അവസാന ലാപ്പിൽ കുതിച്ചുയർന്ന് പോളിംഗ്, സംസ്ഥാനത്ത് 6 മണി വരെ 71.31 ശതമാനം പോളിംഗ്
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് ശതമാനം കുതിച്ചുയരുന്നു. 6 മണി വരെയുളള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 71.31 ശതമാനം ആണ് പോളിംഗ്. രാവിലെ മുതല്‍ സംസ്ഥാനത്ത് ആവേശകരമായ പോളിംഗ് ആണ് ദൃശ്യമാകുന്നത്. ഉച്ചയോടെ പോളിംഗ് ചെറുതായി താഴ്ന്നുവെങ്കിലും വൈകിട്ടോടെ വോട്ടിംഗിന്റെ അവസാന മണിക്കൂറുകളില്‍ പോളിംഗ് വീണ്ടും ഉയരുകയായിരുന്നു.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം
പോളിംഗ് ബൂത്തുകളില്‍ പലയിടത്തും നീണ്ട ക്യൂ ദൃശ്യമാണ്. 71.02 ശതമാനം പുരുഷന്മാരും 71.08 ശതമാനം സ്ത്രീകളും 35.64 ശതമാനം ട്രാന്‍ജെന്‍ഡറുകളുമാണ് വോ്ട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടില്‍ പോളിംഗിന് അനുവദിച്ച സമയം അവസാനിച്ചു. മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിലും 6 മണിക്ക് പോളിംഗ് അവസാനിച്ചു. മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്നാണ് നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലെ പോളിംഗ് ഒരു മണിക്കൂര്‍ നേരത്തെ അവസാനിപ്പിച്ചത്.
വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് പലയിടത്തും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ആറന്മുളയില്‍ ഇടത് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന് നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. തളിപ്പറമ്പ് മണ്ഡലത്തിലും സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് പോളിംഗ് ദിനത്തില്‍ അഞ്ച് പേരാണ് കുഴഞ്ഞ് വീണ് മരണപ്പെട്ടത്.
സംസ്ഥാനത്തെ 14 ജില്ലകളില്‍ ഇതുവരെ ഉളള പോളിംഗ് ശതമാനം ഇങ്ങനെ.
തിരുവനന്തപുരം- 69.19
കൊല്ലം- 72.66
പത്തനംതിട്ട- 66.86
ആലപ്പുഴ- 74.23
കോട്ടയം- 71.70
ഇടുക്കി- 69.93
എറണാകുളം- 73., 36
തൃശൂര്‍- 73. 20
പാലക്കാട്- 75.58
മലപ്പുറം- 72.62
കോഴിക്കോട്- 77.31
വയനാട്- 74.33
കണ്ണൂര്‍- 77.10
കാസര്‍കോട്- 74.21
ആമേയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം