കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ രാഹുലിന്റെ സര്‍പ്രൈസാവാന്‍ കെസി, ഗ്രൂപ്പുകള്‍ക്ക് നെഞ്ചിടിപ്പ്, സീറ്റ് കുറഞ്ഞാല്‍...

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്ക് നെഞ്ചിടിപ്പ്. പുതിയൊരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരിക്കും ഉണ്ടാവുകയെന്ന സൂചന ഇടയ്ക്കിടെ ഹൈക്കമാന്‍ഡ് നല്‍കുന്നുണ്ട്. യുഡിഎപ് ജയിച്ചാല്‍ ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ അല്ലാത്ത ഏത് നേതാവാണ് ഇതെന്നാണ് എ, ഐ ഗ്രൂപ്പുകള്‍ അന്വേഷിക്കുന്നത്. കെസി വേണുഗോപാലിന്റെ പേരാണ് രാഹുല്‍ ഗാന്ധിയുടെ മനസ്സിലുള്ളതെന്ന് ദേശീയ നേതാക്കള്‍ പറയുന്നു. ഇത് ശരിക്കും ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും ഞെട്ടിച്ചിരിക്കുകയാണ്.

ഒന്നിച്ച് ഗ്രൂപ്പുകള്‍

ഒന്നിച്ച് ഗ്രൂപ്പുകള്‍

കെസി വേണുഗോപാല്‍ നേരത്തെ തന്നെ കേരളത്തില്‍ നോട്ടമിട്ടിട്ടുണ്ട്. അതിനാണ് അദ്ദേഹം രാഹുലിന്റെ കൂടെ കൂടിയതെന്നും കേരളത്തിലെ നേതാക്കള്‍ക്കറിയാം. കേരളത്തില്‍ കെസിയുടെ വളര്‍ച്ച തടയുകയാണ് പ്രധാന ലക്ഷ്യമായി രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ കാണുന്നത്. കാരണം ഗ്രൂപ്പുകളുടെ പ്രാധാന്യം തന്നെ വേണുഗോപാല്‍ വന്നാല്‍ ഇല്ലാതാവും. ഉമ്മന്‍ചാണ്ടിയോടും ചെന്നിത്തലയോടും വലിയ അടുപ്പവും വേണുഗോപാലിനില്ല.

രാഹുലിന്റെ സര്‍പ്രൈസ്

രാഹുലിന്റെ സര്‍പ്രൈസ്

കേരളത്തില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ കുറഞ്ഞാല്‍ വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനാണ് രാഹുല്‍ കരുതുന്നത്. സീറ്റുകള്‍ വര്‍ധിച്ചാല്‍ പോലും ചിലപ്പോള്‍ വേണുഗോപാല്‍ മുന്‍നിരയിലുണ്ടാവും. രാഹുലിന് പല സംസ്ഥാനങ്ങളിലും സഹായങ്ങള്‍ ചെയ്യുന്നതില്‍ വേണുഗോപാല്‍ മുന്‍പന്തിയിലുണ്ട്. വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ അത് രമേശ് ചെന്നിത്തലയ്ക്ക് രാഷ്ട്രീയമായി തിരിച്ചടിയാവും. ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ കരിയറിനും സംസ്ഥാനത്ത് തിരശ്ശീല വീഴും. ഇവരെ രണ്ട് പേരെയും രാഹുല്‍ ഇപ്പോള്‍ അധികം പ്രോത്സാഹിപ്പിക്കുന്നില്ല.

ചെന്നിത്തലയെ താല്‍പര്യമില്ല

ചെന്നിത്തലയെ താല്‍പര്യമില്ല

രമേശ് ചെന്നിത്തലയെ രാഹുലിന് തീര്‍ത്തും താല്‍പര്യമില്ല. നേരത്തെ സിപിഎമ്മിന് അനുകൂലമായി പ്രസ്താവന പോലും രാഹുല്‍ നടത്തിയത് ചെന്നിത്തലയെ ചൊടിപ്പിക്കാനാണ്. രാഹുല്‍ സംസ്ഥാന കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് പറഞ്ഞ് ചെന്നിത്തലയും തിരിച്ചടിച്ചതോടെ ഇരുവരും പരസ്പരം അകന്നിരിക്കുകയാണ്. ഭൂരിപക്ഷം കുറഞ്ഞാല്‍ അത് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പദം നഷ്ടമാക്കുന്നതിന് കാരണമാകുമെന്ന് ഉറപ്പാണ്. ചെന്നിത്തലയ്ക്ക് കേരളത്തില്‍ എല്ലായിടത്തും ജനപ്രീതിയില്ലെന്ന പരാതിയും ശക്തമാണ്. അവിടെയും ഉമ്മന്‍ ചാണ്ടിയാണ് രാഹുലിന്റെ ആദ്യ ചോയ്‌സ്.

