Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന് വാട്‌സ് ആപ്പ് പണി കൊടുത്തതിങ്ങനെ... ഒരു കത്ത പാട്ട്!

തിരുവനന്തപുരം: രാഷ്ട്രീയക്കാര്‍ക്കും സെലിബ്രിറ്റികള്‍ക്കും എല്ലാം സോഷ്യല്‍ മീഡിയ വഴി പണികിട്ടുന്നത് അത്ര പുതുമയല്ല. എന്നാല്‍ സോഷ്യല്‍ മീഡിയക്ക് ഏറെ പ്രിയങ്കരനായ വിഎസ് അച്യുതാനന്ദന് അങ്ങനെ ഒരു പണികിട്ടുമെന്ന് ആരെങ്കിലും കരുതിക്കാണുമോ...?

എന്നാല്‍ വിഎസിനും കൊടുത്തു വാട്‌സ് ആപ്പ് ഒരു 'ആപ്പ്'. താന്‍ പാര്‍ട്ടിയില്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കത്ത് പാട്ടിന്റെ രൂപത്തില്‍ വിഎസ് അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോയ്ക്ക് എഴുതുന്നതാണ് സംഭവം.

VS Achuthanandan

മലബാറില്‍ ഒരുകാലത്ത് വളരെ പ്രചാരമുണ്ടായിരുന്ന കലാരൂപമായിരുന്നു കത്ത് പാട്ട്. ഗള്‍ഫിലുള്ള ഭര്‍ത്താവിന് ഭാര്യ എഴുതുന്നത് പോലെ ആയിരുന്നു കത്ത്പാട്ടിന്റെ രൂപം. അതിന്റെ ഒരു പാരഡി പോലെയാണ് വാട്‌സ് ആപ്പില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വിഎസിന്റെ കത്ത് പാട്ട്.

ഇതൊന്ന് വായിച്ച് നോക്കൂ...

