കുമ്മനം പൊരുതി, പക്ഷേ തോറ്റു; വട്ടിയൂര്‍ക്കാവില്‍ മുരളീധരന് വിജയം!
തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂര്‍ക്കാവ് നിയമസഭ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരൻ വിജയിച്ചു. ഏഴായിരത്തിൽപ്പരം വോട്ടുകള്‍ക്കാണ് മുരളി വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെയാണ് മുരളീധരൻ തോൽപിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ടിഎന്‍ സീമ മൂന്നാമതെത്തി.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2008ലെ പുന:സംഘടനയിലൂടെയാണ് തിരുവനന്തപുരം നോര്‍ത്ത് നിയമസഭാ മണ്ഡലം വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലമായത്. ഇടതുപക്ഷത്തെ ചെറിയാന്‍ ഫിലിപ്പിനെ തോല്‍പ്പിച്ച് കെ മുരളീധരനാണ് നിലവില്‍ എംഎല്‍എ.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 16,167 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ചെറിയാന്‍ ഫിലിപ്പിന് 40,364 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന വിവി രാജേഷിന് 13,494 വോട്ടുകളുമാണ് ലഭിച്ചിരുന്നത്.
2011ല്‍ ബിജെപിക്ക് 11.98% വോട്ട് ലഭിച്ചപ്പോള്‍ ലോകസഭാ ഇലക്ഷനില്‍ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തിലുള്ള കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ ഇടതു മുന്നണി 38,595 വോട്ടുകള്‍ നേടി ഒനാനമതെത്തി. 32,864 വോട്ടുകള്‍ നേടി ബിജെപി രണ്ടാം സ്ഥാനത്തും 29,434 വോട്ടുകള്‍ നേടി യുഡിഎഫ് മൂന്നാമതും എത്തിയിരുന്നു.












Click it and Unblock the Notifications