കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറുകള്‍ പൂട്ടിയിടാം; മദ്യം അരിയും പച്ചക്കറിയും പോലെയല്ലെന്ന് കോടതി

  • By Gokul
Google Oneindia Malayalam News

കൊച്ചി: നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിയിട്ട ബാറുകള്‍ എളുപ്പം തുറക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി. മദ്യനയം രൂപീകരിക്കാന്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. മദ്യം അരിയും പച്ചക്കറിയും പോലെയല്ല. അതുകൊണ്ടുതന്നെ ബാറുകള്‍ തുറക്കാത്തതില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു.

പുതിയ മദ്യനയം രൂപീകരിക്കുന്നതിന് ആറാഴ്ചത്തെ സമയമാണ് ഹൈക്കോടതി സര്‍ക്കാരിന് അനുവദിച്ചിരിക്കുന്നത്. നികുതി സെക്രട്ടറി ജൂലായ് 2ന് നല്‍കിയ സത്യവാങ്മൂലത്തിനൊപ്പം മദ്യനയം രൂപവത്ക്കരിക്കാന്‍ ആറ് ആഴ്ചത്തെ സമയം നല്‍കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി സര്‍ക്കാരിന് സാവകാശം നല്‍കിയിരിക്കുന്നത്.

high-court-kerala2

മദ്യനയം രൂപീകരിക്കാന്‍ സാവകാശം നല്‍കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ തള്ളണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ മദ്യനയം രൂപീകരിക്കുന്നതിന് സമയം ആവശ്യമാണെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. നേരത്തെ ജൂണ്‍ 30വരെ ആയിരുന്നു മദ്യനയം രൂപീകരിക്കാന്‍ അനുവദിച്ച സമയം. ഇതാണ് ഇപ്പോള്‍ നീട്ടി നല്‍കിയിരിക്കുന്നത്.

അതിനിടെ, ഹൈക്കോടതിയില്‍ ബാറുടമകള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിഎം സുധീരനെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. ചിലരുടെ പ്രതിച്ഛായയ്ക്കുവേണ്ടിയാണ് ബാറുകള്‍ അടച്ചുപൂട്ടിയതെന്നായിരുന്നു വിമര്‍ശനം. നിലവാരമില്ലാത്ത ബാറുകള്‍ ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും. തുറന്നു കിടക്കുന്ന ബാറുകള്‍ക്കുവേണ്ടിയാണ് ചിലര്‍ സംസാരിക്കുന്നതെന്നും ബാറുടമകള്‍ കുറ്റപ്പെടുത്തി.

English summary
Kerala Abkari policy govt seeks time from high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X