കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

Google Oneindia Malayalam News

ദില്ലി: 2021ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജോര്‍ജ് ഓണക്കൂറിലാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഹൃദയരാഗങ്ങള്‍ എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക. ബാലസാഹിത്യ പുരസ്‌ക്കാരത്തിന് രഘുനാഥ് പാലേരി അര്‍ഹനായി. നോവല്‍- അവര്‍ മൂവരും ഒരു മഴവില്ലും. 50000 രൂപയാണ് പുരസ്‌കാര തുക. യുവപുരസ്‌കാരം മോബിന്‍ മോഹന് ലഭിച്ചു. നോവല്‍- ജക്കറാന്ത.

'ശക്തനായി വന്ന് ശക്തമായി തോറ്റു'; 'മേയറിന് അംഗീകാരം കിട്ടുന്നതിന്റെ അസൂയയാണ് മുരളീധരന്' - ശിവൻകുട്ടി 'ശക്തനായി വന്ന് ശക്തമായി തോറ്റു'; 'മേയറിന് അംഗീകാരം കിട്ടുന്നതിന്റെ അസൂയയാണ് മുരളീധരന്' - ശിവൻകുട്ടി

നോവലിസ്റ്റ്, കഥാകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ജോര്‍ജ്ജ് ഓണക്കൂര്‍ 1941 നവംബര്‍ 16ന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുാണ് ജനിച്ചത്. സംസ്ഥാന സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയര്‍മാന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടറായി സേവനം അനുഷ്ഠിച്ചതിനാല്‍ ജവഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

india

കൗമുദി വാരികയുടെ ബാലപംക്തിയിലാണ് ആദ്യത്തെ കഥ വന്നത്. അത് പിന്നീട് 'അകലെ ആകാശം' എന്ന നോവലായി. കൌമുദിയുമായുള്ള അടുപ്പം വിദ്യാര്‍ഥിരാഷ്ട്രീയത്തിലേക്കെത്തിച്ചുവെങ്കിലും എഴുത്തിന്റെ വഴി തിരിച്ചറിഞ്ഞ് മടങ്ങിവന്നു. മൂവാറ്റുപുഴ നിര്‍മ്മലാ കോളേജില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദവും തുടര്‍ന്ന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ ജോലിയും നേടി. കേരളഭാഷാഗംഗ' യാണ് ആദ്യം പ്രസിദ്ധീകരിച്ച ഗ്രന്ഥം. 'ഉള്‍ക്കടലി'ന്റെ പ്രസിദ്ധീകരണത്തോടെ നോവല്‍ രചയിതാക്കളുടെ മുന്‍പന്തിയില്‍ എത്തി.

എഴുപതുകളില്‍ നടന്ന പ്രൈവറ്റ് കോളേജ് അദ്ധ്യാപകസമരത്തെ ആസ്പദമാക്കി എഴുതിയ നോവലാണ് 'സമതലങ്ങള്‍ക്കപ്പുറം'. ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള നോവലാണ് 'പര്‍വ്വതങ്ങളിലെ കാറ്റ്'. കല്‍ത്താമര എന്ന നോവല്‍ ഓര്‍ക്കിഡ് എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത് അമേരിക്കയിലെ അറ്റ്‌ലാന്റാ യൂണിവേഴ്‌സിറ്റിയില്‍ പഠനഗ്രന്ഥം ആണ്. എം പി പോളിന്റെയും സി. ജെ. തോമസിന്റെയും ജീവചരിത്രങ്ങള്‍ എഴുതിയിട്ടുണ്ട്.

ബൈബിളിനെ അടിസ്ഥാനമാക്കി എഴുതിയതാണ് 'ഹൃദയത്തില്‍ ഒരു വാള്‍ ' എന്ന നോവല്‍ . ക്രിസ്തുവിന്റെ അമ്മയായ മേരിയുടെ ഹൃദയത്തില്‍ കുരിശുമരണം ഏല്‍പ്പിച്ച ആഘാതമാണ് ഹൃദയത്തില്‍ ഒരു വാള്‍ . ഉള്‍ക്കടല്‍ , അകലെ ആകാശം, കാമന എന്നീ നോവലുകള്‍ ചലച്ചിത്രങ്ങളായി. ഇവയുടെ തിരക്കഥകളും അദ്ദേഹം തന്നെയാണ് രചിച്ചത്. എണ്ണിയാലൊടുങ്ങാത്ത ഒരു ഗ്രന്ഥനിരതന്നെ അദ്ദേഹം രചിച്ചിട്ടുണ്ട് .

Recommended Video

cmsvideo
Dulquer salman's gift to minnal murali tovino | Oneindia Malayalam

English summary
Kendra Sahitya Academy award for George Onakkoor's autobiography Hridayaragangal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X