നേമത്ത് ഉമ്മൻചാണ്ടി വേണ്ട,ശശി തരൂരിനെ ഇറക്കാൻ രാഹുൽ ഗാന്ധി..കൈയ്യടിച്ച് ആന്റണിയും മുല്ലപ്പള്ളിയും..കടുംവെട്ട്
തിരുവനന്തപുരം; 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ വയനാട് ഇറക്കി ഞെട്ടിച്ചത് പോലെ സാക്ഷാൽ ഉമ്മൻചാണ്ടിയെ തന്നെ നേമത്ത് ഇറക്കി കേരളം പിടിക്കുകയെന്ന തന്ത്രത്തിനായിരുന്നു ഹൈക്കമാന്റ് കോപ്പ് കൂട്ടിയത്. നിലവിലെ സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രിയായിരുന്ന നേതാവിനെ തന്നെ ഇറക്കുന്നത് സംസ്ഥാനത്ത് ആകെ കോൺഗ്രസിന് ഊർജം പകരുമെന്നും നേതൃത്വം കണക്ക് കൂട്ടിയിരുന്നു.
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
എന്നാൽ ഹൈക്കമാന്റിന്റെ നിർദ്ദേശങ്ങളെല്ലാം തള്ളി താൻ പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്നാണ് ഉമ്മൻചാണ്ടി പ്രതികരിച്ചത്. ഇതോടെ നേമത്ത് തിരുവനന്തപുരം എംപി ശശി തരൂരിനെ തന്നെ മത്സരിപ്പിക്കാനാണ് ഹൈക്കമാൻറ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. രാഹുൽ ഗാന്ധിയാണത്രേ ഇതിന് ചരടുവലിക്കുന്നത്.പുതിയ വിവരങ്ങളിലേക്ക്

ആദ്യം പരിഗണിച്ചത് ഉമ്മൻചാണ്ടിയെ
ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമം പിടിച്ചെടുക്കുമെന്ന ഉറച്ച നിലപാടിലാണ് ഹൈക്കമാന്റ്. അതിശക്തനായ സ്ഥാനാർത്ഥി ഇറങ്ങിയാൽ അത് കേരളത്തിൽ കോൺഗ്രസ് തരംഗത്തിന് തന്നെ വഴിവെച്ചേക്കുമെന്നാണ് ഹൈക്കമാന്റ് കണക്ക് കൂട്ടൽ.ഇതോടെയാണ് മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻചാണ്ടിയുടെ പേര് ഹൈക്കമാന്റ് മണ്ഡലത്തിൽ നിർദ്ദേശിച്ചത്. ഇത് സംബന്ധിച്ച് അദ്ദേഹത്തോട് അഭിപ്രായം തേടിയെങ്കിലും ഉമ്മൻചാണ്ടി വഴങ്ങാൻ തയ്യാറായില്ല.

ശശി തരൂരിനായി
തന്റെ സുരക്ഷിത മണ്ഡലമായ പുതുപ്പള്ളിയിൽ നിന്ന് എങ്ങോട്ടും ഇല്ലെന്നാണ് ഉമ്മൻചാണ്ടി ഇന്ന് രാവിലെയും വ്യക്തമാക്കിയത്. കഴിഞ്ഞ 11 തവണയും മത്സരിച്ചത് പുതുപ്പള്ളിയിലാണ്. ഇത്തവണ മത്സരിക്കുന്നെങ്കിൽ അവിടെ തന്നെയാകും മത്സരിക്കുക. മറ്റ് മണ്ഡലത്തിലേക്ക് മാറുന്നതിനെ കുറിച്ച് താൻ ആലോചിച്ചിട്ടില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. ഇതിനിടെയാണ് നേമത്ത് സ്ഥാനാർത്ഥിയായി ശശി തരൂരിന്റെ പേര് രാഹുൽ ഗാന്ധി മുന്നോട്ട് വെച്ചിരിക്കുന്നത്രേ.

ദേശീയ തലത്തിൽ തന്നെ
തരൂർ നേമത്ത് മത്സരിച്ചാൽ ദേശീയ തലത്തിൽ തന്നെ അത് കോൺഗ്രസിന് അനുകൂല തരംഗം ഉണ്ടാക്കുമെന്നാണ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയതെന്ന് സമകാലിക മലയാളം റിപ്പോർട്ട് ചെയ്തു. തങ്ങളുടെ ഗുജറാത്താണ് നേമം എന്ന് ബിജെപി അവകാശപ്പെടുന്ന മണ്ഡലത്തിൽ ശക്തമായ സന്ദേശം നൽകാനും തരൂരിന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് സാധിക്കുമെന്നാണ് രാഹുൽ വാദിക്കുന്നത്.

ന്യൂനപക്ഷങ്ങൾക്കിടയിലും
വിശ്വപൗരൻ എന്ന തരൂരിന്റെ ഇമേജ് ഗുണം ചെയ്യുമെന്നും യുവാക്കൾക്കും ന്യൂനപക്ഷങ്ങൾക്കിടയിലും അത് സ്വാധീനമുണ്ടാക്കുമെന്നും രാഹുൽ പറയുന്നു.തരൂരിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതോടെ സംസ്ഥാന നേതൃത്വത്തിലെ ഗ്രൂപ്പ് അതിപ്രസരത്തിന് തടയിടാൻ ആകുമെന്ന് ഹൈക്കമാന്റ് കരുതുന്നുണ്ട്. നേരത്തേ തന്നെ എംപി സ്ഥാനം രാജിവെച്ച് തിരുവനന്തപുരത്ത് ഏതെങ്കിലും മണ്ഡലത്തിൽ ശശി തരൂർ മത്സരിക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിരുന്നു.

നേരത്തേ തന്നെ
എ,ഐ ഗ്രൂപ്പുകൾ തമ്മിൽ മുഖ്യമന്ത്രിക്കസേരയ്ക്കായി കടിപിടികൂടുന്നതിനിടയിലായിരുന്നു തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമെന്നുള്ള ആവശ്യം ശക്തമായത്. ഇത്തരം പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമായിരുന്നു. നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട പ്രീ പോൾ സർവ്വേയിൽ കോൺഗ്രസിലെ അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന പേരുകളിലും ശശി തരൂർ ഇടംപിടിച്ചിരുന്നു.

ചെന്നിത്തലയെ തള്ളി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി ഉമ്മൻചാണ്ടിക്ക് പിന്നാലെയായിരുന്നു തരൂർ രണ്ടം സ്ഥാനം പിടിച്ചത്. ഇത്തരം സാധ്യതകളെല്ലാം ശശി തരൂരിന് അനുകൂല ഘടകമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
അതേസമയം സംസ്ഥാന കോൺഗ്രസിലെ പ്രബലമായ രണ്ട് ഗ്രൂപ്പുകളും രാഹുലിന്റെ നിർദ്ദേശത്തെ അനുകൂലിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

അനുകൂലിച്ച് മുല്ലപ്പള്ളി
എന്നാൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തിരുമാനത്തെ അനുകൂലിച്ചുവെന്നാണ് വിവരം. നേമത്തേക്ക് ഇല്ലെന്ന് ഉമ്മൻചാണ്ടി ആവർത്തിക്കുമ്പോഴും മണ്ഡലത്തിൽ കരുത്തനായ സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് മുല്ലപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചതിന് കാരണം ഇതാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ഗൗരവത്തോടെ കാണുന്നു
നേമത്തെ വളരെ ഗൗരവമായാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്.ഏറ്റവും മികച്ച, ജനസമ്മിതിയുള്ള പ്രശസ്തനായ നേതാവിനെ തന്നെ സ്ഥാനാർത്ഥിയായി നിർത്തണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നേമം ബിജെപിയുടെ ഗുജറാത്താണോയെന്ന് കാണാം എന്നും മുല്ലപ്പള്ളി വെല്ലുവിളിച്ചിരുന്നു.അതിനിടെ രാഹുലിന്റെ നിർദ്ദേശത്തെ എകെ ആന്റണി പിന്തുണച്ചതായും റിപ്പോർട്ടുണ്ട്.

തയ്യാറാകുമോ?
അതേസമയം തരൂർ മത്സരിക്കാൻ തയ്യാറാകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. നേരത്തേ അത്തരം ചർച്ചകൾ ഉയർന്നപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഉണ്ടാകില്ലെന്ന് തരൂർ വ്യക്തമാക്കിയിരുന്നു. തരൂർ മത്സരിച്ചാലും നേമം പിടിക്കാൻ കഴിയുമോയെന്ന ചോദ്യവും ശക്തമാണ്.കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു തരൂർ.

നേമത്തെ കണക്കുകൾ
നേമത്ത് ബിജെപിയും കോൺഗ്രസും തമ്മിൽ പന്ത്രണ്ടായിരത്തോളം വോട്ടിന്റെ വ്യത്യാസം ഉണ്ടായിരുന്നു. അതേസമയം നിർദ്ദേശങ്ങൾ പലതും യോഗത്തിൽ ഉയരുന്നുണ്ടെങ്കിലും അന്തിമ തിരുമാനം ആയിട്ടില്ല.അതിനിടെ നേമത്ത് മത്സരിക്കുന്നയാളാകും അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന ഫോർമുലയും ഹൈക്കമാന്റ് മുന്നോട്ട് വെച്ചിട്ടുണ്ട്.

വേണുഗോപാൽ പറഞ്ഞത്
ഇതിനിടെ ആരും മത്സരിക്കാൻ തയ്യാറല്ലേങ്കിൽ താൻ മത്സരിക്കാൻ തയ്യാറാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സ്ഥാനാർത്ഥി ചർച്ചകളിൽ ഉൾപ്പെടെ ഇടപെട്ട വേണുഗോപാലിന്റെ ഈ നീക്കം അതീവ ഗൗരവത്തോടെയാണ് എ-ഐ ഗ്രൂപ്പുകൾ നോക്കി കാണുന്നത്. വേണുഗോപാലിന്റെ നിക്കത്തിന് തടയിടാൻ ഇനി എന്തെങ്കിലും സർപ്രൈസ് നീക്കം എ,ഐ ഗ്രൂപ്പുകൾ നടത്തുമോയെന്ന് കാത്തിരുന്ന് കാണാം.
കേദിക ശർമ്മയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications