മണ്ഡല പരിചയം-ആലത്തൂർ: എന്നും ഇടതിനൊപ്പം നിന്ന മണ്ഡലം
1977ലെ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപാടിനെയും ആലത്തൂർ നിയമസഭയിലെത്തിച്ചു
ആലത്തൂർ: പാലക്കാട് ജില്ലയിലെ ഇടത് കോട്ടയാണ് ആലത്തൂർ. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരിക്കൽ മാത്രമാണ് കോൺഗ്രസിന് മണ്ഡലത്തിൽ ജയിക്കാനായത്. അതിന് മുമ്പും ശേഷവും ഇടതിനോട് കൂറു കാണിച്ച മണ്ഡലം. ഓരോ തവണയും ഭൂരിപക്ഷം ഉയർത്തികൊണ്ടുവരുന്ന മണ്ഡലം. ഇപ്പോൾ സിപിഎമ്മിന്റെ കെ.ഡി പ്രസേനനാണ് നിയമസഭയിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇത്തവണയും പതിവ് ആവർത്തിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടത് മുന്നണി.

തിരഞ്ഞെടുപ്പ് ചരിത്രം
1957ലെ ആദ്യ നിയമസഭയിലേക്ക് നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വൈതീശ്വര അയ്യരെ അറായിരത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സിപിഐയുടെ ആർ കൃഷ്ണൻ ആലത്തൂരിൽ ജയിച്ചത്. പിന്നീട് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും കൃഷ്ണൻ തന്നെ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. ഇടക്കാലത്ത് പാർട്ടി രണ്ടായി പിളർന്നെങ്കിലും സിപിഎമ്മിലെത്തിയ ആർ കൃഷ്ണൻ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു.
1980ലും 1982ലും സി.ടി കൃഷ്ണനാണ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 1987ൽ സി.കെ രാജേന്ദ്രനെയും വിജയിപ്പിച്ച ആലത്തൂർ എന്നാൽ 1991ലെ തിരഞ്ഞെടുപ്പിൽ മനസ് മാറ്റി. കോൺഗ്രസിന്റെ എ.വി ഗോപിനാഥൻ മണ്ഡലത്തിൽ വിജയിച്ചു. എന്നാൽ ഒരു നിയമസഭയുടെ ആയുസ് മാത്രമാണ് അതിനുണ്ടായിരുന്നത്.
1996ലെ തിരഞ്ഞെടുപ്പിൽ സി.കെ രാജേന്ദ്രൻ വീണ്ടും ഇടത് പ്രതിനിധിയായി മണ്ഡലത്തിൽ നിയമസഭയിലെത്തി. 2001ൽ വി ചെന്താമരാക്ഷനും 2006ലും 2011ലും എം ചന്ദ്രനും വിജയിച്ചു. 2016ൽ കെ.ഡി പ്രസേനനും വിജയിച്ചു.
2016ലെ തിരഞ്ഞെടുപ്പ്
2016ൽ സിപിഎമ്മിന്റെ കെ.ഡി പ്രസേനൻ 36060 വോട്ടുകൾക്കാണ് മണ്ഡലത്തിൽ വിജയിച്ചത്. യുഡിഎഫിനുവേണ്ടി കേരള കോൺഗ്രസിന്റെ കെ.കുസലകുമാറായിരുന്നു എതിർ സ്ഥാനാർഥി. പ്രസേനൻ 71206 വോട്ടുകൾ നേടിയപ്പോൾ കുസലകുമാർ 35146 വോട്ടുകളും നേടി. ബിജെപിയും 2016ൽ മണ്ഡലത്തിൽ നേട്ടമുണ്ടാക്കി. വോട്ട് വിഹതത്തിൽ 10 ശതമാനത്തിന്റെ വർധനവാണുണ്ടായത്.
മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം
രണ്ടാം അങ്കത്തിന് പ്രസേനൻ
ഇത്തവണയും മണ്ഡലത്തിൽ സിപിഎമ്മിനായി മത്സരിക്കുന്നത് കെ.ഡി പ്രസേനൻ തന്നെയാണ്. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ-വികസന പ്രവർത്തനങ്ങൾ പ്രധാന പ്രചരണ വിഷയമാക്കിയാകും ഇത്തവണ സിപിഎം മണ്ഡലത്തിലിറങ്ങുക. വിജയം സുനിശ്ചിതമായ ആലത്തൂരിൽ ലീഡ് ഉയർത്തുക എന്ന ലക്ഷ്യവും സിപിഎമ്മിന് മുന്നിലുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയം, നിറ, ദിശ, നന്മ എന്നീ പദ്ധതികളിലൂടെ കൃഷി, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിൽ നേടിയ പുരോഗതി, സിറ്റിങ് എംഎൽഎ കെ.ഡി. പ്രസേനനുള്ള ജനസമ്മതി എന്നിവ വോട്ടാക്കി മാറ്റാം എന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി.
ഹോട്ടായി നൈന ഗാംഗുലി; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications