കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വേയില്‍ യുഡിഎഫിന് ഞെട്ടല്‍; മുസ്ലിം വിഭാഗത്തിന് യുഡിഎഫിനേക്കാള്‍ വിശ്വാസം എല്‍ഡിഎഫിനെ

Google Oneindia Malayalam News

കേരളം: സംസ്ഥാനം നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ ഒരുങ്ങുമ്പോള്‍ ന്യൂസ് ചാനലുകള്‍ വിവിധ ഏജന്‍സികളുമായി ചേര്‍ന്നുള്ള സര്‍വേകളുമായി രംഗത്ത് എത്തിതുടങ്ങിയിരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റും ട്വന്‍റി ഫോറും ഇന്ന് ഒരോ സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം എങ്ങനെ, പ്രതിപക്ഷ നേതാവ് മികച്ച് നിന്നോ എന്ന് തുടങ്ങി ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ കേരളം എങ്ങനെ ചിന്തിക്കുന്നു എന്നത് വരേയുള്ള നിരവധി ചോദ്യങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സര്‍വേയില്‍ മുസ്ലിം വിഭാഗങ്ങളോടായി ചില പ്രത്യേക ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

മുസ്ലിം വിഭാഗങ്ങളോട്

മുസ്ലിം വിഭാഗങ്ങളോട്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നും വലിയ പിന്തുണയായിരുന്നു യുഡിഎഫിന് ലഭിച്ചിരുന്നത്. മുസ്ലിം സ്വാധീന മേഖലകളിലെല്ലാം യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ എല്‍ഡിഎഫിന് ശക്തി കേന്ദ്രങ്ങളില്‍ പോലും വോട്ട് ചോര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലേത് പോലെ തന്നെ വരാന്‍ പോവുന്ന നിയമസഭ തിരഞ്ഞെടുപ്പിലും പിന്തുണയ്ക്കുമോ എന്നായിരുന്നു ചോദ്യം.

എല്‍ഡിഎഫും സിപിഎമ്മും

എല്‍ഡിഎഫും സിപിഎമ്മും

ഈ ചോദ്യത്തിന് സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പേരും തങ്ങള്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നായിരുന്നു വ്യക്തമാക്കിയത്. എന്നാല്‍ 48 ശതമാനും പേരും യുഡിഎഫിനുള്ള പിന്തുണ ഇല്ലെന്നാണ് വ്യക്തമാക്കിയത്. എന്നാല്‍ കൃത്യമായ തീരുമാനം പറയാന്‍ കഴിയില്ലെന്നായിരുന്നു 22 ശതമാനം പേരുടെ നിലപാട്. എല്‍ഡിഎഫും സിപിഎമ്മും മുസ്ലിം വിഭാഗത്തോട് അടുത്തോ എന്നായിരുന്നു സര്‍വേയിലെ അടുത്ത ചോദ്യം.

മലബാറിലെ മണ്ഡലങ്ങളില്‍

മലബാറിലെ മണ്ഡലങ്ങളില്‍

ഈ ചോദ്യത്തിന് സര്‍വേയില്‍ പങ്കെടുത്ത 51 ശതമാനം പേരും അതെ എന്നായിരുന്നു ഉത്തരം നല്‍കിയത്. എല്‍ഡിഎഫും സിപിഎമ്മും മുസ്ലിം വിഭാഗത്തിനോട് അടുത്തില്ല എന്ന് 34 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 15 ശതമാനം പേര്‍ നിലപാട് പറയാനാകില്ലെന്നും വ്യക്തമാക്കി. ശക്തമായ മത്സരം നടക്കുന്ന മലബാറിലെ മണ്ഡലങ്ങളില്‍ ഈ അഭിപ്രായ പ്രകടനങ്ങള്‍ എല്‍ഡിഎഫിന് ഗുണം ലഭിച്ചേക്കും.

മുസ്ലിം ലീഗിനും യുഡിഎഫിനും

മുസ്ലിം ലീഗിനും യുഡിഎഫിനും

പൗരത്വ വിഷയം ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ സര്‍ക്കാരും സിപിഎമ്മും സ്വീകരിച്ച നിലപാട് മുസ്ലിം വിഭാഗത്ത അവരോട് അടുപ്പിക്കുകയായിരുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്. കാലങ്ങളായി മുസ്ലിം ലീഗിനും യുഡിഎഫിനും ഉറച്ച പിന്തുണ നല്‍കി പോന്നിരുന്ന ഇകെ സുന്നി വിഭാഗം പോലും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസം പ്രകടിപ്പിച്ചിരുന്നു. ലീഗിന്‍റെ വെല്‍ഫെയര്‍ ബന്ധവും തിരിച്ചടിയായെന്നും വിലയിരുത്തപ്പെടുന്നു.

കേന്ദ്രത്തേയും ബിജെപിയേയും

കേന്ദ്രത്തേയും ബിജെപിയേയും

കേന്ദ്രത്തേയും ബിജെപിയേയും എതിര്‍ക്കുന്നതില്‍ കൂടുതല്‍ ആശ്രയിക്കാവുന്നത് ആരെ എന്ന ചോദ്യത്തിനും മുസ്ലിം വിഭാഗം എല്‍ഡിഎഫിന് ഒപ്പമായിരുന്നു അടിയുറച്ച് നിന്നത്. സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം പേരും ഈ ചോദ്യത്തിന് എല്‍ഡിഎഫിലായിരുന്നു വിശ്വാസം അര്‍പ്പിച്ചത്. 34 ശതമാനം പേര്‍ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ 22 ശതമാനം പേര്‍ പറയാനാകില്ലെന്ന അഭിപ്രായം രേഖപ്പെടുത്തി.

മുഖ്യമന്ത്രി സ്ഥാനം വേണോ

മുഖ്യമന്ത്രി സ്ഥാനം വേണോ

മുസ്ലിം വിഭാഗത്തിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. 40 ശതമാനം പേര്‍ മുസ്ലിം വിഭാഗത്തിന് മുഖ്യമന്ത്രി സ്ഥാനം കിട്ടണമെന്ന അഭിപ്രായപ്പെട്ടപ്പോള്‍ മറ്റൊരു 20 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനം വേണമെന്നില്ല നിലപാടുകാരായിരുന്നു. എന്നാല്‍ 40 ശതമാനം പേര്‍ ഉത്തരം പറയാന്‍ കഴിയില്ലെന്നതിനോടൊപ്പം നിലനിന്നു.

മോദി സ്വാധീനിക്കില്ല

മോദി സ്വാധീനിക്കില്ല

നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും നിങ്ങളുടെ മണ്ഡലത്തിലെ വോട്ടിനെ സ്വാധീനിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് 26 ശതമാനം പേരും സ്വാധീനിക്കുമെന്നായിരുന്നു അഭിപ്രായപ്പെട്ടത്. എന്നാല്‍ 72 ശതമാനം പേര്‍ തങ്ങളുടെ മണ്ഡലത്തില്‍ നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാരും ഒരു തരത്തിലും സ്വാധീനിക്കില്ലെന്ന നിലപാട് സ്വീകരിച്ചു.

എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച

എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച

അതേസമയം, എല്‍ഡിഎഫ് സര്‍ക്കാറിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ 72 മുതല്‍ 78 വരെ സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരത്തില്‍ എത്തുമെന്നാണാ സര്‍വേ വ്യക്തമാക്കുന്നു. തെക്കന്‍ കേരളം, മധ്യ കേരളം, വടക്കന്‍ കേരളം എന്നിങ്ങനെ മൂന്നായി തിരിച്ചായിരുന്നു ഏഷ്യാനെറ്റിന്‍റെ സര്‍വെ.

മധ്യകേരളത്തില്‍ യുഡിഎഫ്

മധ്യകേരളത്തില്‍ യുഡിഎഫ്


മധ്യകേരളത്തില്‍ യുഡിഎഫ് ഇത്തവണയും മുന്‍തൂക്കം നേടുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. ഈ മേഖലയില്‍ യുഡിഎഫിന് 23 മുതൽ 25 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. എൽഡിഎഫിന് 16 മുതൽ 18 സീറ്റുകൾ വരെ ലഭിച്ചേക്കും. അതേസമയം മധ്യകേരളത്തില്‍ എൻഡിഎയ്ക്ക് 1 സീറ്റ് വരെ ലഭിച്ചേക്കുമെന്നാണ് ഏഷ്യാനെറ്റിന്‍റെ സര്‍വെ വ്യക്തമാക്കുന്നത്.

വടക്കന്‍ കേരളത്തില്‍

വടക്കന്‍ കേരളത്തില്‍

എന്നാല്‍ വടക്കന്‍ കേരളത്തില്‍ കഴിഞ്ഞ തവണ ലഭിച്ച സീറ്റില്‍ നിന്നും കുറവ് ഉണ്ടായാലും എല്‍ഡിഎഫിന് മേധാവിത്വം ഉണ്ടാവും. എല്‍ഡിഎഫ് 32 മുതല്‍ 34 വരെ സീറ്റ് നേടും. അതേസമയം നിലമെച്ചപ്പെടുത്തുമെങ്കിലും യുഡിഎഫിന് 24 മുതല്‍ 26 സീറ്റ് നേടാനെ സാധിക്കുകയുള്ളു. ബിജെപിക്ക് ഏറ്റവും കൂടുതല്‍ പ്രവചിക്കുന്ന ഒരു മേഖല കൂടിയാണ് വടക്കന്‍ കേരളം.

തെക്കന്‍ കേരളവും ഭരണവും

തെക്കന്‍ കേരളവും ഭരണവും

തെക്കന്‍ കേരളത്തിലും ആധിപത്യം നിലനിര്‍ത്തിയാണ് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ചയിലേക്ക് പോവുകയെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. തെക്കന്‍ കേരളത്തില്‍ 39 സീറ്റുകളില്‍ 24 മുതല്‍ 26 വരെ സീറ്റുകള്‍ എല്‍ഡിഎഫ് നേടും. യുഡിഎഫിന് 12 മുതല്‍ 14 വരെ സീറ്റുകള്‍ നേടിയേക്കും. ബിജെപിക്ക് ഒന്ന് അല്ലെങ്കില്‍ രണ്ട് സീറ്റാണ് ഏഷ്യാനെറ്റിന്‍റെ സര്‍വേയില്‍ പറയുന്നത്.

English summary
Kerala Assembly Election 2021; Asianet News Survey says Muslims support LDF more than udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X