ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കില്ല, മലപ്പുറത്ത് പുതിയ റോള്‍, ഫോര്‍മുല റെഡിയാക്കി കോണ്‍ഗ്രസ്!!
തിരുവനന്തപുരം: കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനമാവുന്നില്ല. കേരളത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഹൈക്കമാന്‍ഡ് പറയുന്നു. രാഹുല്‍ ഗാന്ധിയാണ് ഇപ്പോള്‍ ഫോര്‍മുല തയ്യാറാക്കിയിരിക്കുന്നത്. അദ്ദേഹം ചില നേതാക്കളെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഒരുഭാഗത്ത് കേരളത്തിലെ പ്രശ്‌നങ്ങളും ഹൈക്കമാന്‍ഡിനെ അലട്ടുന്നു. കെസി വേണുഗോപാലിനെതിരെ സുധാകരന്‍ രംഗത്ത് വന്നതും, ഇരിക്കൂറിലെ അടക്കം പ്രശ്‌നങ്ങളും കോണ്‍ഗ്രസിന്റെ പ്രചാരണത്തെ തളര്‍ത്തിയിരിക്കുകയാണ്.
അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പൂർണം- ചിത്രങ്ങൾ

രാഹുലിന്റെ ഇടപെടല്‍
രാഹുലാണ് ഏഴ് മണ്ഡലത്തിലേക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്. പിസി വിഷ്ണുനാഥ് കുണ്ടറ സീറ്റ് ഉറപ്പിച്ച് കഴിഞ്ഞു. ഇവിടെ മറ്റ് പേരുകള്‍ പരിഗണിക്കുന്നില്ല. കല്‍പ്പറ്റയില്‍ ടി സിദ്ദിഖും ഉറപ്പിച്ചു. പക്ഷേ പ്രതിഷേധം അതിശക്തമാണ്. ഏറ്റവും കണ്‍ഫ്യൂഷനുള്ളത് വട്ടിയൂര്‍ക്കാവിലാണ്. ഇവിടെ ജ്യോതി വിജയകുമാറും വീണ എസ് നായരുമാണ് പരിഗണനയിലുള്ളത്. ഇത് അവസാന പേരാണ്. ഈ രണ്ട് പേരിലൊരാളെ കേരളത്തില്‍ നിന്ന് ആരും നിര്‍ദേശിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിക്ക് ജ്യോതി വിജയകുമാറിനെ മത്സരിപ്പിക്കുന്നതിനോടാണ് താല്‍പര്യം.

ഷൗക്കത്ത് മത്സരിക്കില്ല
ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കില്ല. ഇതും രാഹുലിന്റെ നിര്‍ദേശമാണെന്ന് സൂചനയുണ്ട്. കാരണം ഷൗക്കത്തിന് വിജയസാധ്യത വളരെ കുറവാണ്. കഴിഞ്ഞ തവണ നിലമ്പൂരിലെ തോല്‍വിയും നേതാക്കള്‍ എടുത്ത് കാണിച്ചിട്ടുണ്ട്. എഐസിസി സര്‍വേയിലും ഷൗക്കത്തിന് വിജയസാധ്യതയില്ലായിരുന്നു. നിലമ്പൂരിന് പകരം പട്ടാമ്പി നല്‍കാമെന്ന ഫോര്‍മുലയുണ്ടായിരുന്നുവെങ്കിലും അത് ഷൗക്കത്ത് തള്ളി. മുസ്ലീം ലീഗ് കാലുവാരുമെന്ന ഭ യവും ഷൗക്കത്തിനുണ്ടായിരുന്നു. താന്‍ പട്ടാമ്പിയിലേക്ക് ഇല്ലെന്ന് പറഞ്ഞ് ഷൗക്കത്ത് പിന്‍മാറിയതോടെ ആ ഫോര്‍മുല പാളി. ഇതോടെയാണ് അദ്ദേഹം മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്

പുതിയ റോള്‍
ഷൗക്കത്തിന് കോണ്‍ഗ്രസില്‍ പുതിയ റോള്‍ ഒരുങ്ങുന്നുണ്ട്. അദ്ദേഹത്തെ മലപ്പുറത്തെ ഡിസിസി പ്രസിഡന്റ് ആക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ആ ഫോര്‍മുല നടപ്പായാല്‍ വിവി പ്രകാശ് നിലമ്പൂരില്‍ തന്നെ സ്ഥാനാര്‍ത്ഥിയാവും. പട്ടാമ്പി സീറ്റ് കെഎസ്ബിഎ തങ്ങള്‍ക്കും ലഭിക്കും. ഷൗക്കത്തിന് നിലവില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ ഓഫറാണ് അധ്യക്ഷ പദവി. കഴിഞ്ഞ അഞ്ച് വര്‍ഷം പിതാവിനെ പോലെ ഷൗക്കത്തും കോണ്‍ഗ്രസില്‍ അപ്രസക്തനായിരുന്നു. തിരിച്ചുവരാന്‍ ഏറ്റവും നല്ല മാര്‍ഗം ഇതാണ്.

