Get Updates
Get notified of breaking news, exclusive insights, and must-see stories!

സതീശന് പിന്നാലെ കെസി വേണുഗോപാലും സമരത്തെ തള്ളി; മിസ്റ്റര്‍ സിനിമാതാരം എന്ന് രമ്യ

കൊച്ചി: വഴിതടയല്‍ സമരത്തെ തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. വൈറ്റില ബൈപ്പാസില്‍ നടന്‍ ജോജു ജോര്‍ജിന്റെ പ്രതിഷേധം വലിയ ചര്‍ച്ചയായിരിക്കെയാണ് കെസിയുടെ പ്രതികരണം. വഴി തടഞ്ഞുള്ള സമരത്തോട് വ്യക്തിപരമായി യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചിരുന്നു. യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്ന സമരം ഒഴിവാക്കേണ്ടതായിരുന്നു. വിമര്‍ശിക്കുന്നവരെ ആക്രമിക്കുന്നത് ശരിയല്ല. ജോജു പ്രതിഷേധിച്ച സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നാണ് കരുതുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, മദ്യപിച്ചിട്ടില്ല എന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞ സാഹചര്യത്തില്‍ ജോജുവിനെതിരെ പോലീസ് കേസെടുത്തില്ല. അതേസമയം, ജോജുവിന്റെ വാഹനം തകര്‍ത്ത സംഭവത്തില്‍ കേസെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോജുവിനെതിരെ കടുത്ത പ്രതിഷേധം തുടരുകയാണ് കോണ്‍ഗ്രസ്. തൃശൂര്‍ മാളയിലെ ജോജുവിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. പോലീസ് ബാരിക്കേഡ് വച്ച് മാര്‍ച്ച് തടഞ്ഞു. ജോജുവിന്റെ വീടിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.

p

സിനിമാ മേഖലയിലുള്ള നിരവധി പേര്‍ ജോജുവിന് പിന്തുണയുമായി രംഗത്തുവന്നു. ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി സംസാരിച്ചു. നടന്‍ ജോജുവിനെ തെരുവ് ഗുണ്ട എന്ന് കെ സുധാകരന്‍ അധിക്ഷേപിച്ചതില്‍ പ്രതിഷേധമുണ്ടെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ജോജുവിന്റെ വാഹനം തകര്‍ത്തത് ഒരിക്കലും അംഗീകരിക്കാനാകില്ല. പ്രശ്‌നത്തില്‍ ഇടപെടുമ്പോള്‍ വാക്കേറ്റമുണ്ടാകുന്നത് സ്വാഭാവികമാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരീനാഥന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- 130 കോടി ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ മുന്‍കൂര്‍ അനുമതി വാങ്ങിച്ച് കോണ്‍ഗ്രസ് നടത്തുന്ന ഒരു ജനാധിപത്യ സമരത്തില്‍ നിങ്ങള്‍ക്ക് എതിരഭിപ്രായം ഉണ്ടാകാം. പക്ഷേ നിങ്ങള്‍ ലൈവ് ടീവിയില്‍ പറഞ്ഞ ഡയലോഗും അസഭ്യവും കേട്ട് പുളകം കൊള്ളണ്ട ആവശ്യം കോണ്‍ഗ്രസുകാര്‍ക്ക് ഇല്ല.

രമ്യ ഹരിദാസ് എംപിയുടെ പ്രതികരണം ഇങ്ങനെ-

മിസ്റ്റര്‍ സിനിമാതാരം
താങ്കള്‍ക്ക് തെറ്റി...ഇത് കേരളമാണ്. അനീതിക്കെതിരെ പ്രതികരണവും പ്രതിഷേധവും രക്തത്തിലലിഞ്ഞവരാണ് മലയാളികള്‍..കോണ്‍ഗ്രസുകാര്‍.......... അത് മറക്കേണ്ട..
അവിടെയുള്ള ഒരു കോണ്‍ഗ്രസുകാരനും പ്രതിഷേധിച്ചത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ല..സമൂഹത്തിനു വേണ്ടി ആണെന്ന് നിങ്ങള്‍ മറക്കാന്‍ പാടില്ലായിരുന്നു
ഒരു സിനിമയ്ക്ക് നിങ്ങള്‍ കോടികളോ ലക്ഷങ്ങളോ പ്രതിഫലം വാങ്ങിക്കുന്നുണ്ടാകും..
തെരുവില്‍ ഓട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തും കഷ്ടപ്പെടുന്നവന്റെ വിയര്‍പ്പ് തുള്ളിയാണ് നിങ്ങള്‍ പടുത്തുയര്‍ത്തിയ വീടും ഉണ്ണുന്ന ചോറും എന്ന് മറക്കണ്ട. രായ്ക്കുരാമാനം വില കൂട്ടുന്ന ഇന്ധനവില നിങ്ങള്‍ക്ക് പ്രശ്‌നമല്ലായിരിക്കാം.അന്നന്നത്തെ അന്നത്തിന് വേണ്ടി അധ്വാനിക്കുന്ന
പാവപ്പെട്ടവന് അത് തീവ്ര പ്രശ്‌നമാണ്.ടാക്‌സി,ബസ് തൊഴിലാളികള്‍ പട്ടിണിയിലാണ്.. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുന്നു ..അത് മറക്കരുത്...ആര്‍ഭാടത്തിലെ തിളപ്പിനിടയില്‍ പാവപ്പെട്ടവനെ കാണാതെ പോകരുത്...കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കൂ..
നിങ്ങള്‍ ഒരു മലയാളി അല്ലേ..?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+