Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി കെകെ രമയെ കൈയ്യേറ്റം ചെയ്തു,

വടകര: വടകര നിയോജക മണ്ഡലത്തിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി കെകെ രമയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൈയ്യേറ്റം ചെയ്തതായി പരാതി. തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിന് സമീപം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. ഒരു സംഘം ആളുകള്‍ തടയുകയും രമയുടെ കൈപിടിച്ച് തിരിയ്ക്കുകയും ചെയ്തതായാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

രമയെ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആര്‍എംപി നേതാക്കള്‍ ആരോപിച്ചു. വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണത്തിനിടെയാണ് രമയെ കൈയ്യേറ്റം ചെയ്തതെന്നാണ് പരാതി.

KK Rama

ടിപി വധത്തിന് ശേഷം ആര്‍എംപി-സിപിഎം സംഘര്‍ഷം സ്ഥിരമായി നിലനില്‍ക്കുന്ന പ്രദേശമാണ് വടകര. സിപിഎം പ്രവര്‍ത്തകരാണ് രമയെ കൈയ്യേറ്റം ചെയ്തതെന്ന ആരോപണത്തോട് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+