കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി കാത്തിരുന്ന ദിനം; ബെവ്കോ ഇന്നലെ മാത്രം വിറ്റത് 52 കോടിയുടെ മദ്യം, കൂടുതൽ പാലക്കാട്

ഇത്രയും ദിവസത്തെ കാത്തിരിപ്പിന് അവസാനം കുറിച്ചപ്പോൾ മലയാളി കുടിച്ചത് റെക്കോർഡ് തുകയുടെ മദ്യം

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ടാമതും ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മദ്യശാലകൾ അടച്ചിരുന്നു. രണ്ട് മാസത്തോളം കഴിഞ്ഞാണ് ഇന്നലെ കേരളത്തിൽ ബെവ്കോ ഔട്ട്‌ലെറ്റ് വഴിയും ബാറുകൾ വഴിയും വീണ്ടും മദ്യ വിൽപ്പന ആരംഭിച്ചത്. ഇത്രയും ദിവസത്തെ കാത്തിരിപ്പിന് അവസാനം കുറിച്ചപ്പോൾ മലയാളി കുടിച്ചത് റെക്കോർഡ് തുകയുടെ മദ്യം. ഇന്നലെ മാത്രം 52 കോടയോളം രൂപയുടെ കച്ചവടം നടന്നതായി ബെവ്കോ അറിയിച്ചു.

BEVCO

സാധാരണ ഗതിയിൽ പ്രതിദിനം 49 കോടി രൂപയുടെ വരെ കച്ചവടമാണ് നടക്കുന്നത്. എന്നാൽ ഇന്നലെ ഇത് കൂടിയെന്ന് മാത്രമല്ല പല ഷോപ്പുകളും അടഞ്ഞ് കിടന്നിട്ടുമാണ് ഇത്രയും രൂപയുടെ കച്ചവടം നടന്നതെന്നും എടുത്ത് പറയണം. സംസ്ഥാനത്ത് ബെവ്കോയ്ക്ക് 265 ഔട്ട്‌ലെറ്റുകളാണുള്ളത്. ഇതിൽ കോവിഡ് വ്യാപനം തുടരുന്ന, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളിലുള്ള 40 ഷോപ്പുകൾ ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്.

പാലക്കാട് തേങ്കുറിശിയിലെ ഷോപ്പിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 69 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഇന്നലെ മാത്രമുണ്ടായത്. തമിഴ്നാടുമായി ചേർന്നുകിടക്കുന്ന സ്ഥലമായതിനാലാണ് കച്ചവടം കൂടിയതെന്നു ബെവ്കോ അധികൃതർ പറഞ്ഞു. തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്‌ലെറ്റിൽ 66 ലക്ഷം രൂപയുടെ കച്ചവടം നടന്നപ്പോൾ. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയാണ്. ഇവിടെ 65 ലക്ഷം രൂപയുടെ മദ്യവും വിറ്റു.

ബെവ്കോ ഔട്ട്‌ലെറ്റുകൾക്ക് പുറമെ ബാറുകളിലും കൺസ്യൂമർ ഫെഡിന്റെ മദ്യശാലകളിലും റെക്കോർഡ് മദ്യ വിൽപ്പന നടന്നു. സാധാരണ ഗതിയിൽ 6 മുതൽ 7 കോടി രൂപയുടെ വരെ വിൽപ്പന നടക്കുന്ന കൺസ്യൂമർഫെഡ് മദ്യശാലകളിൽ ഇന്നലെ 8 കോടിക്ക് മുകളിലായിരുന്നു വിൽപ്പന. ഇവിടെയും ആകെയുള്ള 39 ഷോപ്പുകളിൽ മൂന്നെണം അടഞ്ഞ് കിടക്കുകയായിരുന്നു.

അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍

കോവിഡ് രണ്ടാം വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26 നാണ് സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ അടച്ചത്. ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായിട്ടാണ് ഇന്നലെ മുതൽ മദ്യ വിൽപന പുനരാരംഭിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ ശക്തമായ നിർദേശമാണ് ലഭിച്ചിരിക്കുന്നത്. പലയിടങ്ങളിലും പൊലീസ് പരിശോധനയും നടക്കുന്നുണ്ട്. തിരക്ക് ഒഴിവാക്കി കോവിഡ് മനദണ്ഡങ്ങൾ പാലിച്ചാണ് വിൽപ്പന.

സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ഇഷാ ഗുപ്ത; കാണാം ചിത്രങ്ങള്‍

Recommended Video

cmsvideo
Kerala sold 72 crores liquor in one day

English summary
Kerala Alcohol sale through BEVCO hit new record after reopening part of covid lockdown relaxation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X