Get Updates
Get notified of breaking news, exclusive insights, and must-see stories!

വയല്‍ക്കിളികളല്ല കോണ്‍ഗ്രസുകാര്‍, അവരുമായി ചര്‍ച്ചയ്ക്കില്ല, കീഴാറ്റൂര്‍ സമരത്തിനെതിരെ സുധാകരന്‍

വയല്‍ക്കിളികളെ പിന്തുണച്ച് സുധീരന്‍ സമയം കളയേണ്ടെന്നും സുധാകരന്‍ പറയുന്നു

കൊച്ചി: കീഴാറ്റൂര്‍ സമരത്തെയും വയല്‍ക്കിളികളെയും വീണ്ടും അപമാനിച്ച് മന്ത്രി ജി സുധാകരന്‍. കീഴാറ്റൂരില്‍ സമരം ചെയ്യുന്നവര്‍ കോണ്‍ഗ്രസുകാരാണെന്ന് അദ്ദേഹം ആരോപിച്ചു. വയല്‍ക്കിളികളുടെ സമരവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ യാതൊരു പ്രതിസന്ധിയും ഉണ്ടായിട്ടില്ലെന്ന് സുധാരന്‍ വ്യക്തമാക്കി. അവിടെ സമരം ചെയ്യുന്നത് വെറും കോണ്‍ഗ്രസുകാരാണ്. നാട്ടില്‍ പണിയൊന്നുമില്ലാത്ത കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ സമരത്തിനെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സമരം അനാവശ്യമാണ്. അതിന് പരിഹാരം പറയേണ്ടത് സമരക്കാരാണ്. എന്നാല്‍ അവര്‍ അതിന് തയ്യാറാവുന്നില്ലെന്നും മന്ത്രി പറഞ്ഞു.

1

ഈ സമരക്കാരില്‍ കോണ്‍ഗ്രസുകാരുണ്ട് ബിജെപിക്കാരുമുണ്ട്. യഥാര്‍ത്ഥ സമരക്കാര്‍ ഇതില്‍ നിന്ന് എന്നോ പിന്‍മാറിയതാണ്. അതൊക്കെ പോട്ടെ കേന്ദ്ര നേതൃത്വത്തോട് ചോദിച്ചിട്ടാണോ ബിജെപിക്കാര്‍ സമരത്തിനിറങ്ങിയത്. സമരത്തിന് പിന്തുണയുമായെത്തിയ വിഎം സുധീരന്റെ കാര്യം അതിലും കഷ്ടമാണ്. അവിടെ ഒരു കാര്യവുമില്ലാതെ വയല്‍ക്കിളികളെ പിന്തുണച്ച് സുധീരന്‍ സമയം കളയേണ്ടെന്നും സുധാകരന്‍ പറയുന്നു. ഒരു കാര്യം സമരക്കാര്‍ മനസിലാക്കണം ദേശീയ പാത നിര്‍മിക്കുന്നത് ദേശീയപാതാ അതോറിറ്റിയാണ്. അത് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ്. ഏറ്റവും പ്രയാസം കുറഞ്ഞ അലൈന്‍മെന്റാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. കേന്ദ്ര സര്‍ക്കാരും ഇത് തന്നെയാണ് പറയുന്നത്. അവര്‍ നിലപാട് മാറ്റിയാല്‍ അപ്പോള്‍ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.

2

അതേസമയം കീഴാറ്റൂരില്‍ സമരം ചെയ്യുന്നതിനോട് സര്‍ക്കാരിന് എതിര്‍പ്പില്ല. പക്ഷേ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോടാണ് സമരത്തെ കുറിച്ച് ചോദിക്കേണ്ടത്. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന അലൈന്‍മെന്റ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ഇത് തന്നെയാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരും അംഗീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും ഒരേപോലെ ഈ പദ്ധതിയില്‍ പങ്കാളിത്തമുണ്ടായിരുന്നു. എന്നിട്ടും അവര്‍ ഈ സമരത്തിന് പിന്തുണ നല്‍കുന്നത് വെറുതെ പ്രശ്‌നങ്ങളുണ്ടാക്കാനാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+