കഴക്കൂട്ടത്ത് സർപ്രൈസ് സ്ഥാനാർഥി; ബിജെപി പട്ടിക ഇന്ന് പ്രഖ്യാപിക്കും
മഞ്ചേശ്വരത്ത് നിന്നാകും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ജനവിധി തേടുക
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനത്തെലത്തി ബിജെപിയും. സംസ്ഥാന ഘടകം നൽകിയ പട്ടികയ്ക്ക് ചില മാറ്റങ്ങളോടെ തിരഞ്ഞെടുപ്പ് സമിതി ശനിയാഴ്ച അനുമതി നൽകിയരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാനിധ്യത്തിലായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നത്. ഇന്ന് സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും.

115 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചിരുന്നു. അതേസമയം എല്ലാ സീറ്റുകളിലെയും സ്ഥാനാർഥികളെ ഉടനെ പ്രഖ്യാപിക്കില്ലെന്നും മറ്റ് മുന്നണികളുടെ സ്ഥാനാർഥികളെകൂടി അറിഞ്ഞ ശേഷം മാത്രമേ ചില പ്രധാന മണ്ഡലങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നടന്‍ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് സൂചന. സുരേഷ് ഗോപി തിരുവനന്തപുരത്ത് ഏതെങ്കിലും സീറ്റിലോ തൃശൂരോ ആയിരിക്കും സ്ഥാനാർഥിയാകുക. പാലക്കാട് ഇ ശ്രീധരനും കോഴിക്കോട് നോർത്തിൽ എം.ടി രമേശും കാഞ്ഞിരപ്പള്ളിയിൽ അൽഫോൺസ് കണ്ണന്താനവും ചെങ്ങന്നൂരിൽ ആർ ബാലശങ്കറും മൽസരിക്കും.
മഞ്ചേശ്വരത്ത് നിന്നാകും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ജനവിധി തേടുക. കോന്നിയിലും സുരേന്ദ്രന്റെ പേര് സജീവമാണെങ്കിലും ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വമാകും തീരുമാനത്തിലെത്തുക. കഴക്കൂട്ടത്ത് ഒരു സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി ഉണ്ടാകും എന്ന സൂചനയും ബിജെപി നേതാക്കൾ നൽകുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീണ്ടും കളത്തിലിറങ്ങുന്ന കഴക്കൂട്ടത്ത് എസ് എസ് ലാൽ ആകും യുഡിഎഫ് സ്ഥാനാർത്ഥിയെന്നാണ് സൂചന. ബിജെപി ഇത്തവണ വിജയസാധ്യത കൽപിക്കുന്ന മണ്ഡലം കൂടിയാണ് കഴക്കൂട്ടം.
മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം
ഹരിപ്പാട് ബി.ഗോപാലകൃഷ്ണനും പുതുപ്പള്ളിയിൽ എൻ. ഹരിയും പട്ടികയിലുണ്ട്. ധർമടത്ത് സി.കെ. പത്മനാഭൻ മത്സരിച്ചേക്കും. കെ. രഞ്ജിത്തിന്റെ പേരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു. ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിൽ മത്സരിക്കും. ഞായറാഴ്ച ഉച്ചയോടെ ബിജെപിയുടെ സ്ഥാനാര്‍ഥിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.
കറുപ്പിന് ഏഴഴക്; കറുപ്പില്‍ തിളങ്ങി ചാര്‍മി കൗര്‍-ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications