കതിരൂർ മനോജ് വധക്കേസ്;കണ്ണൂരിലേക്ക് പ്രതികളെ മാറ്റിയത് കോടതി അറിയാതെ,സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കതിരൂർ മനോജ് വധക്കേസിലെ പ്രതികളെ കണ്ണൂർ ജയിലിലേക്ക് മാറ്റിയത് കോടതി പോലും അറിയാതെയെന്ന് റിപ്പോർട്ട്. ഇതിനെതിരെ സിബിഐ രംഗത്ത് എത്തി. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് സിബിഐ കോടതിയെ അറിയിക്കുമെന്ന് മനോരമ ന്യൂസ് റിപ്പോട്ട് ചെയ്യുന്നു. കണ്ണൂരിലേക്ക് മാറ്റണമെന്ന പ്രതികളുടെ അപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെയാണ് സിബിഐ പോലുമറിയാതെ ജയിൽ ഡിജിപി നേരിട്ട് താരുമാനമെടുക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

ജയിൽ മേധാവിയായ എഡിജിപി ആർ ശ്രീലേഖയുടെ നിർദേശപ്രകാരമായിരുന്നു ഈ നടപടി. ഇതിനെ പരസ്യമായി ന്യായീകരിക്കാനും എഡിജിപി ത്യയാറായിരുന്നു. എറണാകുളത്ത് തടവുകാരുടെ എണ്ണം കൂടുതലായത് കൊണ്ട് മാറ്റിയെന്നാണ് ജയിൽ വകുപ്പിന്റെ ന്യായം. പോരാത്തതിന് തടവുകാർക്ക് ബന്ധുക്കളെ കാണാനിത് സൗകര്യമാണ് എന്ന അസാധാരണമായ നിലപാടും ജയിൽ ഉദ്യോഗസ്ഥർ സ്വീകരിക്കുകയായിരുന്നു.

Kannur

തലശേരി കോടതി പരിഗണിച്ചിരുന്ന കതിരൂർ മനോജ് വധക്കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റിയത് ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു. ഇതോടെ കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായിരുന്ന 15 പ്രതികളെയും എറണാകുളം സബ്ജയിലിലേക്ക് എത്തിക്കുകയായിരുന്നു,. എന്നാൽ തടവിലെങ്കിലും അത് സ്വന്തം തട്ടകമായ കണ്ണൂരിലാകണം എന്നായിരുന്നു പ്രതികളുടെ താൽപര്യം.

പ്രതികൾ ഇതാനായി അപേക്ഷയും നൽകിയരുന്നു. എന്നാൽ അത് അനുവദിക്കരുതെന്ന് സിബിഐ എതിർഭാഗം രേഖാമൂലം നൽകി. ഇതിന്മേലെല്ലാം കോടതി തീരുമാനം എടുക്കാനിരിക്കെയാണ് അതിന് തൊട്ടുമുൻപ് കോടതിയെയോ അന്വേഷണ ഏജൻസിയായ സിബിഐയെയോ പോലും അറിയിക്കാതെ പ്രതികളുടെ ജയിൽ മാറ്റം ഉണ്ടായത്.

English summary
Kathiroor Manoj murder case; CBI against government
Please Wait while comments are loading...