എങ്ങനെ ടീം രാഹുലില്‍ എത്തി

എങ്ങനെ ടീം രാഹുലില്‍ എത്തി

എ, ഐ ഗ്രൂപ്പുകള്‍ക്ക് കെസി വേണുഗോപാല്‍ എങ്ങനെ രാഹുലിന്റെ ടീമിലെത്തി എന്ന് പോലും ഇതുവരെ അറിയില്ല. അത് രഹസ്യമായി തന്നെ തുടരുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വേണുഗോപാല്‍ പറഞ്ഞതോടെ തന്നെ കേരള ഘടകത്തിന് ചില സൂചനകള്‍ ഹൈക്കമാന്‍ഡില്‍ നിന്ന് ലഭിച്ചിരുന്നു. രാഹുലിന്റെ പിന്തുണയുണ്ടെങ്കില്‍ ഏത് ഘടകത്തിലും എന്തും സാധ്യമാക്കാമെന്ന് ഉറപ്പാണ്. 2017ല്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി വേണുഗോപാല്‍ എത്തിയത് ഞെട്ടിപ്പിക്കുന്ന തീരുമാനമായിരുന്നു. 2009, 2014 വര്‍ഷങ്ങളിലായി വിജയിച്ച ആലപ്പുഴ ലോക്‌സഭാ സീറ്റ് വിട്ടുകൊടുത്തതും വലിയ പ്ലാനിംഗിന്റെ ഭാഗമായിരുന്നു.

രാഹുല്‍ മനസ്സില്‍ കാണുന്നത്

രാഹുല്‍ മനസ്സില്‍ കാണുന്നത്

രമേശ് ചെന്നിത്തലയെ ദേശീയ തലത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കം പോലും രാഹുലില്‍ നിന്ന് പ്രതീക്ഷിക്കാമെന്നാണ് ദേശീയ നേതാക്കള്‍ പറയുന്നത്. രാജസ്ഥാനില്‍ നിന്ന് വേണുഗോപാല്‍ രാജ്യസഭയിലെത്തിയതാണ്. ഈ സീറ്റ് ഒഴിവ് വന്നാല്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് നല്‍കാന്‍ രാഹുല്‍ താല്‍പര്യപ്പെടുന്നുണ്ട്. കേരളത്തിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്ന് രാഹുല്‍ ആഗ്രഹിക്കുന്നുണ്ട്. യുഡിഎഫിന് ഭൂരിപക്ഷം കിട്ടുന്ന ആ നിമിഷം രാഹുലിന് ബാക്കിയുള്ള തീരുമാനങ്ങളില്‍ ഇടപെടാന്‍ സാധിക്കും.

സഖ്യകക്ഷികളുടെ പിന്തുണ

സഖ്യകക്ഷികളുടെ പിന്തുണ

മുസ്ലീം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും പിന്തുണ ഉമ്മന്‍ ചാണ്ടിക്കായിരിക്കും. ചെന്നിത്തല ശരിക്കും പ്രതിരോധത്തിലാണ്. വേണുഗോപാലിന്റെ വരവ് ഇവര്‍ എതിര്‍ക്കാനാണ് സാധ്യത. കാരണം ഒരു ഗ്രൂപ്പിലും ഇല്ലാത്ത നേതാവാണ് അദ്ദേഹം. അതേസമയം എല്ലാ തവണയും പോലെ പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രിയാക്കുന്ന രീതി ഇത്തവണയും ഉണ്ടാവുമെന്ന് ചെന്നിത്തല പ്രതീക്ഷിക്കുന്നു. ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റും ചെന്നിത്തലയ്ക്ക് ഏറ്റെടുക്കാന്‍ സാധിക്കും. യുഡിഎഫിന്റെ പ്രകടനം കോണ്‍ഗ്രസിനാണ് ഇപ്പോള്‍ അത്യാവശ്യം. ഇല്ലെങ്കില്‍ വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന സാഹചര്യമുണ്ടാകും.

ഗ്രൂപ്പുകള്‍ ഒന്നിക്കുന്നു

ഗ്രൂപ്പുകള്‍ ഒന്നിക്കുന്നു

എ, ഐ ഗ്രൂപ്പുകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ചുള്ള പോരാട്ടത്തിനാണ് ഒരുങ്ങുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോലും ഇവര്‍ ഫോര്‍മുല കണ്ടെത്തി കഴിഞ്ഞു. രണ്ട് വര്‍ഷം ഉമ്മന്‍ ചാണ്ടിയും ബാക്കിയുള്ള മൂന്ന് വര്‍ഷം രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തിരിക്കാനാണ് ഇരു ഗ്രൂപ്പുകളുടെയും ഫോര്‍മുല. എന്നാല്‍ ഇടതുപക്ഷത്തിന്റെ കരുത്തിന് മുന്നില്‍ കോണ്‍ഗ്രസ് വീണാല്‍, തിരിച്ചുവരവ് വലിയ കഷ്ടമായിരിക്കും. ചെന്നിത്തലയെ ഇത് ഏറ്റവുമധികം ബാധിക്കും. ബിജെപി കോണ്‍ഗ്രസിന്റെ പല കോട്ടകളും പിടിക്കാന്‍ കാത്തിരിക്കുകയാണ്. അതിനും ഈ തോല്‍വി വഴിയൊരുക്കും.

English summary
kc venugopal may be surprise cm pick of rahul gandhi in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X