എത്രയും ബഹുമാനപെട്ട എന്റെ പിബി വായിക്കുവാന്‍
സ്വന്തം വിഎസ് എഴുതുന്നത് എന്തെന്നാല്‍
ഏറേ വിഷമത്താല്‍ ചൊല്ലീടട്ടെ ലാല്‍സലാം!
എഴുതി അറിയിക്കാന്‍ കാര്യങ്ങള്‍ ഒരുപാടുണ്ട്!
എഴുതുക അല്ലാതെ വേറെന്ത് വഴിയുണ്ട്!
എന്നുടെ പ്രവര്‍ത്തനം അത് കണ്ടു
പാര്‍ട്ടി സെക്രട്ടറി എന്നും ചോദിക്കും ഇത് എന്തെന്ന്!
എങ്ങനെ ഞാന്‍ പറയും അതോര്‍ത്ത് എന്നുഎന്നും ഞാന്‍ പിടയും!
എന്‍ ഹൃദയത്തിന്‍ വേദന കാണുവാന്‍ ആരുണ്ട്!
ഈ കത്തിന് ഉടനടി ഒരു മറുപടി തന്നു
പ്രശ്‌നങ്ങള്‍ തീര്‍ത്തീടണേ!
ഇടയക്ക് ഇടയക്ക് എന്നെയും ഓര്‍ത്തീടണേ!
പാര്‍ട്ടിയുടെ അടിപൊളി നാളുകള്‍ മനസ്സില്‍ കഴിക്കുന്നു!
സഖാക്കളുടെ മുഖങ്ങള്‍ മനസില്‍ പതിക്കുന്നു!
സമരത്തിന്‍ ഓര്‍മകള്‍ മഞ്ഞില്‍ കുളിക്കുന്നു!
ആര്‍എംപി എന്നെ മാടി വിളിയിക്കുന്നു!
എങ്ങനെ ഞാന്‍ ഉറങ്ങും!
കിടന്നാലും എങ്ങന്നെ ഉറക്കം വരും!
ഉറങ്ങിയാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ മുഖം കണ്ടു ഞെട്ടി ഉണരും!
തലയണ കൊണ്ട് മുഖം മറയ്ക്കും!
രണ്ടോ നാലോ വര്‍ഷം മുന്‍പ് നിങ്ങള്‍ വന്നു
അന്ന് ഉണ്ടാക്കിയ കമ്മറ്റിക്ക് അന്തമില്ല ഇന്ന്!
കാറല്‍ മാര്‍ക്‌സിന്റെ പടം കണ്ടു സഖാക്കള്‍ എന്നും ചോദിക്കും
സോഷ്യലിസം ഉണ്ടോ പാര്‍ട്ടില്‍ ഇന്ന് എന്ന്!
ഓടിച്ചാടി നടക്കും സഖാക്കള്‍
പാര്‍ട്ടിയെ പച്ചത്തെറി വിളിക്കും!
അത് കാണുമ്പോള്‍ ഉടനടി ഇടനെഞ്ചു ഒന്ന് പിടഞ്ഞിടും!
പാവങ്ങള്‍ സഖാക്കള്‍ അല്ലേ!
ആ മുഖം കാണാന്‍ പൂതി നിങ്ങള്‍ക്കും ഇല്ലേ!
അന്ന് നാം മധുരം പങ്കിട്ട എകെജി സെന്റര്‍
ഇന്ന് ഞാന്‍ പാര്‍ക്കും തടങ്കല്‍ തടവറ!
പ്രതിപക്ഷ നേതാവായി കയറിയ ഈ പുര!
മനമോഹങ്ങള്‍ കൊന്നു കുഴിച്ചിട്ട കല്ലറ!
ചുവപ്പിന്റെ പൂവിരിഞ്ഞേ!
ചെങ്കടലിന്‍ ഖല്‍ബു കത്തി കരിഞ്ഞേ!
കരകാണാതെ കുടുങ്ങീടും നടുകടലിന്‍ ഇടുക്കില്‍
നീന്തി നീന്തി മടുത്തു!
അങ്ങനെ ഞാന്‍ നീറി നീറി മരിക്കും!
വിപ്ലവം നിറച്ചൊരു എന്‍ ഹൃദയ പഴം
മറ്റാരുടെ മുമ്പിലും പണയം വെക്കില്ല ആ പഴം!
മരിക്കുവോളം ഈ വിപ്ലവം കാക്കുമെങ്കിലും
മനുഷ്യനാണു ഞാന്‍ എന്ന് ഓര്‍ക്കേണം നിങ്ങളും!
എന്‍ യൗവന കാലം കഴിഞ്ഞേ
എണ്‍പതിന്റെ സുന്ദര പൂ പൊഴിഞ്ഞേ!
കാരുണ്യത്തിന്‍ ചെറുകുടിലില്‍
ഞാനൊരു കാഴ്ചപ്പണ്ടമായി മാറി!
ഉഴിഞ്ഞിട്ട നേര്‍ച്ചക്കോഴി ആയി!
പാര്‍ട്ടി ഇന്ന് പണക്കാരുടെ സ്വന്തം കീശയില്‍!
പാവം അണികള്‍ ആണെങ്കില്‍ നടുറോഡില്‍
അധ്വാനിക്കും സഖാക്കള്‍ സൂര്യന്റെ ചോട്ടില്‍!
അനുഭവിക്കാന്‍ കൂറെ ഭൂര്‍ഷകള്‍ വീട്ടില്‍!
ഞാന്‍ ഒന്ന് ചോദിക്കുന്നു:
ഈ കോലത്തില്‍ എന്തിന് അധ്വാനിക്കുന്നു!
ഒന്നും ഇല്ലെങ്കിലും തമ്മില്‍ കണ്ടു കൊണ്ട് രണ്ടു പേരും ഒന്നിച്ചു ഇരിക്കണം!
കത്ത് കണ്ട ഉടന്‍ നടപടി എടുക്കേണ്ട!
കഴിഞ്ഞു പോയ കാലം ഒന്ന് ഓര്‍ക്കണ്ടാ!
ജില്ലകമ്മറ്റിയിലേക്ക് എന്നെ താഴ്‌ത്തേണ്ട!
കഴിവുള്ള സഖക്കളെ ഒന്നും മറക്കേണ്ട!
ഒരു തീരുമാനം എടുക്കുമല്ലോ!
എനിക്ക് ആ തീരുമാനം കേട്ട് ചിരിക്കാമല്ലോ!
പാര്‍ട്ടിക്കായി തട്ടിമുട്ടി ഇവിടെ ഇരിക്കുന്നു ഞാന്‍!
തല്‍ക്കാലം ഞാന്‍ കത്ത് ചുരുക്കിടട്ടെ!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+