പട്ടാമ്പിയിലേക്ക് ആര്യാടന്‍ ഷൗക്കത്ത്? ആറിടത്ത് കോണ്‍ഗ്രസ് ഫോര്‍മുല ഇങ്ങനെ, രാഹുല്‍ തീരുമാനിക്കും!!
തിരുവനന്തപുരം: ആറിടത്തേക്ക് തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ പുതിയ ഫോര്‍മുലയുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. ടി സിദ്ദിഖിന്റെയും വിഷ്ണുനാഥിന്റെയും സ്ഥാനാര്‍ത്ഥിത്വ കാര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നീണ്ടിരിക്കുന്നത്. എന്തായാലും കുണ്ടറയില്‍ അടക്കം സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി വരുമെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കുക ബുദ്ധിമുട്ടാണ്. ലതികാ സുഭാഷ് അടക്കം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവാനാണ് ഒരുങ്ങുന്നത്.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

ആറിടത്ത് ഫോര്‍മുല
കോണ്‍ഗ്രസ് ആറിടത്ത് പുതിയ ഫോര്‍മുലയൊരുക്കും. കല്‍പ്പറ്റ, നിലമ്പൂര്‍, തവനൂര്‍, പട്ടാമ്പി, കുണ്ടറ, വട്ടിയൂര്‍ക്കാവ്, മണ്ഡലങ്ങളിലേക്കാണ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിച്ചത്. രാഹുല്‍ ഗാന്ധിക്ക് ഈ ഘട്ടത്തില്‍ ആറ് സീറ്റിലേക്കുള്ള പ്രഖ്യാപനത്തില്‍ വലിയ റോളുണ്ടാവും. ആറ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായെന്നാണ് കേരള ഘടകം നല്‍കുന്ന സൂചന. സോണിയാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം ചിലയിടത്ത് പ്രതീക്ഷിച്ച സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവില്ല.

ഷൗക്കത്ത് പട്ടാമ്പിയിലേക്ക്?
ഹൈക്കമാന്‍ഡ് നല്‍കിയ ഫോര്‍മുല പ്രകാരം ആര്യാടന്‍ ഷൗക്കത്തിന്റെ മണ്ഡലത്തിന് മാറ്റമുണ്ടാകും. അദ്ദേഹത്തെ പട്ടാമ്പിയിലേക്ക് മാറ്റാനാണ് സാധ്യത. ഷൗക്കത്ത് നേരത്തെ മത്സരിച്ച നിലമ്പൂരില്‍ അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കില്ല. പകരം വിവി പ്രകാശ് തന്നെ സ്ഥാനാര്‍ത്ഥിയായി നിലമ്പൂരിലെത്തും. ഇതാണ് ഫോര്‍മുലകളിലൊന്ന്. ഷൗക്കത്ത് നിലമ്പൂര്‍ സീറ്റിനായി കടുത്ത സമ്മര്‍ദമാണ് ചെലുത്തുന്നത്. എന്നാല്‍ അദ്ദേഹം വിജയിക്കില്ലെന്നാണ് രാഹുല്‍ അടക്കമുള്ളവര്‍ നിര്‍ദേശിച്ചത്. ഇതാണ് മണ്ഡലം മാറാനുള്ള കാരണം.

കുണ്ടറയിലേക്ക് ആര് വരും?
കുണ്ടറ പിസി വിഷ്ണുനാഥിനായി കണ്ടിരുന്ന മണ്ഡലമാണ്. എന്നാല്‍ മണ്ഡലത്തിലേക്കില്ലെനന് വിഷ്ണുനാഥ് നേരത്തെ അറിയിച്ചിട്ടുണ്ട്. പകരം പിഎ ബാലന്‍ മാസ്റ്ററാണ് കുണ്ടറയില്‍ മത്സരിക്കുന്നത്. മില്‍മ ചെയര്‍മാനാണ് അദ്ദേഹം. കല്‍പ്പറ്റ സീറ്റ് ടി സിദ്ദിഖ് ഉറപ്പിച്ചിരിക്കുകയാണ്. തവനൂരില്‍ കെടി ജലീലിനെതിരെ റിയാസ് മുക്കോളി തന്നെ മത്സരിക്കും. ഇങ്ങനെയാണ് ഹൈക്കമാന്‍ഡ് ആറിടത്തേക്ക് നിര്‍ദേശിച്ചിരിക്കുന്ന ഫോര്‍മുല. വട്ടിയൂര്‍ക്കാവില്‍ പിസി വിഷ്ണുനാഥും മത്സരിക്കും. അതേസമയം തര്‍ക്ക മണ്ഡലങ്ങളിലെ പ്രഖ്യാപനം നാളെയെ നടക്കൂ.

