Get Updates
Get notified of breaking news, exclusive insights, and must-see stories!

കീഴാറ്റൂരില്‍ സമരം ചെയ്ത വയല്‍ക്കിളികള്‍ എവിടെയാണിപ്പോള്‍? കെ റെയില്‍ സമരത്തിനെതിരെ എകെ ബാലന്‍

തിരുവനന്തപുരം: കെ റെയില്‍ വിരുദ്ധ സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. കേരളത്തെ കാളവണ്ടി യുഗത്തിലേക്ക് കൊണ്ടു പോകാനാണ് കെ - റെയില്‍ സമരത്തിലൂടെ യു ഡി എഫ് ശ്രമിക്കുന്നതെന്ന് എ കെ ബാലന്‍ പറഞ്ഞു. കേരളത്തിന്റെ വികസനം തടയാനാണ് ശ്രമമെങ്കില്‍ അത് അനുവദിക്കില്ലെന്നും എ കെ ബാലന്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പദ്ധതി സംബന്ധിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ അത് കൃത്യമായി ദൂരീകരിച്ച ശേഷം മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്നും മുന്‍ മന്ത്രി കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതൊരു പദ്ധതിക്കും അതിന്റേതായ നടപടി ക്രമങ്ങളുണ്ടാകും. സാമൂഹിക ആഘാത പഠനം നടത്തുക എന്നത് അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും പദ്ധതി പ്രദേശത്തുള്ള ആളുകളെ വിളിച്ച് ചേര്‍ത്ത് അവരുടെ ആശങ്ക കേള്‍ക്കുമെന്നും ബാലന്‍ പറഞ്ഞു. അതിന് ശേഷവും ആശങ്കകള്‍ ഉയര്‍ന്നുവരുന്നു എങ്കില്‍ പിന്നീട് വിദഗ്ധ സമിതിയെ നിയമിച്ച് പിന്നെയും ആശങ്കകള്‍ പരിഹരിക്കും. അതിന് ശേഷം പാരിസ്ഥിതിക അനുമതിയും റെയില്‍വേയുടെ അംഗീകാരവും കിട്ടിയ ശേഷം മാത്രമേ കെ റെയില്‍ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്നും ബാലന്‍ പറഞ്ഞു.

1

സമരത്തിന്റെ പേര് പറഞ്ഞ് കലാപവും വെടിവെയ്പ്പും ഉണ്ടാക്കാനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുന്നത്. സമരത്തിന് ഒരു രക്തസാക്ഷിയായി ഏതെങ്കിലും ഒരു സ്ത്രീയേയോ കുട്ടിയേയോ കിട്ടുമോ എന്നാണ് സമരം നടത്തുന്നവര്‍ നോക്കുന്നത്. കൊല്ലാന്‍ വേണ്ടി മണ്ണെണ്ണ ഒഴിക്കുകയാണെന്നും എവിടേക്കാണ് ഇത് എത്തിച്ചേരുകയെന്നും ബാലന്‍ ചോദിച്ചു. ജനങ്ങള്‍ ഇത് മനസിലാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദേശീയപാത നിര്‍മാണത്തിന്റെ മാതൃകയില്‍ എല്ലാ ആശങ്കകളും പരിഹരിച്ച് മാത്രമേ സ്ഥലം ഏറ്റെടുപ്പ് നടത്തുകയുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു.

2

ഇന്ത്യാ രാജ്യത്തിലെ ഏറ്റവും മാന്യമായ നഷ്ടപരിഹാരം നല്‍കിയും ജനങ്ങളെ വിശ്വാസത്തിലെടുത്തും മാത്രമേ പദ്ധതി നടപ്പിലാക്കൂ എന്നും എ കെ ബാലന്‍ വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരെ ജനങ്ങളെ ഇറക്കുമതി ചെയ്തിട്ടുള്ള സമരമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണ സമയത്ത് സമരവുമായി രംഗത്തുണ്ടായിരുന്ന വയല്‍ക്കിളികള്‍ ഇപ്പോള്‍ തങ്ങളുടെ സ്ഥലം കൂടി ഏറ്റെടുക്കണം എന്നാണ് ആവശ്യപ്പെടുന്നതെന്നും എ കെ ബാലന്‍ ചൂണ്ടിക്കാണിച്ചു. അന്ന് വയല്‍ക്കിളി സമരത്തിന് മുന്‍ നിരയിലുണ്ടായിരുന്ന പലരും ഇപ്പോള്‍ സി പി ഐ എമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

3

കെ - റെയില്‍ യാഥാര്‍ത്ഥ്യമായാല്‍ വലിയ വികസനവും പശ്ചാത്തല സൗകര്യവും കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നാടിന്റെ നാളേയ്ക്കായുള്ള നേട്ടത്തിനാണ് ഓരോ സര്‍ക്കാരുകളും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കേരളത്തില്‍ കെ - റെയില്‍ പദ്ധതി നടപ്പിലായാല്‍ ഈ ജന്മത്ത് അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസിനും യു ഡി എഫിനും നല്ല ബോധ്യമുണ്ട്. അതിന്റെ ഭാഗമായുള്ള തുള്ളലുകളാണ് ഇപ്പോള്‍ കാണുന്നതെന്നും ഇത് ജനം തിരിച്ചറിയണമെന്നും ബാലന്‍ അഭ്യര്‍ത്ഥിച്ചു.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam
    4

    അതേസമയം കേരളത്തില്‍ ഇന്നും പലയിടത്തും കെ റെയില്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമായി തുടരുകയാണ്. കോട്ടയം നാട്ടശ്ശേരിയിലും മലപ്പുറം തിരുന്നാവായയിലും സര്‍വേക്കെത്തിയെ കെ റെയില്‍ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ സംഘടിച്ചു തടഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ചങ്ങനാശ്ശേരി, മാടപ്പള്ളി, കല്ലായി തുടങ്ങിയ സ്ഥലത്തും പ്രതിഷേധമുണ്ടായിരുന്നു. യു ഡി എഫും ബി ജെപിയുമാണ് പ്രധാനമായും എല്ലായിടത്തും സമരവുമായി മുന്നോട്ടുപോകുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+