കണ്ണൂര്‍ എല്‍ഡിഎഫ് തിരിച്ചുപിടിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍ കടന്നപ്പള്ളി
വിജയിച്ചു. 1196 വോട്ടിനാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സതീച്ചന്‍ പാച്ചേനിയെയായിരുന്നു രാമചന്ദ്രന്‍ കടന്നപ്പള്ളിപരാജയപ്പെടുത്തിയത്.
ബിജെപി സ്ഥാനാര്‍ത്ഥി കെജി ബാബുവും മത്സരരംഗത്തുണ്ടായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ താലൂക്കിലെ കണ്ണൂര്‍ കോര്‍പ്പറേഷനും മുണ്ടേരി പഞ്ചായത്തും ഉള്‍പ്പെടുന്നതാണ് കണ്ണൂര്‍ നിയമസഭാമണ്ഡലം. 1965ല്‍ നിലവില്‍വന്ന കണ്ണൂര്‍ മണ്ഡലത്തിന്റെ ആദ്യ എംഎല്‍എ മുസ്ലിംലീഗ് സ്വതന്ത്രന്‍ കെഎം അബൂബക്കറായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെയാണ് കെ എം. അബൂബക്കര്‍ പരാജയപ്പെടുത്തിയത്.

67ല്‍ ലീഗിലെ ഇ ഹമ്മദ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി ഇവിടെ വിജയക്കൊടി പാറിച്ചിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എന്‍കെ കുമാരന്‍ ലോക്ദള്‍ സ്ഥാനാര്‍ത്ഥി പി ഭാസ്‌കരനോട് പരാജയപ്പെട്ടു. പി ഭാസ്‌കരന്‍ മൂന്ന് തവണ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച ചരിത്രമുണ്ട്. മുന്‍മന്ത്രി എന്‍ രാമകൃഷ്ണനും കോണ്‍ഗ്രസ് എംഎല്‍എയായി കണ്ണൂരില്‍ നിനിന്ും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കണ്ണൂര്‍ ജില്ല ഇടതു കോട്ടയായി അറിയപ്പെടുന്നുവെങ്കിലും ഈ മണ്ഡലം സിപിഎമ്മിന് ബാലികേറാമലയാണ്. ഒരിക്കല്‍പോലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ ഇവിടെ നിന്നും ജയിച്ചിട്ടില്ല. ബിജെപിക്ക് കാര്യമായ മുന്നേറ്റം ഇവിടെ കാണാനില്ല, കണ്ണൂര്‍ ജില്ലയില്‍ കെ സുധാകരനെ ചുറ്റിപറ്റിയാണ് കോണ്‍ഗ്രസ് പ്രചരണം നടത്തിയിരുന്നത്. കണ്ണൂര്‍ പൊതുവേ ഒരു യുഡിഎഫ് മണ്ഡലമായാണ് അറിയപ്പെടുന്നത്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് വിമതന്‍ വഴി കോര്‍പ്പറേഷന്‍ ഭരണം പിടിച്ച ഇടതുപക്ഷം ഇത്തവണ എല്ലാവിധ അടവുകളും പ്രയോഗിച്ചു നിയമസഭാമണ്ഡലം പിടിക്കാന്‍ ശ്രമിച്ചിരുന്നു.
2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 6433 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എപി അബ്ദുള്ളക്കുട്ടി ജയിച്ചത്. എല്‍ഡിഎഫിന് വേണ്ടി മത്സരിച്ച കടന്നപ്പള്ളി രാമചന്ദ്രന് 48984 വോട്ടുകളായിരുന്നു കിട്ടിയിരുന്നത്. എന്നാല്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായിരുന്നു മുന്‍തൂക്കം.












Click it and Unblock the Notifications