വിഷ്ണുനാഥ് മാറുന്നു
വിഷ്ണുനാഥ് വട്ടിയൂര്‍ക്കാവിലേക്ക് വരുന്നത് ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേക താല്‍പര്യത്തിലാണ്. വട്ടിയൂര്‍ക്കാവില്‍ ശക്തനായ സ്ഥാനാര്‍ത്ഥി വരുമെന്ന് നേരത്തെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് പ്രതികരിച്ചിരുന്നു. ഇവിടെ വിജയിക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്ന കാര്യമാണ്. അതാണ് ചര്‍ച്ചകള്‍ വൈകാന്‍ കാരണം. വിഷ്ണുനാഥ് കുണ്ടറയില്‍ മത്സരിച്ചാല്‍ വലിയ തിരിച്ചടിയും ഗ്രൂപ്പ് പോരും പ്രതീക്ഷിക്കുന്നുണ്ട്. കൊല്ലം സീറ്റ് വിട്ടുകൊടുത്തതും ഇതേ ആശങ്കയിലാണ്. വിഷ്ണുനാഥിന്റെ ജയം ഉറപ്പാക്കേണ്ടത് ഉമ്മന്‍ ചാണ്ടിയുടെയും രാഹുലിന്റെയും കൂടി ബാധ്യതയാണ്.

ലതിക സ്വതന്ത്രയാവും
ലതികാ സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കാന്‍ പോവുകയാണ്. പ്രതിഷേധങ്ങളിലെ ഏറ്റവും തിരിച്ചടിയാണ് കോണ്‍ഗ്രസിന് ഇത്. പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട് അവര്‍. ഇന്ന് വൈകീട്ട് പ്രചാരണം തുടങ്ങാനാണ് ലതികയുടെ പ്ലാന്‍. കോണ്‍ഗ്രസ് സീറ്റ് തന്നാലും സ്വീകരിക്കില്ലെന്ന് ലതിക നിലപാടെടുത്തിട്ടുണ്ട്. മുല്ലപ്പള്ളി വിളിച്ചെങ്കിലും ഫോണ്‍ പോലും എടുത്തില്ലെന്നാണ് ലതിക പറയുന്നത്. ഏറ്റുമാനൂര്‍ ഇല്ലെങ്കില്‍ വൈപ്പില്‍ കിട്ടിയാലും മത്സരിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ സീറ്റ് തന്നില്ല. ഏറ്റുമാനൂരില്‍ മുമ്പും സ്വതന്ത്ര വിജയിച്ചിട്ടുണ്ടെന്നും, അത് ആവര്‍ത്തിക്കുമെന്നും ലതിക പറഞ്ഞു.

ചെന്നിത്തല പേര് വെട്ടി
രമേശ് ചെന്നിത്തലയാണ് തന്റെ പേര് വെട്ടിയതെന്ന് രമണി പി നായര്‍ പറയുന്നു. വാര്‍ഡ് തലം മുതല്‍ സംസ്ഥാന തലം മുതല്‍ വരെയുള്ളവര്‍ തനിക്കൊപ്പം രാജിവെക്കും. പ്രതിപക്ഷ നേതാവ് തനിക്കെതിരെ നീക്കം നടത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇറങ്ങണോ എന്ന കാര്യത്തില്‍ തീരുമാനം പിന്നീട് ഉണ്ടാവുമെന്നും അവര്‍ പറഞ്ഞു. അതേസമയം വാമനപുരത്തെ അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു രമണിയുടെ രാജി. പല നേതാക്കളും സീറ്റില്ലാത്തത് കൊണ്ട് പൊട്ടിക്കരഞ്ഞത് അടക്കം കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്.

നേമത്ത് ഉപാധികളില്ല
കോണ്‍ഗ്രസിന് വേണ്ടി ജയിക്കുമോ പരാജയപ്പെടുമോ എന്നൊന്നും നോക്കിയല്ല താന്‍ മത്സരിക്കാന്‍ ഇറങ്ങുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. പദവികള്‍ മോഹിച്ച് ദൗത്യങ്ങള്‍ ഏറ്റെടുക്കാറില്ല. മത്സരിക്കുന്തനിന് യാതൊരു ഉപാധിയും വെച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം പെട്ടെന്ന് ഉണ്ടായതല്ലെന്നാണ് സൂചന. എകെ ആന്റണിയുടെ ഇടപെടലാണ് ഇത്തരമൊരു സ്ഥാനാര്‍ത്ഥിത്വത്തിന് വഴിയൊരുക്കിയത്. കെസി വേണുഗോപാലിന്റെ പ്രത്യേക താല്‍പര്യവും കോണ്‍ഗ്രസിന് ഗുണം ചെയ്തു.
നടി ത്രിധ ചൗധരിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications