Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യ മാധവനെ മാത്രമല്ല, അവരേയും വെറുതെ വിട്ടില്ല: ദിലീപിന്റെ വീട്ടില്‍ കയറി നിരങ്ങിയില്ലേ: ശാന്തിവിള ദിനേശ്

നടി ആക്രമിക്കപ്പെട്ട കേസിലെ നിർണ്ണായക തെളിവായി മാറാമായിരുന്ന ദൃശ്യങ്ങൾ പകർത്തിയ യഥാർത്ഥ ഫോണും മെമ്മറി കാർഡും എവിടെയുണ്ടെന്ന് തനിക്ക് അറിയാമെന്ന് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. റിപ്പോർട്ടർ ടിവി പുറത്തുവിട്ട സ്റ്റിങ് ഓപ്പറേഷനിലായിരുന്നു പൾസർ സുനിയുടെ ഈ നിർണ്ണായക വെളിപ്പെടുത്തലും ഉണ്ടായിരുന്നു. എന്നാൽ അത് എവിടെയാണ് ഉള്ളതെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസിന്റെ വിചാരണ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്ന സമയത്ത് പൾസർ സുനി നടത്തിയ ഇത്തരമൊരു വെളിപ്പെടുത്തൽ പല സംശയങ്ങൾക്കും ഇടയാക്കുന്നുമുണ്ട്. ഇപ്പോൾ സുനിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടായതിന് പിന്നിലെ യഥാർത്ഥ കാരണം കേസിലെ വിചാരണ വൈകിപ്പിക്കുകയെന്ന ഒറ്റ ഉദ്ദേശത്തിലാണെന്നാണ് സംവിധായകൻ ശാന്തിവിള ദിനേശ് പറയുന്നത്.

dileep-kavya-santivila

കേരള പൊലീസ് എട്ട് വർഷം അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാത്ത ഫോണും സിമ്മുമാണ് പൾസർ സുനി തന്റെ കൈവശം ഉണ്ടെന്ന് പറയുന്നത്. ഈ യഥാർത്ഥ സിം അന്വേഷിച്ച് കാവ്യ മാധവന്റെ വീട്ടിൽ വരെ തപ്പി. കാവ്യ മാധവന്റെ അമ്മ നടത്തുന്ന ബ്യൂട്ടിക്കിൽ കയറി നിരങ്ങുന്നത് കണ്ടപ്പോൾ ഇവിടുത്തെ ചാനലുകളൊക്കെ കാവ്യ മാധവന്റെ അമ്മയാണ് ഇത് ചെയ്തതെന്ന രീതിയിൽ പറഞ്ഞു.

മാഡം എന്ന് പറയുന്നത് കാവ്യ മാധവന്റെ അമ്മയാണ് എന്ന രീതിയിലായിരുന്നു പ്രചരണം. അവളുടെ കയ്യിൽ ഒർജിനൽ സിം ഉണ്ട് എന്നും പറഞ്ഞു. എന്നിട്ട് ഇപ്പോൾ പൾസർ അളിയൻ പറയുന്നു ഒർജിനൽ സിമ്മും ഒർജിനൽ ഫോണും എന്റെ കയ്യിൽ ഉണ്ടെന്ന്. വേറെ ഒരുത്തൻ ഡേറ്റ് നൽകാത്ത കലിപ്പ് തീർക്കാൻ പറഞ്ഞു ദിലീപും അനുജൻ അനൂപും കാവ്യ മാധവനും അങ്ങനെ മൊത്തം കുടുംബവും ഇരുന്ന് വലിയ സ്ക്രീനിൽ ഇട്ട് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ടുവെന്ന്.

അമ്മയും പെങ്ങളും ഭാര്യയും അളിയനുമൊക്കെ ഒരുമിച്ച് ഇരുന്ന് കാണാൻ ഇത് തിരുവിളയാടൽ സിനിമ അല്ലല്ലോ ഈ കാർഡിൽ ഉള്ളത്. ഇങ്ങനെ ഒരു ആരോപണം വന്നതിന് പിന്നാലെ പത്ത് ദിവസം എങ്ങനെയാണ് ദിലീപിന്റെ വീട്ടിൽ തെളിവ് എടുക്കാനായി പൊലീസ് കയറി ഇറങ്ങിയത്. കോമൺസെൻസുള്ള ഒരു പൊലീസ് ഓഫീസർ അങ്ങനെ ചെയ്യുമോ. ഇങ്ങനെ ദിലീപിന്റെ വീട്ടിൽ കയറി ഇറങ്ങിയവർ എന്തുകൊണ്ട് മൊബൈൽ ഫോണ് തന്റെ കയ്യിൽ ഉണ്ടെന്ന് പറഞ്ഞിട്ടും പൾസർ സുനിയെ ചോദ്യം ചെയ്യുന്നില്ലെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.

ഒരു കാലത്ത് റിപ്പോർട്ടർ ചാനൽ ജീവൻ വെടിയാതെ പിടിച്ച് നിന്നത് നടി ആക്രമിക്കപ്പെട്ട കേസുകൊണ്ടാണെന്ന് നികേഷ് കുമാർ പോലും നിഷേധിക്കില്ല. നികേഷ് മുതലാളി വിറ്റുപോകുകയും മറ്റൊരു സംഘം റിപ്പോർട്ടർ ഏറ്റെടുക്കുകയും ചെയ്തു. അതോടെ ഇത് തീർന്നു എന്നാണ് വിചാരിച്ചത്. അപ്പോഴാണ് 24-ൽ ഉണ്ടായിരുന്ന അരുൺ റിപ്പോർട്ടർ ടിവിയിലേക്ക് വരുന്നത്. ദിലീപിന്റെ കഷ്ടകാലം തീരുന്നില്ല. അതിന്റെ തുടർച്ചയായിട്ടാണ് ദിലീപിന്റെ കുമ്പസാരം വരുന്നത്.

ജീവിതം പണയംവച്ച് നടത്തിയ മാധ്യമപ്രവർത്തനം എന്നാണ് പൾസർ സുനിയുടെ വെളിപ്പെടുത്തലിനെ അതിജീവിതയുടെ ഏതോ ഒരു ബന്ധു ഫേസ്ബുക്കിൽ കുറിച്ചത്. എനിക്ക് തോന്നുന്നത് ഈ കുറിപ്പും എഴുതിയത് മൊട്ട അരുൺ ആണെന്നാണ്. നടിയും അരുണും തമ്മിലുള്ള ബന്ധം എന്താണെന്ന് അന്വേഷിച്ചാൽ മാത്രം അരുണിന്റെ താൽപര്യത്തിന് പിന്നിലെ കാരണം മനസ്സിലാകും. മലയാളികളെ ഇങ്ങനെ പറ്റിക്കാമോയെന്ന് കൊച്ച് കുഞ്ഞുങ്ങൾ വരെ ചോദിക്കാവുന്ന സ്ഥിതിയിലേക്കാണ് റിപ്പോർട്ടർ ടിവിയുടെ സ്റ്റിങ് ഓപ്പറേഷൻ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+