• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബയോ വെപ്പണ്‍ പരാമര്‍ശം: അയിഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു

കവരത്തി: സംവിധായകയും ലക്ഷദ്വീപ് സ്വദേശിയുമായ അയിഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തിലാണ് കവരത്തി പോലീസ് അയിഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പിലാക്കിയ പുതിയ ഭരണപരിഷ്ക്കാരങ്ങള്‍ക്ക് എതിരെ ശക്തമായി ശബ്ദം ഉയര്‍ത്തുന്ന വ്യക്തിയാണ് അയിഷ സുല്‍ത്താന.

ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും അടക്കം പലതവണ അയിഷ ലക്ഷദ്വീപിന്റെ ശബ്ദമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രഫുല്‍ പട്ടേലിനെ ബയോ വെപ്പണ്‍ എന്ന് അയിഷ വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെ ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷനാണ് പോലീസില്‍ പരാതി നല്‍കിയത്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ആണ് അയിഷയ്ക്ക് എതിരെ കവരത്തി പോലീസ് ചുമത്തിയിരിക്കുന്നത്.

ബയോവെപ്പണ്‍ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അയിഷ വിശദീകരണവുമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. വായിക്കാം: '' "എൻ്റെ മദീന നിങ്ങളോട് യുദ്ധത്തിന് വന്നാലും നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തോടൊപ്പം നിൽക്കണം എന്ന് പഠിപ്പിച്ചത് മുഹമ്മദ് നബി (സ). ഇത് ഇവിടെ പറയാനുള്ള കാരണം
എന്നെ ചിലർ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു, അതിനു കാരണം ഇന്നലത്തെ ചാനൽ ചർച്ചയിൽ ഞാൻ "ബയോവെപ്പൻ" എന്നൊരു വാക്ക് പ്രയോഗിച്ചതിൽ ആണ്... സത്യത്തിൽ ആ ചർച്ച കാണുന്ന എല്ലാവർക്കും അറിയാം ഞാൻ ആ വാക്ക് പ്രയോഗിച്ചത് പ്രഫൂൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണു... പ്രഫൂൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പൻ പൊലെ എനിക്ക് തോന്നി...

അതിന് കാരണം ഒരു വർഷത്തോളമായി 0 കോവിഡ് ആയ ലക്ഷദ്വീപിൽ ഈ പ്രഫൂൽ പട്ടേലും, ആളുടെ കൂടെ വന്നവരിൽ നിന്നുമാണ് ആ വൈറസ് നാട്ടിൽ വ്യാപിച്ചത്... ഹോസ്പിറ്റൽ ഫെസിലിറ്റിസ്സ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങളുടെ മെഡിക്കൽ ഡയറക്ടർ പ്രഫൂൽ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കൽ ഡയറക്ടർറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫൂൽ പട്ടേലിനെ ഞാൻ ബയോവെപ്പൻ ആയി കമ്പൈർ ചെയ്തു.. അല്ലാതെ രാജ്യത്തെയോ ഗവർമെൻ്റ്നെയോ അല്ലാ...

ചാനലിലെ ടെക്നിക്കൽ ഇഷ്യൂ കാരണം പരസ്പരം പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ കുറവ് അവിടെ ഉണ്ടായിട്ടുണ്ട് അതിൽ ഞാൻ അവസാനം വരെയും പ്രഫൂൽ പട്ടേലിനെ തന്നെയാണു പറഞ്ഞൊണ്ടിരുന്നത്... അല്ലാതെ എൻ്റെ രാജ്യത്തെ അല്ല... കോവിഡ് കേരളത്തിൽ എത്തിയ അന്ന് മുതൽ ഞാൻ ഒരു ദിവസം പോലും റസ്റ്റില്ലാതെ ലക്ഷദ്വീപ് ഗവർമെൻ്റിൻ്റെ കൂടെ നിന്ന് അവരെ സഹായിച്ചിട്ടുണ്ട് അതിനെ പറ്റി അന്ന് ലക്ഷദ്വീപിലെ യാത്രക്കാരുടെ കാര്യങ്ങൾ നോക്കിയിരുന്ന സർക്കിൾ ഇൻസ്പെക്ടർ എന്നെ പറ്റി പറഞ്ഞൊരു വീഡിയോ ഞാൻ ഇതിൻ്റെ കൂടെ പോസ്റ്റു ചെയ്യുന്നു...

cmsvideo
  'Covid used as bio-weapon in Lakshadweep'; Aisha Sultana facebook post | Oneindia Malayalam

  അന്ന് ഉറക്കം പോലും ഇല്ലാതെ അവിടെ ഇവിടെ കുടുങ്ങി കിടക്കുന്നവരേയും, ഇവാകൂവേഷൻ നടക്കുമ്പോൾ ആ രോഗികളെയും പോയി കൊണ്ട് വന്നു യഥാ സ്ഥലത്ത് എത്തിച്ചത് ഗവർമെൻ്റിനോടുള്ള എൻ്റെ ഉത്തരവാദിത്തമായി കണ്ടത് കൊണ്ടാണ് ഒപ്പം ആ നാട്ടിൽ കൊറോണ വരാതിരിക്കാൻ വേണ്ടിയും കൂടിയാണ്...
  അന്ന് അത്രയും റിസ്ക് എടുത്ത ഞാൻ പിന്നിട് അറിയുന്നത് പ്രഫൂൽ പട്ടേൽ കാരണം കൊറോണ നാട്ടിൽ പടർന്നു പിടിച്ചു എന്നതാണ്... സത്യത്തിൽ നിങ്ങൾ ഒന്ന് മനസ്സിലാക്ക്... ഞാൻ പിന്നേ അദ്ദേഹത്തെ എന്ത് പേരിലാണ് വിളിക്കുക...''

  English summary
  Kavaratti police registered case against Aisha Sultana over bio weapon comment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X