ഇരിക്കൂറിലെ ചര്‍ച്ച പരാജയം
ഇരിക്കൂറില്‍ കോണ്‍ഗ്രസ് സമവായത്തിന് ഉമ്മന്‍ ചാണ്ടിയെയും കെസി ജോസഫിനെയും അടക്കം നിയോഗിച്ചിരുന്നു. എന്നാല്‍ കെസി ജോസഫും ഹസനും കണ്ണൂരിലെത്തി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. സജീവ് ജോസഫിനെ മാറ്റണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് എ ഗ്രൂപ്പ് നേതാക്കള്‍. സോണി സെബാസ്റ്റിയന് ഡിസിസി അധ്യക്ഷ സ്ഥാനം നല്‍കാമെന്ന ഫോര്‍മുല എ ഗ്രൂപ്പ് തള്ളി. ചര്‍ച്ച പരാജയപ്പെട്ടിട്ടില്ലെന്നാണ് ഹസന്‍ പറഞ്ഞു. സമവായ സ്ഥാനാര്‍ത്ഥിയായി താന്‍ വരില്ലെന്നും കെസി ജോസഫ് പറഞ്ഞു.

ആന്റണിയും കേരളത്തിലേക്ക്
കേരളത്തില്‍ നാളെ മുതല്‍ എകെ ആന്റണിയും ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കും. ഇക്കാര്യം മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥിരീകരിച്ചു. എന്നാല്‍ സുധാകരന്റെ ആരോപണത്തെ അദ്ദേഹം തള്ളി. 55 ശതമാനം പുതുമുഖങ്ങളാണ് കോണ്‍ഗ്രസ് പട്ടികയിലുള്ളത്. സോണിയാ ഗാന്ധി ഇക്കാര്യത്തില്‍ വലിയ ജാഗ്രത കാണിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം കേരളത്തിലെ നേമത്തെ ഗുജറാത്താക്കാനാവില്ല. മുഖ്യമന്ത്രി ഓഖി വന്നപ്പോള്‍ പകച്ചുപോയി. പെട്ടിമുടിയിലെ ദുരന്തത്തില്‍ ആദ്യമെത്തിയത് കോണ്‍ഗ്രസുകാരാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സുധാകരന് കാര്യങ്ങളറിയില്ല
സുധാകരന്‍ കാര്യങ്ങളറിയാതെയാണ് സംസാരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെസി വേണുഗോപാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടപെട്ടിട്ടില്ല. തര്‍ക്കമുണ്ടെങ്കില്‍ താനും ഉമ്മന്‍ ചാണ്ടിയും തമ്മിലാണ് വേണ്ടത്. അതുണ്ടായില്ല. കെസി വേണുഗോപാല്‍ കേരളത്തില്‍ നിന്ന് പോയ നേതാവെന്ന നിലയില്‍ ഞങ്ങളെ സഹായിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ കെസി വേണുഗോപാല്‍ ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തിരുകി കയറ്റിയെന്ന് സുധാകരന്‍ തുറന്നടിച്ചിരുന്നു.

എല്ലാവര്‍ക്കും സീറ്റുണ്ടാവില്ല
അതൃപ്തിക്കാര്‍ക്കെതിരെ എഐസിസി രംഗത്തെത്തി. ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സീറ്റ് നല്‍കാനാവില്ലെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. ലതികാ സുഭാഷിനെതിരായ അച്ചടക്ക നടപടിയില്‍ സംസ്ഥാന ഘടകത്തിന് തീരുമാനമെടുക്കാമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി. അതേസമയം സ്ഥാനാര്‍ത്ഥി പട്ടികയിലെ ബാക്കി ഏഴ് സീറ്റില്‍ ഒരാള്‍ വനിതയായിരിക്കുമെന്ന് ഉമ്മന്‍ ചാണ്ടിയും പ്രഖ്യാപിച്ചു. സുധാകരന്റെ പ്രസ്താവനയെ കുറിച്ച് അറിയില്ല. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം പട്ടികയിലുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ഹോട്ട് ലുക്കിൽ മലയാളികളുടെ പ്രിയനായിക ലക്ഷ്മി റായ്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications