കറോളം ഭൂമി അവര്‍ക്ക് കമ്പനിയില്‍ പങ്കാളിത്തം നല്‍കി ഏറ്റെടുക്കാനാകുമോയെന്നതും പരിശോധിക്കും. കൊച്ചി എയര്‍പോര്‍ട്ടില്‍ 30 ശതമാനം മാത്രമാണ് സര്‍ക്കാര്‍ വിഹിതം. ബാക്കി മുതല്‍ മുടക്ക് സ്വകാര്യ സംരംഭകരുടെ ഭാഗത്ത് നിന്നാണ്. 1400 മീറ്റര്‍ റണ്‍വേയാണ് പ്രാഥമികമായി വേണ്ടത്. ഇത് ലഭിച്ചാല്‍ ടെര്‍മിനല്‍ കെട്ടിടവും ട്രാഫിക്ക് സംവിധാനങ്ങളും ബുദ്ധിമുട്ടില്ലാതെ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും-എ.ജി.സി. ബഷീര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+