കത്വ പെൺകുട്ടിയുടെ ക്രൂര കൊലപാതകം; നീതിക്ക് വേണ്ടി നാടെങ്ങും പ്രതിഷേധ കൂട്ടായ്മകയും പ്രകടനങ്ങളും

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര:കത്വ പെൺകുട്ടിയുടെക്രൂര കൊലപാതകത്തിൽ നടുക്കം രേഖപ്പെടുത്തി. വടകരയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി .നീതിക്ക് വേണ്ടി നാടെങ്ങും പ്രതിഷേധ കൂട്ടായ്മകയും പ്രകടനങ്ങളും വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്‌ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും തുടർന്ന് കൂട്ടായ്മയും സംഘടിപ്പിച്ചു.

katwadeath protset

ഇന്ത്യ രാജ്യത്ത് പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരെ മാനഭംഗപ്പെടുത്തിയും പീഡിപ്പിച്ചും സംഘപരിവാർ സംഘടനകളും ആൾക്കൂട്ടവും കൊലപ്പെടുത്തി മുന്നോട്ട് പോവുമ്പോൾ രാജ്യത്തിന് പുറത്ത് എന്ത് സംഭവം നടന്നാലും പ്രതികരിക്കുന്ന പ്രധാനമന്ത്രി സ്വന്തം അണികൾ ഇന്ത്യ രാജ്യത്ത് നടക്കുന്ന നീചവും ക്രൂരവുമായ പ്രവർത്തനത്തിൽ മൗനം വെടിയണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു.

പ്രകടനത്തിന് ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അഡ്വ പി ടി കെ നജ്മൽ , വി പി ദുൽഖിഫിൽ , സഹീർ കാന്തിലാട്ട് , സി നിജിൻ , സുബിൻ മടപ്പള്ളി , പ്രഭിൻ പാക്കയിൽ, രജിത്ത് കോട്ടക്കടവ് , അംജദ് പി കെ , സജീവൻ കാടോട്ടി , അജിനാസ് താഴത്ത് , സുജിത്ത് ഒടിയിൽ, മണികൃഷ്ണൻ, ശ്രീജിഷ് ,രാഗേഷ് കെ ജി , സിജു പുഞ്ചിരിമിൽ എന്നിവർ നേതൃത്വം നൽകി.കശ്മീരില്‍ ആസിഫ എന്ന എട്ടു വയസ്സുകാരിയെ സംഘ് പരിവാര്‍ ഭീകരര്‍ ആരാധനാലയത്തില്‍ വെച്ച് അതിദാരുണമായി കൊലചെയ്തത് , സംഘപരിവാറിന്റെ ഭീകരവും, വികൃതവുമായ മുഖം ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സാലിഹ് കൊടപ്പന പറഞ്ഞു - വംശീയ ഉന്മൂലനത്തിനും സ്ത്രീത്വത്തെ ഹനിക്കാനും ബലാത്സംഗം രാഷ്ട്രിയ ആയുധമാക്കുന്ന നീചന്മാരാണ് സംഘ് പരിവാര്‍ എന്ന് തെളിയിച്ചിരിക്കുകയാണെന്ന് അദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മറ്റി മുക്കത്ത് സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം - ഫ്രെട്ടേണിറ്റി ജില്ലാ പ്രസിഡണ്ട് നഈം ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി, കാരശ്ശേരി പഞ്ചായത്ത് കമ്മറ്റി അംഗം നസീറ ഇ എൻ , ലിയാഖത്ത് മുറമ്പാത്തി, ശംസുദ്ദീൻ ആനയാം കുന്ന്, ഒ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. അബദുചാലിൽ, സഫീറ കൊളായിൽ , സഫിയ ടീച്ചർ, അസീസ് തോട്ടത്തിൽ, ശംസുദ്ദീൻ ചെറുവാടി, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kathwa murder; protest all over india

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്